നിങ്ങളൊരു യാത്രികനാണോ?യാത്രാ പ്രേമിയാണോ?യാത്രാ കുറിപ്പുകളെ ഇഷ്ടപ്പെടുന്നവനെങ്കിലും ആണോ? ആണെങ്കില്‍ നിങ്ങളീ കഥ അറിഞ്ഞേ പറ്റൂ.. അതെ, ഇതൊരു കഥയാണ്. ഒരു സാഹസിക സഞ്ചാരിയുടെ ജീവിത കഥ. പണക്കാരന്റെ മകനായി കുട്ടിക്കാലം കളിച്ചു കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി വിരുന്നു വന്ന ദാരിദ്ര്യത്തിന്റെ കയ്പ്പുനീര് രുചിച്ച് പഠനം പോലും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന്, വിധി വൈപരീത്യത്തിന്റെ പൊള്ളുന്ന യാഥാര്ത്യങ്ങള് മുന്നോട്ടുള്ള വഴിയെ മുള്ത്താരയാക്കിയപ്പോള്‍ ഒരു സാഹസിക യാത്രയെന്ന നിശ്ചയ ദാര്‍ഡ്യത്തിന്റെ കരുത്തുമായി ലോകം ചുറ്റാനിറങ്ങിയ ഒരു മലപ്പുറത്തുകാരന് പയ്യന്റെ കഥ. അദ്ധേഹത്തിന്റെ പേരാണ് മൊയ്തു കിഴിശ്ശേരി.
![]() |
മൊയ്തു കിഴിശ്ശേരി. |
മുന്‍കൂട്ടി തിരക്കഥയും സംവിധാനവുമെല്ലാം നടത്തി ഒഴുക്കിനനുസരിച്ചു നീങ്ങുക മാത്രം ചെയ്യേണ്ടുന്ന യാത്രകളെ മാത്രം കണ്ടും കേട്ടും പരിചയിച്ച നമുക്ക്, എങ്ങോട്ടെന്നോ എന്തിനെന്നോ ഒരു മുന്‍ധാരണയുമില്ലാതെ ചുറ്റിക്കറങ്ങാന്‍ മാത്രം തീരുമാനിച് രാഷ്ട്രാതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ജീവന് പണയം വെച്ചുള്ള, യാത്രാരേഖകള്‍ ഒന്നുമില്ലാതെയുള്ള ഈ യാത്ര ഒരല്ഭുതമായിരിക്കും.
അതിര്‍ത്തിസേനയുടെ കണ്ണ് വെട്ടിച്ച് അതി വിദഗ്ധമായി നുഴഞ്ഞു കയറിയും മരണം
മണക്കുന്ന മരുഭുമിയിലെ മണല്ക്കാട്ടിലൂടെ ദിവസങ്ങള്‍ അലക്ഷ്യമായി അലഞ്ഞു
നടന്നും കുന്നും മലയും വലിഞ്ഞു കയറിയും കാടും കടലും താണ്ടിയും തോടും പുഴയും
മുറിച്ചു കടന്നും ഒട്ടകത്തിലും പായക്കപ്പലിലും എ സി കാറിലും ചരക്കു
ലോറിയിലും വിമാനത്തിലും സഞ്ചരിച്ചും ദേശാതിര്‍ത്തികള്‍ക്കപ്പുറത്തെ
ജീവിതത്തെ തൊട്ടറിഞ്ഞ് കൂടെക്കൂടുകയായിരുന്നു മൊയ്തു എന്ന പയ്യന്.
വാഗ അതിര്‍ത്തിയില്‍ നിന്ന് പിടിക്കപ്പെട്ടിട്ടും പിന്തിരിയാതെ സേനയുടെ
കണ്ണ് വെട്ടിച്ച് പാകിസ്ഥാനിലെത്തുന്നു. കുറെ കാലം അവിടെ കഴിഞ്ഞ ശേഷം
ബലൂചിസ്ഥാന്‍ മരുഭൂമിയിലൂടെ അന്തമായ അലച്ചിലിനൊടുവില്‍ കാബൂളിലെത്തി.
ദാരിദ്ര്യത്തോട് മല്ലടിച്ച് കഴിയുമ്പോഴും ലഹരിക്കയത്തില്‍ മുങ്ങിത്താഴുന്ന
ഒരു കൂട്ടം പാവങ്ങളെ കണ്ടറിഞ്ഞ ശേഷം അവിടം വിടുന്നു. താജികിസ്ഥാനും
ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും കറങ്ങി വീണ്ടും കാബൂള്‍ വഴി കാണ്ടഹാറില്‍.
