Monday, November 18, 2019

സർപ്പഗന്ധിയും സൈഡ്എഫക്ടുകളും; ചില തെറ്റിദ്ധരിപ്പിക്കലുകളുടെ യാഥാർത്ഥ്യങ്ങൾ

സർപ്പഗന്ധിയും സൈഡ്എഫക്ടുകളും; ചില തെറ്റിദ്ധരിപ്പിക്കലുകളുടെ യാഥാർത്ഥ്യങ്ങൾ
*****************
പൊന്നു ഡോക്ടറേ ഇനിയും ഇങ്ങിനെ തെറ്റിദ്ധരിപ്പിക്കരുത്.
.......... ........... ................. ...............
"സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും. മോഡേൺ മെഡിസിനിൽ സാധാരണ ചെയ്യുന്നത് പോലെ പഠനങ്ങൾ നടന്നു. അപ്പോഴാണ് ഒരു കാര്യം മനസിലായത്. ഗുരുതരമായ ഒരു പാർശ്വഫലം അതിനുണ്ട്. വിഷാദം പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കാനിടയുള്ളതാണ് പ്രസ്തുത മരുന്ന്. അക്കാരണം കൊണ്ടും കൂടുതൽ മികച്ച മരുന്നുകൾ വികസിപ്പിച്ചെടുത്തതുകൊണ്ടും രക്തസമ്മർദ്ദത്തിനുള്ള മരുന്നെന്ന നിലയിൽ അതിന്റെ സേവനം ആധുനിക വൈദ്യശാസ്ത്രം അവസാനിപ്പിച്ചു. ഇപ്പോഴും " സൈഡ് എഫക്റ്റില്ലാത്ത " മരുന്നായി ഇതര ശാസ്ത്രങ്ങളിൽ അത് തുടരുന്നു. ശരിയല്ലെങ്കിൽ അവർ പറയട്ടെ..".. 

കണ്ടില്ലേ, മോഡേൺ മെഡിസിൻ അല്ലാത്ത സിസ്റ്റത്തിൽ  'മ്യാരകമായ സൈഡ് ഇഫക്റ്റുകൾ ഉള്ള' മരുന്നുകളുടെ ഉപയോഗം നിർബാധം തുടരുന്നു എന്ന് കാണിക്കാൻ ഒരു  മോഡേൺ ഡോക്ടർ ഉദാഹരിച്ചത്.

ഞാൻ ഒരു യുനാനി ഡോക്ടർ. എനിക്ക് പറയാനുള്ളത്
താങ്കൾ ultra modern ഉം സൂപ്പർ ഡോക്ടറും ആവാൻ ശ്രമിക്കുന്നതിനു മുമ്പ് ആദ്യം ആൾട്ടർനേറ്റ് സിസ്റ്റത്തെ കുറിച്ച് ബ്രൈനിൽ സ്ട്രക്ചർ ചെയ്തു വെച്ച ആ cognitive മാപ് ഒന്ന് restructure ചെയ്യുന്നത് നന്നാവും എന്നാണ്. അല്ലെങ്കിൽ ഇൗ "സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ എന്ന ഒരു ശാഖ തന്നെ ഞങ്ങൾക്കുണ്ടല്ലോ"എന്ന് പറയുമ്പോൾ"അതിൽ ഞങ്ങൾക്ക് പിജി ഉണ്ട് എന്ന് മറ്റു സിസ്റ്റത്തിന്റെ ആളുകൾ പറഞ്ഞാൽ ആളുകൾ ചിരിക്കും. 

ഇൗ സർപ്പഗന്ധി വിഷയം മുമ്പൊരിക്കൽ താങ്കൾ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ അവതരിപ്പിച്ചതും എന്ന് സുഹൃത്ത് dr Abdul Vahab കാര്യം വിശദീകരിച്ചതും ഓർക്കുന്നു. താങ്കൾ ശ്രദ്ധിച്ചു കാണില്ല.

..."സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും.."..

ഇവിടെ ഡോക്ടർ ഇനിയും ശ്രദ്ധിക്കാത്ത കാര്യമുണ്ട്. മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത് സർപ്പഗന്ധി യിൽ നിന്ന് 1930 കളിൽ യുനാനി ഗവേഷകൻ  വേർതിരിച്ച് എടുത്ത ajmaline, ajmalicine ( ഇൗ പേരുകൾ യുനാനി ഭിഷഗ്വരനും യുനാനി ഗവേഷണ സംരംഭങ്ങളുടെ പിതാവും സ്വാതന്ത്ര്യ സമര നായകനും indian national congress നേതാവുമായിരുന്ന ഹകീം അജ്മൽ ഖാൻ നോട് ചേർത്തി നൽകപ്പെട്ടത്) അടക്കം വിവിധങ്ങളായ ആൽകലോയിടുകളിൽ ഒന്നായ reserpine എന്ന ഒരു ആൽക ലോയിഡാണെങ്കിൽ ഞങ്ങൾ ഉപയോഗിക്കുന്നത് സർപ്പഗന്ധി അല്ലെങ്കിൽ അസ്റോൾ എന്ന് പറയുന്ന, ഇത് വരെ കണ്ടുപിടിച്ചതും ഇനിയും കണ്ട് പിടിക്കാത്തതുമായ നിരവധി ഘടകങ്ങൾ അടങ്ങിയ സംയുക്തമാണ്.  അതുകൊണ്ട്:
1. Reserpine നു ഉണ്ടാകുന്ന ദോഷഫലങ്ങൾ അതേ പോലെ ഇൗ plant ന്റെ medicinal part (വേര്, കാണ്ഡം etc) ൽ കാണണമെന്നില്ല. വടിയുമെടുത്ത് വരണ്ട, medicinal plant നെ കുറിച്ചുള്ള പഠനങ്ങളിൽ കാണുന്ന ഒരു പ്രകൃതി സത്യമാണത്.
2. എന്നാൽ ഇൗ മെഡിസിനൽ പാർട്ടിന്റെ dosage മനസ്സിലാക്കി ദോഷഫലങ്ങൾ പഠിച്ച് അതിന്റെ  തീവ്രത കുറക്കുകയോ നിർവീര്യമാക്കുകയോ ചെയ്യാൻ മറ്റു മരുന്നുകൾ ചേർന്ന combination ആയി നിഷ്കർഷിക്കപ്പെട്ട dosage പ്രകാരമാണ് സർപഗന്ധ യുനാനിയിൽ ഉപയോഗിക്കുന്നത്.  അങ്ങിനെതന്നെ ആയിരിക്കും ആയുർവേദത്തിലും. അല്ലാതെ ഡോക്ടർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ serpantina plant ഓ അതിലെ reserpine എന്ന അൽകലോയിഡോ എടുത്ത് രണ്ടു ടീസ്പൂൺ വീതം നാല് നേരം രോഗിക്ക് കൊടുക്കുകയല്ല ചെയ്യുന്നത്.
നേരത്തെ പറഞ്ഞ സർപഗന്ധയുടെ തന്നെ ajmalicine എന്ന alkaloid ഇപ്പോഴും ഹൈപ്പർടെൻഷൻ നു മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്.

