Saturday, November 26, 2011

തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.

തുടക്കം, ഇതെന്റെ 'വെറുമെഴുത്തി'ന്റെ തുടക്കം... ബൂലോകത്തെ എന്റെ  ആദ്യത്തെ കയ്യൊപ്പ് ..


ഈ എഴുത്ത് കുത്തിന്റെ പേജില്‍ കുത്തിക്കുറിക്കാന്‍ എഴുതിത്തെളിഞ്ഞ കൈപ്പടയോ ആവേശം കൊള്ളിക്കും ശൈലിയോ മനസ്സില്‍ തട്ടുന്ന വാക്കുകളോ ഒന്നും കൈവശമില്ല. അല്പം വിറയോടു കൂടിയാണെങ്കിലും ബൂലോകത്ത് കൈ വെക്കാന്‍ ഞാനും തീരുമാനിച്ചു കഴിഞ്ഞു. അതെത്ര കാലം എന്നൊന്നും ചിന്തിക്കാതെ..


        ബ്ലോഗിങ്ങിന്‍റെ ബാലപാഠം പോലുമറിയില്ല, എന്ത് എങ്ങിനെ  എവിടെ കുറിക്കണമെന്ന്  ഒരു നിശ്ചയവുമില്ല, പേജ് സെറ്റപ്പാക്കാന്‍  ഒരു ഐഡിയയും വശമില്ല, കൂടുതല്‍ കമന്റ് നേടാനുള്ള വിദ്യകളേതുമേ പിടിയില്ല.ബ്ലോഗിങ് ട്രൈനിംഗ് ക്ലാസ്സില്‍ ചേര്‍ന്നിട്ടുമില്ല, തലങ്ങും വിലങ്ങും ബ്ലോഗ്‌ മീറ്റുകള്‍ അരങ്ങു തകര്തപ്പോഴും ഒന്നില്‍ പോലും ചെന്ന് നോക്കിയിട്ടില്ല. എന്നാലും നിങ്ങളേവരെയും പോലെ എനിക്കും ചിലതൊക്കെ എഴുതി ഇടാനുണ്ട്, 'വെറും' എഴുത്ത്, ചില കാര്യങ്ങളും!
        വായന എന്നും  ഒരു ഹരമായി കൂടെത്തന്നെ ഉണ്ടെങ്കിലും എഴുത്ത് എന്റെ ശീലമൊന്നുമല്ല. ഒരുങ്ങാറുമില്ല , എന്റെ ഡയറിപ്പേജുകള്‍ക്ക് വേണ്ടിയല്ലാതെ. അത് പിന്നെ എല്ലാ വര്‍ഷവും വളരെ കൃത്യമായി ആദ്യത്തെ രണ്ടു മാസം എഴുതും. പിന്നെ രണ്ടാഴ്ചയില്‍ ഒരിക്കല്‍. അതും കഴിഞ്ഞ് രണ്ടു മാസത്തിലൊരിക്കലാവും. അതങ്ങനെ അവരോഹണ ക്രമത്തില്‍ പിന്നോട്ടു തന്നെ നീങ്ങും. പിന്നെ എനിക്ക് വേണ്ടി എഴുതും, എനിക്ക് വേണ്ടി മാത്രം. ആവേശം കഴിഞ്ഞാല്‍ ആരും കാണാതെ ആരെയും കാണിക്കാതെ പീസ്‌ പീസാക്കി പറത്തി വിടും. അത്രയൊക്കെ ത്തന്നെ..


        വിഷയക്രമമൊന്നും നടത്തിയിട്ടില്ല, ഒരു പലവകയാണ് ഉദ്ദേശിക്കുന്നത്. എന്റെ ചെറിയ ചിന്തകളും എളിയ അനുഭവങ്ങളും അല്പം ഓര്‍മകളും ചില്ലറ കാര്യങ്ങളും മറ്റു ചില കുറിപ്പുകളും പകര്‍ത്താം. ഇവിടുത്തെ ഫോര്‍മാലിറ്റീസ് ഒന്നും അറിയില്ല. കഴിവതും വായനക്കാരെ ബുദ്ധിമുട്ടിക്കാതെ കാര്യം നടത്തി സ്ഥലം വിട്ടോളാം.. പിന്നെ ഒരു തുടക്കക്കാരന്റെ എല്ലാ പരിമിതികള്‍ക്കും അകത്തു നിന്നും പേനയുന്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അബദ്ധങ്ങള്‍  അറിയാവുന്ന നിങ്ങളോട് ഒന്ന് മാത്രം, തിരുത്താന്‍ നിങ്ങളെന്നും കൂടെയുണ്ടാവില്ലേ? അങ്ങിനെത്തന്നെ  ആഗ്രഹിച്ചു കൊണ്ട് ഈ തുടക്കം തല്‍ക്കാലം ഇവിടെ ഒടുക്കട്ടെ...
ശുഭം!മംഗളം!