പിന്നെ പാക്കിസ്ഥാനിലേക്ക് തന്നെ. 28 ദിവസത്തെ ജയില്‍വാസവും കഴിഞ്ഞ്
ഇറാനിലെത്തുമ്പോള്‍ ആഭ്യന്തര കലാപത്തിന്റെയും ഇറാഖുമായുള്ള
യുദ്ധത്തിന്റെയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടം. കുറെ കാലം
അവിടെ കഴിഞ്ഞ് കൂടുന്നടിനിടയില്‍ ഒരു ഇറാന് പത്രത്തില്‍ റിപ്പോര്ട്ടരായി
ജോലി തരപ്പെട്ടു. അതു കഴിഞ്ഞ് തുര്‍ക്കിയിലേക്ക്. യാത്രയില്‍ തന്നോട്
ഏറ്റവും ഇഴുകിച്ചേര്‍ന്ന നാടായിരുന്നു മോയ്തുവിനു തുര്‍ക്കി. അകാലത്തില്‍ മരണപ്പെട്ട മകനാണെന്ന് കരുതി തന്നെ കണ്ടു മോഹാലസ്യപ്പെടുന്ന ഒരുമ്മയും
കുടുംബവും ആ മകന്റെ ഐ ഡി യും ഡ്രെസ്സും മറ്റും നല്കി ആ കുടുംബത്തിലെ
'അവനാ'യി മാറാന്‍ നിര്‍ബന്ധിച്ചത്, തുര്‍ക്കി ഭാഷയും സംസ്കാരവും പഠിക്കാന്‍
കോളേജ് പഠനം, വഴിപോക്കനാണെന്നറിഞ്ഞിട്ടും സ്നേഹം
കൊണ്ട് വീര്‍പ്പു മുട്ടിച്ച് ജീവിതത്തിലേക്ക് ക്ഷണിക്കുന്ന പ്രണയിനി,
ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയില്‍ വാസം.. തുടങ്ങി കുറച്ചൊന്നുമല്ല
അനുഭവങ്ങള്‍ കൊണ്ട് തുര്‍ക്കി മൊയ്തുവിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഈ
സഞ്ചാരത്തിനിടയില്‍ മൊയ്തു കൂടുതല്‍ തങ്ങിയതും തുര്‍ക്കിയില്‍ തന്നെ.
പിന്നീട് റഷ്യ, ചെച്നിയ, ഉക്രൈന്, ലിബിയ, അള്‍ജീരിയ, ടുണീഷ്യ ഒക്കെ
കഴിഞ്ഞ് സാംസ്കാരിക തനിമ കൊണ്ട് ചരിത്രത്തിലിടം കിട്ടിയ പിരമിഡുകളുടെ നാടായ
ഈജിപ്തില്‍ . ശേഷം സിറിയ വഴി ഇറാഖില്‍ കടന്ന് ജോര്‍ദാന്‍ നദി
നീന്തിക്കടന്ന് ഫലസ്തീനില്‍ വീണ്ടും ജോര്‍ദാനില്‍ വന്നത് അതിര്‍ത്തി കടന്ന്
സൗദിയിലെ പുണ്യഭൂമിയിലെത്താനയിരുന്നു. പക്ഷെ ലക്ഷ്യം പിഴപ്പിച്ച സൈന്യം
വെച്ച വെടി ഉന്നം പിഴച്ചെങ്കിലും അടുത്തത് ഉന്നം പിഴക്കില്ലെന്നു പറഞ്ഞു
ആട്ടിയപ്പോള്‍ തന്റെ രണ്ടാം പരാജയമെന്ന് മൊയ്തു അതിനെ വിലയിരുത്തി
പിന്‍വാങ്ങി.
