Saturday, December 31, 2011

പുതുവര്‍ഷം പുലരുമ്പോള്‍

"കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നു മെന്തെന്നും ആര്‍ക്കറിയാം .."(സഫലമീ യാത്ര- എന്‍.എന്‍.കക്കാട്)


ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട കാലക്കണക്കില്‍  നിന്നും ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും ആത്മ നൊമ്പരങ്ങളാല്‍ ഹര്‍ഷപുളകിതമാവുന്ന ഒരു കൂട്ടം  രാവുകളും.

ഇത് പുതിയ പ്രഭാതം, പുതിയ ദിനം, പുതു വര്‍ഷം.ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.
കൊഴിഞ്ഞു പോയ വര്‍ഷം പ്രതീക്ഷകളെ നിറവേറ്റിത്തന്നോ? പുര്‍ണമായും പറയാന്‍ വയ്യ.നന്മയുടെ വഴിയിലേക്ക് ഒരു മാറ്റം സാധിച്ചുവോ? അങ്ങനെ തോന്നുന്നില്ല. ചിന്തകളുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് പുതിയ മാനം കൈവന്നുവോ? അറിയാന്‍ കഴിഞ്ഞില്ല. ജീവിതത്തിനു പുതിയ അര്‍ത്ഥമൊന്നും കണ്ടെത്തിയില്ലേ? ആ.. എനിക്കറിയില്ല. സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചോ? ഉണ്ടായിരുന്ന കുറ്റിചിറകും ഒടിഞ്ഞു പോയോന്നാ സംശയം. വിസ്മയങ്ങളുടെ വിജ്ഞാനച്ചെപ്പില്‍ നിന്നും ഒരു ചെറിയ ചെപ്പിത്തോണ്ടിയെങ്കിലും കൈയില്‍ തടഞ്ഞോ? പറയാറായിട്ടില്ല.

പിന്നെ എന്തിനായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം സകലര്‍ക്കും പുതുവത്സരാശംസ കൈമാറിയത്? കിട്ടിയേടത്തു നിന്നൊക്കെ സ്വീകരിച്ചു വെച്ചതും?

അങ്ങിനെയൊക്കെ തന്നെയാണോ കാര്യങ്ങള്‍? ശരിയാണോ ഇപ്പറഞ്ഞതൊക്കെ? ആയിരിക്കണമെന്നില്ല. അത്രയ്ക്ക് മണ്ടനൊന്നുമല്ലല്ലോ അവന്‍. അല്ലേലും ഇപ്പോഴും ഇങ്ങനെ നെഗറ്റീവ് മാത്രമല്ലേ അവന്‍ ചിന്തിക്കൂ. മാത്രമല്ല ശരികേടുകളുടെ ഈ ലോകത്ത് ശരിയേത് ശരിയല്ലാത്തതേത് എന്ന് തിരിച്ചറിയാന്‍ ശരാശരി ഒരു മനുഷ്യനും കഴിയാതെ വരുമ്പോള്‍ ....?

എന്തൊക്കെയോ ഒരു മാറ്റം അവനിലം ഉണ്ടായിട്ടുണ്ടല്ലോ. പുതിയ ലോകത്തെ അവന്റെ കാഴ്ചപ്പാടിലൂടെ വീക്ഷിക്കാന്‍ അവനു പഠിച്ചില്ലേ? അറിവില്ലായ്മയെ അഹന്തയുടെ മൂടുപടത്തിനപ്പുറം മറച്ചു വെക്കാന്‍ അവന്‍ ശീലിചില്ലേ? കൊലവേരിയും ഫ്ലാഷ് മോബ്ബും ഒക്കെ അവന്റെ ഉള്ളില്‍ ഇരിപ്പുറപ്പിച്ചില്ലേ? ഇതിലപ്പുറം എന്തു നേടാന്‍..

