Saturday, February 11, 2012

മലയാളം ബ്ലോഗേഴ്സ്, Khadar Adnan- നെ നമുക്കും അറിയേണ്ടേ??

മുഖ്യധാരാ മാധ്യമങ്ങളെല്ലാം മുഖം തിരിക്കുകയും ഇത്തരം വാര്‍ത്തകള്‍ അല്പമെങ്കിലും പുറം ലോകം അറിയുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും വഴിയാവുകയും ചെയ്യുമ്പോള്‍ 'ഖാദര്‍ അദ്നാ'നെ നമുക്കും അറിയേണ്ടതില്ലേ?? അറിയിക്കേണ്ടതില്ലെ?? 

പ്രിയപ്പെട്ടവരേ.. പിറന്നു വീണ മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ആയുധക്കരുതും പണക്കൊഴുപ്പിന്‍ പിന്ബലവുമില്ലാതെ അന്യ നാട്ടുകാരായ ഒരുപറ്റം ഭീകര കാപാലികരുടെ, സകലമാന കരുത്തുമുപയോഗിച്ച് കാലങ്ങളായുള്ള നിഷ്കരുണ കൂട്ടക്കൊലയോട്, നിശ്ചയദാര്‍ഡ്യമൊന്നിന്റെ കരുത്ത്‌ മാത്രം ഇനിയും ബാക്കിയുള്ളത് കൊണ്ട് പിടിച്ചു നില്‍ക്കുന്ന ഫലസ്തീന്‍കാരുടെ ദീനരോദനങ്ങള്‍ക്കിടയില്‍ Khader Adnan ന്റെ ഇപ്പോഴത്തെ വിശപ്പിന്റെ വിളിയെങ്കിലും നമുക്ക് കേട്ടല്ലേ പറ്റൂ....

വിഷയമിതാണ്, കഴിഞ്ഞ ഡിസംബര്‍ 17 നു വെസ്റ്റ്ബാങ്കിലെ വീട്ടില്‍ നിന്ന് ഖാദര്‍ അദ്നാന്‍ എന്ന 33 കാരനെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ട് പോയി ജയിലിലടച്ചിരിക്കുന്നു.ചോദ്യം ചെയ്യലിന്റെ പേരില്‍ ശാരീരികമായും മാനസികമായും കൊടിയ പീഡന മുറകള്‍ ഏല്‍ക്കേണ്ടി വന്നു. ഒരു കേസോ വിചാരണയോ ഒന്നും കൂടാതെ തോന്നിയ പോലെ അനിശ്ചിത കാലം ജയിലിലടച്ചു പീഡിപ്പിക്കുന്ന ഇസ്രയേല്‍ സൈനിക നയത്തിനെതിരെ ഡിസംബര്‍ 18 മുതല്‍ ഖാദര്‍ ജയിലില്‍ നിരാഹാരം അനുഷ്ടിച്ചു വരുന്നു.

ഇതൊരു  മാത്രം കഥയല്ല, ഖാദര്‍ ഒരു സമൂഹത്തിന്റെ പ്രതിനിധി മാത്രം. ഇതുപോലെ സ്വന്തം നാട്ടിലെ സ്വന്തം ഭവനത്തില്‍ നിന്ന് എന്തിനെന്ന് പോലും പറയാതെ ഇറക്കിക്കൊണ്ടു പോയി ഇസ്രയേല്‍ ജയിലുകള്‍ക്കുള്ളില്‍ അടച്ചിട്ട് ശാരീരികമായും മാനസികമായും തളര്ത്തിയിടപ്പെടുന്ന ഫലസ്തീനിലെ ഖാദരുമാരുടെ എണ്ണം കൂടിക്കൂടി വരുന്നുവത്രേ..

ആലോചിച്ചു നോക്കൂ, നമ്മെ പോലെ അമ്മയും അച്ഛനും അനിയനും പെങ്ങളും ഭാര്യയും മക്കളുമുള്ള പച്ച മനുഷ്യര്‍ ഒരു കാരണവുമില്ലാതെ ജയിലറക്കുള്ളില്‍ കൊടിയ പീഡനം സഹിച്ചു കഴിയേണ്ടി  വരുന്ന അവസ്ഥ എത്രമാത്രം ഭീകരമായിരിക്കും?? എന്നാല്‍ തങ്ങള്‍ നൂറു ശതമാനം നിരപരാധികളാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ഈ സമയത്തും, പേരിന് ഒരു ചാര്‍ജ് ഷീറ്റെങ്കിലും ഉണ്ടെങ്കില്‍ ഒരു നിമിഷത്തേക്കെങ്കിലും അവര്‍ അതിലേക്കു ചിന്തിക്കാന്‍ മനസ്സിനെ വിട്ടു അടക്കം കൊള്ളുമായിരിക്കും.. ഇവിടെ ആ ഒരു നടപടി പോലും ഇല്ലാതാവുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയുടെ നിലയെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാനെങ്കിലും ആവുന്നുണ്ടോ??