ഇടക്ക് പെറ്റുമ്മയെകുറിച്ച് തികട്ടി വരുന്ന ഓര്‍മ്മ ഒരു മടക്ക
യാത്രയെക്കുറിച്ച് ചിന്തിപ്പിക്കുന്നു. അങ്ങിനെ തുര്‍ക്കി- ഇറാന് -
പാകിസ്താന് വഴി ഇന്ത്യയിലേക്ക് മടക്കം. അതോടെ, ഒരു പുരുഷായുസ്സിന്റെ,
ആനന്ദത്തിമര്‍പ്പില്‍ ആറാടിക്കഴിയേണ്ട രക്തത്തിളപ്പിന്റെ യൗവന കാലത്തില്‍
നിന്നും വലിയൊരു ഭാഗം ചിലവഴിച്ചു നടത്തിയ, വ്യത്യസ്ത ജീവിതങ്ങളുടെ
ഭാവപ്പകര്‍ച്ചകള്‍ കൊണ്ട് വിസ്മയതിന്റെ പുതിയൊരദ്ധ്യായം സമ്മാനിച്ച,
വര്‍ഷങ്ങളുടെ ദൈര്‍ഖ്യമുള്ള ഒരസാധാരണ സഞ്ചാരത്തിന് വിരാമമിട്ട് 1984 ജനുവരി 1 ന് കിഴിശ്ശേരിയില്‍ മടങ്ങിയെത്തുമ്പോള്‍
പോക്കറ്റില്‍ വെറും 40 പൈസ മാത്രം ബാക്കിയുണ്ട്. അന്ന് വയസ്സ് 24 ..
![]() |
'ദൂര് കെ മുസാഫിര്‍' -മാതൃഭുമി ബുക്സ് |
തുര്‍ക്കിയിലെ ഭരണാധികാരിയായിരുന്ന കമാല്‍ പാഷയെ കുറിച്ച് ഒരിക്കല്‍ വിവരം
തപ്പുന്നതിനിടയിലാണ് അവിചാരിതമായി മൊയ്തു കിഴിശ്ശേരിയുടെ ആദ്യ ബുക്കായ
"തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര" കയ്യിലെത്തുന്നതെങ്കില്‍ അടുത്ത
ബുക്കായ "ദൂര് കെ മുസാഫിര്‍" ഞാന്‍ തപ്പിപ്പിടിച്ച് വാങ്ങിയതായിരുന്നു.
തുര്‍ക്കി അത്രയ്ക്ക് പ്രിയപ്പെട്ടത് കൊണ്ടാണ് ആദ്യ ബുക്കിനു അങ്ങിനെ
പേരിട്ടതെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. ആ പുസ്തകത്തിലുടനീളം അതാതു
രാജ്യങ്ങളിലെ മത- രാഷ്ട്രീയ-സാംസ്കാരിക പരിസരങ്ങളെയും ഭംഗിയായി പറഞ്ഞു
വെച്ചിരിക്കുന്നു. എന്നാലും പലപ്പോഴും യാത്രാ കുറിപ്പുകളിലൊക്കെ കാണും
പോലെ ഇടക്കുള്ള ചരിത്ര പശ്ചാത്തലത്തെ വിശദീകരിക്കല്‍ ചിലര്‍ക്കെങ്കിലും
അനവസരത്തിലുള്ള കടന്ന് കയറ്റമായി തോന്നിയേക്കാം. എന്നാല്‍ 'ദൂര് കെ
മുസാഫിര്‍' ല്‍ അങ്ങിനെയുള്ള വിശദീകരണങ്ങളൊന്നും ഇല്ല. തല മുതല്‍ ഒടു വരെ ഒരൊറ്റ
പറച്ചിലായി കൊണ്ട് പോവുകയാണ് ചെയ്യുന്നത്.മാത്രമല്ല ആഗ്രഹിക്കാതെ കടന്നു വന്ന പ്രണയാനുഭവങ്ങള്‍ ഇതില്‍ കൂടുതലായി വിവരിക്കുന്നുമുണ്ട്.