NB: വായിക്കാന്‍ മറന്നു പോയാലും കമന്റാന്‍ മറക്കാതെ പോകണേ...

35 comments:

 1. All the best My dear friend...........
  Go Ahead

  ReplyDelete
 2. Thank u Anonymous for being the first person to comment on my blog..
  I am very thankful of you but the only thing i couldn't understand- why u became anonymous here????

  ReplyDelete
 3. ബൂലോകത്തേക്കു സ്വാഗതം കൂട്ടുകാരാ..!
  ധൈര്യമായി മുന്നോട്ടുപൊയ്ക്കോളൂ..!
  വെറും എഴുത്തല്ല, കാര്യമായിത്തന്നെ എഴുതിക്കോളൂ.
  വായിക്കാന്‍ വന്നില്ലേലും, കമന്റിടാതെ പൊയ്ക്കോളാം..!!
  എല്ലാവിധഭാവുകങ്ങളും നേരുന്നു.
  ആശംസകളോടെ...പുലരി

  ReplyDelete
 4. Thanks a lot jaabi..
  thanks for ur wishes..

  Thank u cinimalochana..

  ReplyDelete
 5. വളരെ നന്ദി പ്രഭേട്ടാ.. കിടിലന്‍ കമന്റാണല്ലോ..:)

  ReplyDelete
 6. raho raho rahthe raho...........

  ReplyDelete
 7. hey.....
  pinne onnum kaanunnillallo?

  ReplyDelete
 8. വെറും എഴുത്ത് ആക്കാതെ കാര്യമായി തന്നെ വാടോ...

  ആശംസകള്‍...

  ReplyDelete
 9. സു...സ്വാഗതം.....
  വെറുമെഴുത്തുകള്‍..ആണ്...പിന്നീടു കാര്യമാകുന്നത്...
  ധൈര്യമായി തുടര്‍ന്നോളൂ...

  ReplyDelete
 10. എന്തൂട്ടാ ലേറ്റ് ആക്കണേ, ഒരു കിടിലന്‍ പോസ്റ്റ്‌ തട്ടൂ എന്റെ ഇഷ്ടാ
  (വേര്‍ഡ്‌ വേരിഫിക്കഷന്‍ ഒന്ന് മാറ്റിയെരു)

  ReplyDelete
 11. ഞാനും പുതിയതാ...അത് കൊണ്ട് പറയാ ധൈര്യമായിട്ട് തുടങ്ങിയേര്....ആശംസകള്‍.

  ReplyDelete
 12. @khaadu.. നന്ദിയുണ്ട് ഇവിടെ വന്നു പോയതിനു...
  വെറുമെഴുത്തുമായി കാര്യമായി തന്നെ വരാം

  ReplyDelete
 13. @SAHEER MAJDAL: ഒരുപാട് താങ്ക്സ് ..

  ReplyDelete
 14. @രാജീവ്‌ .എ . കുറുപ്പ്: ദാ ഇപ്പൊ വരാം ന്നേയ്.. "(വേര്‍ഡ്‌ വേരിഫിക്കഷന്‍ ഒന്ന് മാറ്റിയെരു)": അതെങ്ങനാ മാറ്റുവാ?

  ReplyDelete
 15. @(പേര് പിന്നെ പറയാം): പെരുത്ത് സന്തോഷമായി ട്ടോ.. ഇവിടെ എത്തി നോക്കിയതിനും ധൈര്യം തന്നതിനും

  ReplyDelete
 16. എന്നാല്‍ തുടങ്ങിക്കോ..
  എന്റെ വക ഒരു ബിഗ് സല്യൂട്ട്..
  തുടക്കം ഗംഭീരം ..
  തുടര്‍ച്ചയും അങ്ങിനെയൊക്കെ ആകും അല്ലേ..

  ആരില്ലെങ്കിലും കൂടെ ഞാനുണ്ടാകും..
  ഈ എഴുത്തസുഖം ഉള്ളവരെ എനിക്ക് പെരുത്തിഷ്ടാ.....

