Thursday, July 11, 2019

മഴക്കാലമാണ്, തീറ്റയും കുടിയും ജാഗ്രതയോടെ വേണം! Dr OK Abdul Azeez

മഴക്കാലമായതോടെ നിരവധി അസുഖങ്ങളാണ് നമ്മുടെ ആരോഗ്യത്തെ തകര്‍ക്കാന്‍ കാത്തു കിടക്കുന്നത്. പകര്‍ച്ചവ്യാധികളും അല്ലാത്തതുമായ ഇത്തരം അസുഖങ്ങള്‍ക്ക് കീഴടങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തിയേ മതിയാവൂ. ഭക്ഷണവും വെള്ളവും വഴി എത്തിച്ചേരാന്‍ ഇടയുള്ള പ്രധാന രോഗങ്ങളാണ് മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഭക്ഷ്യ വിഷബാധ, വയറിളക്കം തുടങ്ങിയവ.
ഭക്ഷണവും വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ള സ്രോതസ്സ് മലിനമാകാതെ സൂക്ഷിക്കുക. ചെറിയ തോട്, കൈവഴികള്‍, കെട്ടിനില്‍ക്കുന്ന വെള്ളം ഇവയൊന്നും ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കുക. മഴയുള്ള സമയത്ത് മാലിന്യക്കുഴികളും മറ്റും നിറഞ്ഞ് പൊങ്ങാന്‍ വഴിയുണ്ട്. ഇവയൊന്നും കിണറുമായോ മറ്റോ കൂടിച്ചേരാതെ നോക്കണം.
സെപ്റ്റിക് ടാങ്കും കിണറും അടുത്ത് നില്‍ക്കുന്നവര്‍ ആവശ്യം തോന്നിയാൽ വെള്ളം പരിശോധിച്ച് അണുക്കളുടെ സാന്നിധ്യമില്ല എന്ന് ഉറപ്പ് വരുത്താൻ മടിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം വെള്ളം കുടിക്കുക. തട്ടുകടകള്‍, കൂള്‍ബാറുകള്‍ മറ്റു സംശയമുള്ള സാഹചര്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വെള്ളവും മറ്റു പാനീയങ്ങളും കുടിക്കാതിരിക്കുക.
ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക. നിരവധി ഭക്ഷ്യവിഷബാധ ഇതു മൂലം കാണപ്പെടുന്നുണ്ട്. അത്യാവശ്യ സമയത്ത് വിശ്വാസ്യത ഉറപ്പ് വരുത്തി മാത്രം മതി ഹോട്ടല്‍ ഭക്ഷണം.
വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയും മാലിന്യ സാഹചര്യങ്ങളില്‍ നിന്ന് അകന്നും ഇരിക്കണം.
ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണ്ണമായും അടച്ചുസൂക്ഷിക്കുക.
ഈച്ച, കൊതുക് തുടങ്ങിയവ ഭക്ഷ്യവസ്തുക്കളില്‍ ഇരിക്കാനിട വരാതെ സൂക്ഷിക്കണം.
പൊതുവായി ഇഞ്ചി, കുരുമുളക്, മല്ലി ഇവ തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക.Dr OK Abdul Azeez Kottakkal 
Related Posts Plugin for WordPress, Blogger...