യാത്രയില്‍ നേരിടേണ്ടി വന്ന മധുരിക്കുന്നതും കൈപ്പേറിയതുമായ അനുഭവങ്ങള്‍
തന്നെയാണ് രണ്ടു പുസ്തകത്തിലും നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. തല
മുകളിലൂടെ പായുന്ന വെടിയുണ്ടകളും, ഷെല്‍ വര്‍ഷത്തില്‍ കണ്മുന്നിലുള്ളവര്‍
മരിച്ചു വീഴുന്നതും, ജയില്‍ വാസവും, യൂഫ്രെട്ടീസിന്റെ കുത്തൊഴുക്കില്‍
നിന്ന് ജീവന് തിരിച്ചു കിട്ടുന്നതും, പട്ടാളക്കാരോടൊപ്പം ഇറാന്-ഇറാഖ്
യുദ്ധത്തില്‍ പങ്കെടുക്കുന്നതും, ഒരാള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു
പോവുകയും പൂമുഖത്തെ ഫ്രൈം ചെയ്തു വച്ച തന്റെ ഫോട്ടോ കണ്ടു അന്തം വിട്ടു
നില്ക്കുമ്പോള് അകത്തു നിന്ന് വന്ന ഉമ്മ തന്നെ കണ്ടു കുഴഞ്ഞു വീഴുന്നതും,
മരുഭൂമിയിലൂടെ മരണത്തെ മുന്നില്‍ കണ്ട് അന്നപാനീയങ്ങളില്ലാതെ ദിക്കറിയാതെ
അലയുന്നതും, ചെങ്കുത്തായ ഉരുളന്‍ കല്ലുകളുടെ ചെരുവില്‍ നിന്ന്
മരണക്കയത്തിലേക്ക് ഉരുളുമ്പോള്‍ പിടിവള്ളി രക്ഷക്കെത്തുന്നതും, അതിര്‍ത്തി
കടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന്
എടുത്തു ചാടുന്നതും, ജയിലില്‍ പോലീസ് മേധാവികളുടെ സ്വീകരണ ചടങ്ങും, കൊടും
കാട്ടിലെ അന്തിയുറക്കവും, ഒറ്റപ്പെടലിനെ ഒരാനന്ദമായി കരുതുമ്പോഴും
നിഷ്കളങ്കമായ സ്നേഹം കൊണ്ട് ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്കുന്ന
വിളിക്കാതെ കടന്നു വരുന്ന പ്രനയഭാജനങ്ങളും, അവരെ പിരിയേണ്ടി വരുന്ന വികാര
നിര്‍ഭരമായ രംഗങ്ങളും, മനമില്ലാ മനസ്സോടെ ഉറപ്പിച്ച നിക്കാഹിന്റെ ആറു ദിവസം
മുന്നേ നിവൃത്തിയില്ലാതെ മുങ്ങുന്നതും എല്ലാം നമ്മെ ജിജ്ഞാസയുടെ
അങ്ങേത്തലക്കല്‍ എത്തിക്കുന്ന അനുഭവങ്ങളില്‍ ചിലത് മാത്രം.
യാത്രക്കാവശ്യമായ പണം മൊയ്തുവിനെ തേടി എത്തുന്നത് വിവിധങ്ങളായ
വഴികളിലൂടെയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് ഗൈഡ് ആയും പത്ര
പ്രവര്‍ത്തകനായും മറ്റും ജോലി നോക്കിയിരുന്നെങ്കിലും, കാര്യമായി മൊയ്തുവിനെ
സഹായിച്ചത് യാത്രയിലുടനീളം കഥ കേള്‍ക്കുന്ന നാട്ടുകാരും മറ്റും
'യാത്രക്കാരന്' ഒറ്റക്കും കൂട്ടമായി പിരിവെടുത്തും നല്കുന്ന
കൈമടക്കുകളായിരുന്നു.
ഈ പുസ്തകങ്ങള്‍ ഒരുപാട് തവണ വായിച്ചപ്പോള്‍ പലപ്പോഴും കണ്ണടച്ച് കിടന്ന് , വിശാലമായ ഈ ഭൂമിയിലൂടെ മനുഷ്യന് സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്, രേഖകള്‍ കൊണ്ട് വിലക്ക് വാങ്ങേണ്ടുന്ന അനുമതി വേണ്ടാതെ, പ്രകൃതിയെയും അതിന്റെ ജീവല്തുടിപ്പുകളെയും തൊട്ടറിഞ്ഞു കൊണ്ടുള്ള ഒരു അലച്ചില്‍ സ്വപ്നം കാണാന്‍ തുടങ്ങുമ്പോഴേക്കു പൊടുന്നനെ മനസ്സ് 'അസംഭവ്യം' എന്ന് വിലക്കുന്നുവെങ്കിലും, കൊതിച്ചു പോവുന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്ന്...
ഈ പുസ്തകങ്ങള്‍ ഒരുപാട് തവണ വായിച്ചപ്പോള്‍ പലപ്പോഴും കണ്ണടച്ച് കിടന്ന് , വിശാലമായ ഈ ഭൂമിയിലൂടെ മനുഷ്യന് സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്, രേഖകള്‍ കൊണ്ട് വിലക്ക് വാങ്ങേണ്ടുന്ന അനുമതി വേണ്ടാതെ, പ്രകൃതിയെയും അതിന്റെ ജീവല്തുടിപ്പുകളെയും തൊട്ടറിഞ്ഞു കൊണ്ടുള്ള ഒരു അലച്ചില്‍ സ്വപ്നം കാണാന്‍ തുടങ്ങുമ്പോഴേക്കു പൊടുന്നനെ മനസ്സ് 'അസംഭവ്യം' എന്ന് വിലക്കുന്നുവെങ്കിലും, കൊതിച്ചു പോവുന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്ന്...