  പിന്നെയ് ഡയറിയെഴുത്ത് നിറുത്തണ്ട..
  അതൊരു വല്ലാത്ത അനുഭവം തന്നെയാണ്....

  അപ്പോള്‍ കാണാം..

  ReplyDelete
 17. എല്ലാരും ഇങ്ങനെയൊക്കെ തന്ന്യാ തുടങ്ങുന്നത്. അപ്പോൾ സംശയിച്ചു നിൽക്കാതെ തുടങ്ങല്ലേ? ആശംസകൾ.

  ReplyDelete
 18. @മഖ്‌ബൂല്‍ മാറഞ്ചേരി: ഒത്തിരി നന്ദിയുണ്ട്‌, ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കാനാണ്‌ സാധ്യത..

  ഡയറിഎഴുത്ത് നില്‍ക്കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്..

  @ഗീത: ഓക്കേ തുടങ്ങിയേക്കാം , ആശംസക്ക് നന്ദി

  ReplyDelete
 19. ന്നാ തുടങ്ങല്ലേ...തുടങ്ങിക്കോളൂ ,ഞങ്ങളില്ലേ കൂടെ.എന്താ എന്റെ ബ്ലോഗിലെ Comment, Delete-ചെയ്തു കളഞ്ഞത് .വീണ്ടും ഒന്നിട്ടിട്ടു പോന്നാല്‍ പോരായിരുന്നോ ?'ഒരിറ്റ്'എങ്കിലും !

  ReplyDelete
 20. തുടക്കം നന്നായി.. പ്രതീക്ഷയോടെ.

  ReplyDelete
 21. @Mohammedkutty irimbiliyam:പ്രജോദനത്തിനു നന്ദീണ്ട്..
  താങ്കളുടെ 'വൃദ്ധഗര്‍ഭം' ത്തില്‍ കമന്റിയിട്ടു ആണല്ലോ പോന്നത്

  @ഷുക്കൂര്‍ കിളിയന്തിരിക്കാല്‍: ഇവിടം കാണാന്‍ വന്നതിനു നന്ദി..

  ReplyDelete
 22. ഈ 'ലോകത്തേക്ക്' സ്വാഗതം
  പ്രശംസകളില്‍ പൊങ്ങാതെ
  വിമര്‍ശനങ്ങളില്‍ തളരാതെ
  എഴുതിത്തെളിയുക.

  "വായിക്കാന്‍ മറന്നു പോയാലും കമന്റാന്‍ മറക്കാതെ പോകണേ" ഇതിനോട് പൂര്‍ണമായും വിയോചിക്കുന്നു. കമന്റ് ഇടാന മറന്നാലും വായിക്കാന്‍ മറക്കരുത് എന്നാണ് വേണ്ടത്. കമന്റ് മാത്രം ആഗ്രഹിച്ചു ബ്ലോഗ്‌ തുടങ്ങിയാല്‍ രചനയെ അത് ബാധിക്കും. അവനവന്റെ മനസംതൃപ്തിക്ക് മുന്‍തൂക്കം കൊടുക്കുക. മറ്റുള്ളവരുടെ രചനകള്‍ വായിച്ചു മനസ്സില്‍ തോന്നിയ അഭിപ്രായം മാത്രം പറയുക.(പുറം ചൊറിച്ചില്‍ ആകരുത് എന്നര്‍ത്ഥം) ബ്ലോഗിങ്ങില്‍ വിജയിക്കും.
  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 23. @ഇസ്മായില്‍ കുറുമ്പടി: എത്തി നോക്കി അഭിപ്രായം അറിയിച്ചതില്‍ നന്ദി.. @"വായിക്കാന്‍ മറന്നു പോയാലും കമന്റാന്‍ മറക്കാതെ പോകണേ" ഇതിനോട് പൂര്‍ണമായും വിയോചിക്കുന്നു" അതൊരു തമാശക്ക് ഇട്ടതല്ലേ.. കാര്യായിട്ടല്ലട്ടോ..

  ReplyDelete
 24. സ്വാഗതം ..
  തുടക്കം ഏതായാലും മോശമില്ല.

  ReplyDelete
 25. @kanakkoor: വന്നു കണ്ടതിനും സ്വാഗതം ഓതിയതിനും താങ്കള്‍ക്കു നന്ദി...

  ReplyDelete
 26. ഇനിയും നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  ReplyDelete
 27. സ്വാഗതം.
  കടന്നുവരൂ..കടന്നുവരൂ...

  ReplyDelete

Related Posts Plugin for WordPress, Blogger...