സുഹൃത്തുക്കളെ..ആരാണ് ഇസ്രായേലിന്, മുഴുവന്‍ അന്താരാഷ്ട്ര മര്യാദകളും ചവിട്ടിയരച്ച് ഇത്തരം നരനായാട്ട് നടത്താന്‍ അനുമതി നല്‍കിയത്?? ഇത് നമ്മുടെ മനസ്സിനെ ഒരു നിലക്കും നോവിപ്പിക്കുന്നില്ലെന്നാണോ??

പ്രിയരേ.. വാര്‍ത്തകളെ വര്ത്തമാനമാക്കേണ്ട മാധ്യമങ്ങള്‍ക്കൊന്നും ഇതിലൊരു വാര്‍ത്തയും കാണാനുള്ള കാഴ്ച ശക്തി കണ്ടു കാണുന്നില്ല. എന്നാലും രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഹൃദയത്തിനു കാഴ്ച ശക്തിയും കേള്‍വി ശക്തിയും നിലനില്‍ക്കുന്ന കാരണം കൊണ്ട് ലോകത്ത് പല കോണില്‍ നിന്നും ഖാദര്‍ അദ്നാന്‍ നു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നല്ല മനസ്സുകാര്‍ മുന്നോട്ടു വരുന്ന കാഴ്ച ആശാവഹമാണ്‌. എന്നാലും സാമൂഹിക പ്രതിബദ്ധതയിലൊക്കെ മുന്‍നിരയിലെന്നഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാര്യത്തിലേക്ക് ശ്രദ്ധിക്കാനൊന്നും എനിക്കും നിങ്ങള്‍ക്കും സമയം കിട്ടുന്നില്ല തന്നെ.

ഓര്‍ക്കുക.. ഖാദര്‍ അദ്നാന്റെ ജീവന്‍ അപകടത്തിലാണ്.  നിരാഹാരം തുടങ്ങിയിട്ട് 56 ദിവസമായി. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പോലും ഈയൊരു അവസ്ഥയെക്കുറിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നിട്ടെന്ത്??

ഇപ്പോള്‍ മനുഷ്യ സ്നേഹികളായ വിവിധ രാജ്യകാര്‍ ഖാദിര്‍ നു പിന്തുണയുമായി ബ്ലോഗും ട്വിറ്ററും എല്ലാം ഉപയോഗിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. അതൊക്കെതന്നെയെ ഇനി പ്രതീക്ഷയായുള്ളൂ.. അപ്പോള്‍ പിന്നെ 'ബൂലോകത്ത്' നമുക്കല്ലാതെ മറ്റാര്‍ക്കാണ് അതിനു പിന്തുണയെങ്കിലും നല്‍കാന്‍ കഴിയുക??

അനുവാചകവൃന്ദങ്ങള്‍ ഒരുപാടുള്ള എത്രയോ നല്ല ബ്ലോഗര്‍മാര്‍ നമുക്കിടയിലുണ്ട്. നമ്മുടെ സന്തോഷവും സങ്കടവും കൂട്ടുകാര്‍ക്ക് വായിക്കാന്‍ അവസരം കൊടുക്കുന്ന നമുക്ക്, ആരുമില്ലാത്ത നമ്മുടെ സഹോദരങ്ങളനുഭവിക്കുന്ന നരകയാതനയെ കൂടി ഒന്ന് ഏറ്റു പിടിച്ചു കൂടേ?? നമ്മെക്കൊണ്ട്  എന്ത് ചെയ്യാനാകുമെന്ന് നിഷ്ക്രിയരാകാതെ ച്ചിരി സമയവും ഊര്‍ജവും ദൈവം നമുക്ക് തന്ന കഴിവും ഉപയോഗിച്ച് നമ്മുടെ ചിന്തയുടെ താള മേളങ്ങള്‍ അവതരിപ്പിക്കുന്ന അതേ പേന കൊണ്ട് 'ഖാദര്‍ അദ്നാ'നെയും വരച്ചു കാട്ടിക്കൂടെ??
ഓണ്‍ലൈന്‍ ക്യാമ്പൈനും ബ്ലോഗ്‌ പോസ്റ്റും ഒക്കെ വഴി ചുരുങ്ങിയ പക്ഷം അല്പം വായനക്കാരില്‍ അതിന്റെ സന്ദേശം എത്തുകയെങ്കിലും ചെയ്‌താല്‍ ഒരു ജന്മം മുഴുവന്‍ ചെയ്‌താല്‍ കിട്ടുന്ന അത്രയും പുണ്യം കിട്ടും എന്ന് തീര്‍ച്ച. ആയതു കൊണ്ട് നമുക്കും ഈ ആഗോള മൂവ്മെന്റിന്റെ ഭാഗമാകാം...  ഒന്നിച്ചു വിളിക്കാം..   "Free Khader Adnan who's dying2live"*...
----------------------------------------------------------------------------------------------

*ഖാദര്‍ അദ്നാന്‍ നു പിന്തുണ അര്‍പ്പിച്ചു കൊണ്ടുള്ള ആഗോള മൂവ്മെന്റിന്റെ മുദ്രാവാക്യം.