പിങ്കുറിപ്പ്: ഒരുപാട് കാലത്തെ പരിചയപ്പെടണമെന്ന ആഗ്രഹം തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം
അദേഹത്തെ വിളിച്ചപ്പോഴാണ് ഇനിയും പുസ്തകങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സൂഫികളെ കുറിച്ച ഒരു ബുക്ക് പണിപ്പുരയിലാണെന്നും അറിയുന്നത്. കൈരളി ബുക്സിന്റെ സാഹസികതകളെ
ആധാരമാക്കിയുള്ള 'ലിവിംഗ് ഓണ്‍ ദി എഡ്ജ്' ഉം യാത്രയിലെ പ്രണയ നൊമ്പരങ്ങളെ
അയവിറക്കുന്ന 'ദര്‍ദ് എ ജുദാഇ' യും ഉടനെ തന്നെ ഓര്‍ഡര്‍ ചെയ്ത്
കാത്തിരിക്കുകയാണ്.
ഇദേഹത്തെ കുറിച്ച് പുറം ലോകം ഇപ്പോഴും അധികമൊന്നും
അറിഞ്ഞിട്ടില്ലെങ്കിലും ഈയിടെയായി ചരിത്രാന്വേഷികളും വിദ്യാര്‍ഥികളും
അടക്കം പലരും അദ്ധേഹത്തെ കാണാനും വിവരങ്ങള്‍ അറിയാനും വരാരുണ്ടത്രേ. ദി ഹിന്ദു, മാതൃഭുമി,സിറാജ്, ദേശാഭിമാനി തുടങ്ങി പല പത്രങ്ങളിലും അദേഹത്തെ കുറിച്ച
ഫീച്ചര്‍ വന്നിരുന്നു. നിലമ്പൂരില്‍ തേക്ക് മ്യുസിയത്തിനടുത്ത്, യാത്രക്കിടയില്‍ കിട്ടിയ തന്റെ അമൂല്യ
വസ്തുക്കളുടെ ശേഖരങ്ങളുമായി ഒരു മ്യുസിയം നടത്തുന്നു എന്ന് കേട്ടിരുന്നു.
എന്റെ നിലമ്പൂര്‍
യാത്രയില്‍ സന്ദര്‍ശിക്കാന്‍ കൊതിച്ചതായിരുന്നു.പക്ഷെ നടന്നിരുന്നില്ല. തുടങ്ങി
ആറു മാസം കഴിഞ്ഞു ആരോഗ്യ സ്ഥിതിതി മോശമായപ്പോള്‍ ആ സംരംഭം ഒഴിവാക്കിയത്രേ.
വിളിച്ചപ്പോള്‍ ആശുപത്രിയിലായിരുന്നു.അനാരോഗ്യം വല്ലാതെ അലട്ടുന്നു എന്ന് പറഞ്ഞെങ്കിലും ആശുപത്രിക്കിടക്കയില്‍
വെച്ചും ഒരുപാട് സംസാരിച്ചു. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന
കുടുംബവുമൊത്ത് കിഴിശ്ശേരിയിലാണ് താമസം. പുറത്ത് പറയുന്നില്ലെങ്കിലും
സാമ്പത്തിക സ്ഥിതിയും അത്ര ആശാവഹമല്ല എന്നാണ് മനസ്സിലായത്.
ചില ജീവിതകഥകള്‍ എത്ര അവശ്വസനീയം ആണ്. എന്തായാലും ഇദ്ദേഹത്തെക്കുറിച്ച് വായിച്ച് അല്‍ഭുതപ്പെടുന്നു. തീര്‍ച്ചയായും ഈ പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കണം. പരിചയപ്പെടുത്തലിന് അനുമോദനങ്ങള്‍.
ReplyDeleteആദ്യ വരവിനു നന്ദി.. അതെ ഇത് ഒരു അത്ഭുതമായി തന്നെ തോന്നും.. ആ പുസ്തകങ്ങള്‍ വായിക്കൂ.. തീര്‍ച്ചയായും നിങ്ങള്‍ ഇഷ്ടപ്പെടും..