പോരാ.. കാലമിനിയും ഉരുളും.. ഉരുണ്ടു നീങ്ങിക്കൊണ്ടേ ഇരിക്കും..
പോയ വര്‍ഷത്തിന്റെ പോരായ്മകളുമായ് പോരിനു പോകാതെ പുതിയ പോര്‍ക്കളത്തെ സ്നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ സഹിഷ്ണുതയുടെ പുതുനാമ്പുകള്‍ക്കുള്ള പിറവിയിടമാക്കുക. ഈ യാത്ര പ്രതീക്ഷകളുടെതാണ്. അത് കൊണ്ട് പ്രതീക്ഷാനിര്‍ഭരമായ ഈ യാത്ര ഏവര്‍ക്കും സഫലമായിരിക്കട്ടെ എന്നാശംസിക്കുന്നു.

പ്രിയത്തില്‍ നിങ്ങളിലൊരുവന്‍.

15 comments:

  1. സ്നേഹവും,സഹിഷ്ണുതയും,സൌഹാര്‍ദ്ദവും,
    ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ തീര്‍ച്ചയായുംമുക്കാല്‍ ഭാഗം തര്‍ക്കങ്ങളും, വഴക്കുകളും അവസാനിക്കും.

    ആശംസകള്‍.

    ReplyDelete
    Replies
    1. ! വെറുമെഴുത്ത് !: പുതുവര്‍ഷം പുലരുമ്പോള്‍ >>>>> Download Now

      >>>>> Download Full

      ! വെറുമെഴുത്ത് !: പുതുവര്‍ഷം പുലരുമ്പോള്‍ >>>>> Download LINK

      >>>>> Download Now

      ! വെറുമെഴുത്ത് !: പുതുവര്‍ഷം പുലരുമ്പോള്‍ >>>>> Download Full

      >>>>> Download LINK Ru

      Delete
  2. This comment has been removed by the author.

    ReplyDelete
  3. ഈ യാത്ര പ്രതീക്ഷകളുടെതാണ്...
    ആശംസകള്‍

    ReplyDelete
  4. "കാലമിനിയുമുരുളും വിഷു വരും
    വര്‍ഷം വരും തിരുവോണം വരും
    പിന്നെയോരോ തളിരിനും പൂ വരും കായ് വരും
    അപ്പോളാരെന്നു മെന്തെന്നും ആര്‍ക്കറിയാം .."

    സ്നേഹാശംസകള്‍...

    ReplyDelete
  5. @c.v.thankappan
    @Artof Wave
    @khaadu..
    @Satheesan .Op
    വായിച്ച് ആശംസ നേര്‍ന്ന എല്ലാ സഹൃദയര്‍ക്കും നന്മ നേരുന്നു..

    ReplyDelete
  6. സ്നേഹാശംസകള്‍

    ReplyDelete
  7. ആയുസ്സില്‍ നിന്നും ഒരു വര്‍ഷം നഷ്ടപ്പെട്ടിരിക്കുന്നു. മരണത്തോട് കൂടുതല്‍ അടുത്തിരിക്കുന്നു. എല്ലാ യാഥാര്‍ത്യങ്ങളും ചിന്തിച്ചാല്‍ happy new year എന്ന് പറയാന്‍ കഴിഞ്ഞെന്നു വരില്ല. നല്ല എഴുത്ത്

    ReplyDelete
  8. ആശംസകൾ..2012 നന്മകളുടേതാവട്ടെ..

    ReplyDelete
  9. യാത്ര തുടരുന്നു......... ഭാവുകങ്ങൾ

    ReplyDelete
  10. പ്രതീക്ഷാനിര്‍ഭരമായ യാത്ര ഏവര്‍ക്കും സഫലമായിരിക്കട്ടെ എന്ന് ഞാനും ആശംസിക്കുന്നു.....

    ReplyDelete
  11. ! വെറുമെഴുത്ത് !: പുതുവര്‍ഷം പുലരുമ്പോള്‍ >>>>> Download Now

    >>>>> Download Full

    ! വെറുമെഴുത്ത് !: പുതുവര്‍ഷം പുലരുമ്പോള്‍ >>>>> Download LINK

    >>>>> Download Now

    ! വെറുമെഴുത്ത് !: പുതുവര്‍ഷം പുലരുമ്പോള്‍ >>>>> Download Full

    >>>>> Download LINK

    ReplyDelete

Related Posts Plugin for WordPress, Blogger...