12 comments:

  1. ബ്ലോഗെഴുത്ത് പ്രസക്തമാവുന്നത് ഇവിടെയാണ്.... - മുഖ്യധാരാ മാധ്യമങ്ങള്‍ പലതരം താല്‍പ്പര്യങ്ങളുടെ പേരില്‍ തമസ്കരിക്കുന്ന ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ബ്ലോഗു പോലുള്ള മാധ്യമങ്ങളിലെ എഴുത്ത് അര്‍ത്ഥവത്തായി മാറുന്നു.... - ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

    'ഖാദര്‍ അദ്നാന്‍' എന്ന വിമോചനപ്പോരാട്ടത്തിന്റെ പ്രതീകത്തിന് എന്റെ അഭിവാദ്യങ്ങള്‍....

    ReplyDelete
  2. ഇത്തരം അറിയലുകളും അറിയിപ്പുകളും കൂടുതല്‍ ഉയരട്ടെ.

    ReplyDelete
  3. തീര്‍ച്ചയായും മനുഷ്യമനസ്സാക്ഷി ഉണരണം.

    'ഖാദര്‍ അദ്നാന്‍' എന്ന വിമോചനപ്പോരാട്ടത്തിന്‍റെ പ്രതീകത്തിന്
    അഭിവാദ്യങ്ങള്‍.

    ReplyDelete
  4. ഇതിന് കൂടെ ഞാനുമുണ്ട് ഒരു സമരം വിളിക്കാന്‍ , പ്രതികരണം

    ReplyDelete
  5. ഖാദര്‍ അദ്നാന് അഭിവാദ്യങ്ങള്‍........

    ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  6. ആളുകളെ ബോധവൽക്കരിക്കുന്ന ഇത്തരം ലേഖനങ്ങളും ആഹ്വാനങ്ങളും ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ആശംസകൾ !

    ReplyDelete
  7. പുത്തന്‍ അറിവുകള്‍, മാധ്യമങ്ങള്‍ തിരസക്കരിക്കുന്ന 'ഖാദര്‍ അദ്നാന്‍' പോലുള്ള പോരാളികളെ ബ്ലോഗിലൂടെ സമൂഹത്തിനു മുമ്പില്‍ എത്തിക്കാനാവും.

    ആശംസകളോടെ

    ReplyDelete
  8. JmZÀ AZv\m³ A`nhZy§Ä.....
    ]cnNbs¸Zp¯nb {]nb kp{ln¯v³ \Ôn.lv..
    BkwkIÄ....

    ReplyDelete
  9. khaadar adnaan abhivadyangngaL.....
    parichayappeduththiya priya suhriththn nandhi.h~..
    aasam_sakaL....

    ReplyDelete
  10. JmZÀ AZv\m³ A`nhZy§Ä.....
    ]cnNbs¸Zp¯nb {]nb kp{ln¯v³ \Ôn.lv..
    BkwkIÄ....

    ReplyDelete
  11. @Pradeep Kumar
    പട്ടേപ്പാടം റാംജി
    c.v.thankappan
    ഷാജു അത്താണിക്കല്‍
    khaadu.
    Mohiyudheen MP
    elayoden
    rashid
    ഒപ്പം കൂടിയതിനു ഒരുപാട് നന്ദിയുണ്ട്.. ഈ വിഷയം ചര്ച്ചയാക്കൂ..

    ReplyDelete
  12. കൂടെ കൂടിയ എല്ലാവര്ക്കും നന്ദി..

    66 ദിവസം പിന്നിട്ട നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിന്‌ നേരെ അവസാനം ഇസ്രായേലിനു കണ്ണ് തുറക്കേണ്ടി വന്നു(21-02-2012)..
    ഏപ്രില്‍ 17 ഓടു കൂടി അദ്നാനെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത് സൈബര്‍ ലോകത്തടക്കം അദ്ധേഹത്തെ പിന്തുണച്ചു മുന്നോട്ടു വന്ന ആയിരങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്തയായിരുന്നു...
    ചെറുതായെങ്കിലും ആശ്വാസത്തിന്റെ നെടുവീര്‍പ്പ് വിടാന്‍ ഒരവസരം.. അതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഇപ്പൊ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല...

    ReplyDelete

Related Posts Plugin for WordPress, Blogger...