Deleteഇതാണ് യാത്ര ! ഇതുതന്നെയാണ് യാത്ര :)
ReplyDeleteഇതാണ് യഥാര്‍ത്ഥ യാത്ര..
DeleteThis comment has been removed by the author.
ReplyDeleteമൊയ്തു കീഴിശ്ശേരിയെക്കുറിച്ച് കേട്ടിരുന്നു, വായിച്ചിരുന്നു. എന്നാല്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ കാണാന്‍ ശ്രമിക്കും. വളരെ നല്ല വിവരണം ഓക്കേ സാബ്. നന്നായി ഇഷ്ടപ്പെട്ടു ഈ ദൂര് കെ മുസാഫിറിനെ.
ReplyDeleteആ പുസ്തകങ്ങള്‍ വായിച്ചാല്‍ നാം അത്ഭുതപ്പെടും..
Deleteഈ നല്ല വിവരണത്തിനും പരിചയപ്പെടുത്തലിനും നന്ദി.
ReplyDeleteപുസ്തകങ്ങള്‍ അന്വേഷിക്കട്ടെ.
ആശംസകള്‍
അഭിപ്രായത്തിനു നന്ദി..
Deleteസത്യായിട്ടും അസൂയ തോന്നുന്നു ട്ടോ.
ReplyDeleteജീവിതം തന്നെ ചരിത്രമാണല്ലോ അദ്ധേഹത്തിന്റെത്
ആ ബുക്സ് വാങ്ങിക്കണം.
നല്ല പരിചയപ്പെടുത്തല്‍ ഓക്കേ
ആശംസകള്‍
അസൂയ തോന്നും. കൂടെ നമുക്ക് കഴിയില്ലല്ലോ എന്ന നൊമ്പരവും..
Deleteഅഭിപ്രായത്തിനു നന്ദി..
ഞാൻ അദ്ദേഹത്തെ ദൂർ കേ മുസാഫിർ വായിച്ചിട്ടുണ്ട്..
ReplyDeleteഅതിഗംഭീരം തന്നെ അദ്ദേഹത്തിന്റെ യാത്ര . ഒരു ആൽകെമിസ്റ്റ് ടെച്ച്.
യുദ്ധവും , ഭീതിയും പ്രണയവും ജീവിതവും നിറഞ്ഞു നിൽക്കുന്ന യാത്ര.
അദ്ദേഹത്തെ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്.
അസീസ് പോകുമ്പോൾ എന്നെ വിളിക്കാൻ മറക്കരുത് :)
നല്ല വിവരണം ..ആശംസകൾ തുടരുക
ദൂര് കെ മുസാഫിര്‍ ശരിക്കും അദ്ധേഹത്തിന്റെ എഴുത്തില്‍ നിന്നും കുറെ എഡിറ്റു ചെയ്തു വേറിരു രൂപത്തില്‍ ആക്കിയതാനത്രേ.. അതിനു അദ്ദേഹം ഇഷ്ടക്കേട് അറിയിച്ചിട്ടും ഉണ്ടത്രേ.. 'തുര്ക്കിയിലെക്കൊരു സാഹസിക യാത്ര' ഇതിലും വളരെ ഭംഗിയാണ്.. അദ്ധേഹത്തിന്റെ മാത്രം അക്ഷരങ്ങള്‍..
Deleteരണ്ടാഴ്ച കഴിഞ്ഞു മഴയൊക്കെ തുടങ്ങിയിട്ട് വരൂ എന്ന് പറഞ്ഞു.. തീര്‍ച്ചയായും നമുക്ക് പോകാം അടുത്ത് തന്നെ, അതൊരു പുതിയ അനിഭാവമാവും..
നന്നിയുണ്ട്..
അനുഭവങ്ങളുടെ സമ്പത്തിനുടമയായ ഈ വ്യക്തിയെ പരിചയപെടുത്തിയത് ഏറെ ഇഷ്ട്ടമായി ...
ReplyDeleteആശംസകള്‍
സന്തോഷം അറിയിക്കുന്നു..
Deleteഅത്ഭൂതപ്പെടുത്തുന്നു. ജീവിതത്തിന്റെ യുവത്വം സാഹസികമായ യാത്രയിലൂടെ (വെറും സാഹസികം എന്ന് പറഞ്ഞാല്‍ പോര) സഞ്ചരിച്ചപ്പോള്‍ ശ്വാസം വിടാന്‍ പോലും തോന്നിയില്ല വായിച്ച് തീരുന്നത് വരെ. അദേഹത്തെക്കുറിച്ച് കേട്ടിരുന്നില്ല. ഇപ്പോള്‍ അതെല്ലാം വായിക്കണം എന്ന് തോന്നുന്നു. നല്ല പരിചയപ്പെടുത്തല്‍.