Vomiting, nausea, gastric irritation, drowsiness  തുടങ്ങിയവ സർപ്പഗന്ധക്ക് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളാണ്.  അവയെ ലഘൂ കരിക്കാനോ ഒഴിവാക്കാനോ വേണ്ടി കൂടിയാണ് ഇത്തരം മരുന്നുകൾ വിവിധ മരുന്നുകളുടെ സംയുക്തങ്ങളാക്കി ഉപയോഗിക്കുന്നത്.
മാത്രമല്ല ഇൗ medicinal plants ഒക്കെ  ഇന്ത്യയിൽ standardise ചെയ്ത് central council for research in unani medicine & central council for research in ayirvedic   എന്നിവക്ക് കീഴിൽ പ്രസിദ്ധീകരിച്ചു വെച്ചതാണ്.  അതിൽ, ഉണ്ടായേക്കാവുന്ന sideeffects ഉം കൃത്യമായ ഡോസേജ് ഉം എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമേ ഇന്ന് ആയുർവേദ, യുനാനി ലേബലിൽ നിയമപ്രകാരം മരുന്ന് നിർമിക്കാൻ സാധിക്കൂ. 

ഇനി യുനാനിയിൽ ഒരു സിംഗിൾ drug നെ കുറിച്ച് പഠിക്കുന്ന പാറ്റേൺ ഒന്ന് കാണാം.

Nomenclature:
Mahiyath (habitat):
Mizaj (temperament):
Nafekhas(chief function)
Afal(functions/indications):
Muzir(contraindications):
Muslih(corrective):
Badal(possible substitutes)
Murakkabath (major compound drugs):
Miqdar(dosage):

ഇൗ തരത്തിലാണ് ug ക്ലാസിൽ രണ്ടാം വർഷം മുതൽ  പഠിപ്പിച്ചു വരുന്നത്. പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് ഇൗ മേഖല മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യും. Pg ലെവലിൽ കൂടുതൽ ഗഹനമായ പഠനങ്ങളും നടക്കും. ഇതൊക്കെ തന്നെയാണ് ആയുർവേദത്തിലും ഉള്ളത്.

ചുരുക്കി പറഞ്ഞാൽ ഓരോ compound drug ലും ഉപയോഗിക്കുന്ന ഓരോ single drug ഉം ഇൗ രൂപത്തിൽ indications ഉം contraindications ഉം dosage ഉം ആവശ്യമായതിന് detoxification ഉം sideeffect നിർവീര്യമാക്കാനോ കുറക്കാനോ ഉള്ള corrective ഉം എല്ലാം പഠിച്ച ശേഷമാണ് അത് ഉപയോഗിച്ചുള്ള മരുന്നുകൾ രോഗിക്ക് നൽകുന്നത് എന്ന് സാരം.

മോഡേൺ മെഡിസിൻ എന്നാൽ  എല്ലാത്തിനെയും കണ്ണടച്ച് തള്ളുക എന്നതല്ല, എനിക്ക് പരിചയമുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയാറുള്ളത് എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വൈദ്യ ലോകം വികസിപ്പിക്കുവാൻ കൂടെ നിൽക്കുക എന്നതാണ്.

Nb: ഹിജാമയെ കുറിച്ചുള്ള പഠനങ്ങൾ വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും ആ 'acupanctur ഗുണകരമാണ്' എന്ന് medicine textbook ൽ കയറിക്കൂടിയത് എങ്ങിനെയെങ്കിലും മറക്കാൻ ശ്രമിക്കണം.

(ഇതെല്ലാം കൂടി ഒരു കമന്റായി ഇടാൻ കഴിയില്ല എന്ന് കൂടി ഓർക്കണം പ്ലീസ്.)

>>പിന്നെ ഈ ആയുഷ് ഡോക്ടർമാർ ഇത്തരം നിരന്തരമായി വരുന്ന തെറ്റിദ്ധാരണ പരത്തലിനെതിരെ ഒരു കൂട്ടായ സമീപനം നീതിയുക്തമായും സത്യസന്ധമായും സ്വീകരിക്കണം എന്നാണ് എന്റെ ഒരിത്...
Related Posts Plugin for WordPress, Blogger...