ReplyDeleteഅതൊരു വല്ലാത്ത മനുഷ്യന് തന്നെ.. ആ പുസ്തകങ്ങള്‍ വായിച്ചാല്‍ അടുത്തറിയാം എല്ലാം
Delete ഇന്ററസ്റ്റിംങ്ങ് ... പരിചയപ്പെടുത്തിയ വ്യക്തിയും ഈ എഴുത്തും. ആ പുസ്തകങ്ങൾ വായിക്കാൻ എനിക്കും തോന്നുന്നു
ReplyDeleteതീര്‍ച്ചയായും വായിച്ചിരിക്കണം.. വരവിനു നന്ദി ട്ടോ
Deleteഇങ്ങിനെയും മനുഷ്യര്‍ :)
ReplyDeletemmm :)
Deleteഎന്റെ പോസ്റ്റിനുള്ള കമെന്റും ഫോളോവറെയും കണ്ട് വന്നതാ... ഫോളോ ചെയ്ത് കൂടെ കൂടുന്നു - ഈ പോസ്റ്റിനുള്ള് കമെന്റ് നാളെ ഇടാം... വായനക്ക് മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്
ReplyDeleteഇതു പുസ്തകങ്ങളെ പരിജയപ്പെടുത്താനുള്ള ശ്രമമാണെന്ന് ആദ്യ പാരഗ്രാഫുകളില് തോന്നിയില്ല. എന്നാല്‍ പിന്നീട് അനുഭവപ്പെട്ടു... ഇത്തരത്തില്‍ ഒരു സാഹസിക യാത്ര നടത്തിയയാളെ ആദ്യമായാണ് കേള്‍ക്കുന്നത്.,. തുര്‍ക്കിയിലെ ബന്ധങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നാവോ ? താങ്കളുടെ വിവരണം നന്നായി ഈ പരിചയപ്പെടുത്തലും... ആശംസകള്‍ ഓക്കെ
ReplyDeleteപ്രിയപ്പെട്ട അസീസ്,
ReplyDeleteവേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഈ മുസാഫിറെ,വരികളിലൂടെ,
മനോഹരമായി പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍ !സാഹസികത രക്തത്തില്‍ അലിഞ്ഞ അപൂര്‍വ വ്യക്തിത്വം.
ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും,ജീവിതത്തിന്റെ താളം തെറ്റിയല്ലോ.കഷ്ടം തന്നെ.
ഇനി കാണുമ്പോള്‍,എന്റെ സ്ന്ഹാന്വേഷണങ്ങള് അറിയിക്കു,ട്ടോ!
ശുഭരാത്രി!
സസ്നേഹം,
അനു
അസീസ് ഭായി,,
ReplyDeleteഇദേഹത്തിന്റെ ഒരഭിമുഖം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവന് ടി വി യില്‍ കണ്ടിരുന്നു ,,അന്ന് റെക്കോര്‍ഡ് ചെയ്യാന്‍ സൌകര്യമില്ലാത്തത് കൊണ്ട് അത് മിസ്സായി ,,അന്ന് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു "ഞാന്‍ യാത്ര പോകുമ്പോള്‍ എന്റെ കയ്യില്‍ അന്‍പതു രൂപയില്‍ താഴെയായിരുന്നു .വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചു വന്നപ്പോഴും എന്റെ സമ്പാദ്യം ഇത് തന്നെയായിരുന്നു.. അതിനു ശേഷം ഇദ്ധേഹത്തെ കുറിച്ച് ഇന്റര്‍നെറ്റ്ല്‍ ഒരു പാട് തിരഞ്ഞു ..പിന്നെ യെപ്പോഴോ ഓര്‍മ്മയില്‍ നിന്നും വിട്ടുപോവുകയും ചെയ്തു ..ഈ കുറിപ്പില്‍ നിന്നും അദേഹത്തിന്റെ ബുക്ക്സ് നെ ക്കുറിച്ച് അറിയാന്‍ സാധിച്ചു ,,ഒരു പാട് നന്ദി ഈ പരിചയപ്പെടുത്തലിനു ..കൂടെ കിഴിശ്ശേരി ഞങ്ങള്‍ടെ അടുത്ത സ്ഥലമാണ് എന്നതും ഏറെ സന്തോഷം നല്കുന്നു ,,അടുത്ത അവധിക്കാലം അദ്ദേഹത്തെ കാണാമല്ലോ ..
ഹൊ , ഞാൻ ഇയാളെ ഭാഗ്യവാൻ എന്ന് വിളിക്കും, അല്ലാതെ എന്ത് വിളിക്കും അല്ലേ
ReplyDeleteആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........
ReplyDeleteവ്യത്യസ്തനായ ഒരാളെ പരിചയപ്പെടുത്തിയതിന് നന്ദി. ശരിക്കും നല്ലൊരു വായനാനുഭവം തന്നു.
ReplyDeleteഅല്ലാഹുവേ.....ഈ മനുഷ്യനെ പറ്റി ഞാൻ എന്റെ egypth യാത്രക്കിടയിൽ സഹയാത്രികർ പറഞ്ഞരിഞ്ഞിരുന്നു...കൂടുതൽ വിവരം തന്ന സുഹ്രതുക്കൾക്ക് നന്ദി
ReplyDeleteഇപ്പോഴാ ഇവിടെ എത്തിയത്. സന്തോഷം
ReplyDeleteഇനിയും വരാമല്ലോ...
വളരെ നല്ല ഒരു പരിചയപ്പെടുത്തൽ. മൊയിതു കിഴിശേരിയെ കുറിച്ച് വേറെയും വായിച്ചു..തീർച്ചയായും അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ ത്രസിപ്പിക്കുന്നവയാണ്..ഇവിടെ പറഞ്ഞ പുസ്തകങ്ങൾ വായിക്കണം..നന്ദി ഈ നല്ല കുറിപ്പിന്..
ReplyDeleteവായനക്ക് നന്ദി :)
ReplyDeleteഈ പുസ്തകം ഞാന്‍ വായിച്ചിരുന്നു . അത്ഭുതം തോന്നുന്നു
ReplyDeleteവളരെ ആകര്‍ഷണീയമായ ചരിത്രം
ReplyDeleteഅദ്ദേഹത്തിന്റെ വാക്കുകൾക്ക് പലവട്ടം കാതോർക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്... ഇപ്പോൾ കിഡ്നി failure ആയി..ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് അറിവ്...
ReplyDeleteഅദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും വായിച്ചിട്ടുണ്ട്....ഒന്നും സ്വന്തമായിരുന്നില്ല...books ഓണ്‍ലൈനിൽ വാങ്ങാനുള്ള സൗകര്യം ഉണ്ടേൽ അറിയിച്ചാൽ വലിയ ഉപകാരം..
ReplyDeletePdf available....?
DeleteMathrubhumi books and kairali books online purchase possible.. no idea about pdf
Deleteഇദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, അസാധാരണ വ്യക്തിത്വം ആണ്, ശരിക്കും നമ്മെ ചിന്തിപ്പിക്കും,
ReplyDeleteപക്ഷെ നാഥൻ കുറച്ചു ദിവസം മുമ്പ് അദ്ദേഹത്തെ തിരിച്ചു വിളിച്ചു, ആ ലോകത്ത് അദ്ദേഹത്തിന് എല്ലാ വിധ ഐശൊര്യങ്ങളും നേരുന്നു
ഓരോ യാത്രയെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലും നിങ്ങൾ എന്നും ജീവിക്കുന്നു. ഓരോ പുസ്തവും അത്രക്ക് കനപ്പെട്ടതാണ്.
PDF Eraser Pro Crack is PDF Remover is a Windows application that deletes text, images, logos, and any unnecessary objects in PDF files.
ReplyDeleteAshampoo Winoptimizer Crack License Key
Red Giant Shooter Suite Crack
Synthesia Crack
ManyCam Pro Crack is a free online PC and video exchange software that allows you to optimize video chat and create an incredible live stream on multiple platforms at the same time.
ReplyDeleteRoland Cloud Legendary Aira Total Win Crack
Ummet Ozcan Genesis Pro Crack
Pro Evolution Soccer 2021 PC Game Download
Red Giant Shooter Crack
ReplyDeleteThe full version of Red Giant Shooter Suite is a powerful set of video preparation and delivery tools for Adobe After Effects and Adobe Premiere Pro that you can download at Softrepack.com.
! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും. >>>>> Download Now
ReplyDelete>>>>> Download Full
! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും. >>>>> Download LINK
>>>>> Download Now
! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും. >>>>> Download Full
>>>>> Download LINK