Saturday, February 15, 2020

ആരോഗ്യം നിലനിർത്താൻ 6 കാര്യങ്ങൾ

*ആരോഗ്യം നില നിർത്താൻ 6 കാര്യങ്ങൾ*
Dr OK Abdul Azeez

പ്രകൃതിയുമായി ഏറ്റവും ഇടപഴകി
ജീവിക്കാൻ ബാധ്യസ്ഥരാണ് മനുഷ്യർ. എന്നാൽ മനുഷ്യർ നിരന്തരം പ്രകൃതിനിയമങ്ങളെ ലംഘിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഗ്രാമ ജീവിതങ്ങളെ അപേക്ഷിച്ച് നഗര ജീവിതത്തിൽ നിത്യജീവിതത്തിന് വേണ്ട കാര്യങ്ങളിൽ പ്രകൃതിയിൽ നിന്ന് കൂടുതൽ അകന്നു നിൽക്കേണ്ടി വരുന്നു.

ആധുനിക വത്കരണം മൂലം മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ.. അതിൽ പലതും നമ്മുടെ ജീവിത  ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും അവ  ആരോഗ്യ പരിതസ്ഥിതിയെ  ദോഷകരമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ജീവിതശൈലീ മാറ്റങ്ങൾ  നമ്മുടെ ആരോഗ്യത്തെ ബാധിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ ഏറ്റവും അനിവാര്യമായ ആറ് കാര്യങ്ങളാണ് യൂനാനി വൈദ്യശാസ്ത്ര പ്രകാരം അസ്ബാബെ സിത്ത സരൂരിയ എന്നറിയപ്പെടുന്ന ഘടകങ്ങൾ

മനുഷ്യശരീരത്തിലെ ആരോഗ്യ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അടിസ്ഥാനം വേണ്ട കാരണങ്ങളാണ് ഈ ആറു കാര്യങ്ങൾ. മനുഷ്യൻറെ ജീവശാസ്ത്രപരമായ താള ക്രമത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്  ഇവ.  ഈ ആറു കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ ശരീര പ്രകൃതത്തിൽ ( Temperament) അഥവാ മിസാജിൽ മാറ്റം വരുത്തുകയും അവ ആരോഗ്യത്തിന് മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യും. ഈ ആറു കാര്യങ്ങൾ സന്തുലിതാവസ്ഥയിൽ നിലനിൽക്കുമ്പോൾ ആരോഗ്യം നില നിർത്തപ്പെടുന്നു.

1. ശുദ്ധമായ അന്തരീക്ഷവായു
 ജീവൻറെ ഓരോ തുടിപ്പും അന്തരീക്ഷ ശുദ്ധവായു ആവശ്യമാണ് മനുഷ്യൻറെ ആത്മാവിനും ശരീരത്തെയും ഭക്ഷണമാണ് ശുദ്ധവായു. അതിനാൽ നിരന്തരം ശുദ്ധവായു ലഭിക്കുക എന്നത് മനുഷ്യൻറെ നിലനിൽപ്പിന് അത്യാവശ്യമാണ്. ശരീരത്തിൻറെ ഓരോ കോശങ്ങളിൽ നിന്നും മറ്റു കോശങ്ങളിലേക്ക് പകർന്നു നല്കപ്പെടുന്ന ശുദ്ധവായു ഗുണമേന്മയുള്ള ആയിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അന്തരീക്ഷമലിനീകരണവും മറ്റും ശുദ്ധ വായുവിനെ ലഭ്യതയിൽ ഭീതിജനകമായ കുറവ് വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആരോഗ്യത്തിന്റെ സമൃദ്ധിയെ സാരമായി ബാധിക്കുന്ന ഈ വായു മലിനീകരണം മനുഷ്യൻറെ നിലനിൽപ്പിന് തന്നെ അപകടകരമാണ്. പല തരത്തിലുള്ള മാറ്റങ്ങൾ അന്തരീക്ഷ വായുവിനെ സംഭവിക്കാം. ചിലത് അതിൽ ചിലത് ഗുണകരം ആണെങ്കിൽ മറ്റു ചിലത് ദോഷകരവും.  കാലാവസ്ഥാ പരമായ വ്യതിയാനങ്ങൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാണ് എങ്കിൽ പകർച്ചവ്യാധികൾ പോലെയുള്ള സമയത്ത് ദോഷകരമായ അവസ്ഥയിലേക്ക് വായുവിനെ മലിനീകരണം മാറുന്നു. പലവിധത്തിലുള്ള പകർച്ചവ്യാധികൾക്ക് കാരണക്കാർ ആവുന്ന അണുക്കളുടെ സാന്നിധ്യം അന്തരീക്ഷവായുവിൽ ലഭ്യമാകുമ്പോൾ ശ്വസിക്കാൻ ഇടയുള്ള മുഴുവൻ മനുഷ്യരുടെയും ആരോഗ്യത്തിന് ഇത് ഹാനികരമായി ഭവിക്കുന്നത്. ശരിയായ ആരോഗ്യത്തിന് ശുദ്ധവായു എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ആയതിനാൽ മലിനം ആവാത്ത അന്തരീക്ഷവായുവിലെ സംരക്ഷണത്തിന് ഓരോ പൗരനും അതിൻറെ തായ് കടപ്പാടുണ്ട് അത് നമുക്ക് മറക്കാതിരിക്കാം

2. ഭക്ഷണവും വെള്ളവും
ശരീരത്തിൻറെ നിർമ്മിതിയും ശാരീരിക പ്രവർത്തനങ്ങളും സാധ്യമാകുന്നത് ഭക്ഷണം കഴിക്കുന്നതിലൂടെ ആണ് ശരിയായ ഭക്ഷണക്രമം ആരോഗ്യവാൻ ആകുന്നു എന്ന് മാത്രമല്ല രോഗം വരാതെ തടയുകയും ചെയ്യുന്നു എന്നതാണ് പ്രധാനം ഗുണമേന്മയുള്ളതും സന്തുലിതമായ തുമായ ഭക്ഷണക്രമം  ശീലിക്കേണ്ടത് മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും ആവശ്യമാണ് അനാരോഗ്യകരമായ ഭക്ഷണ ക്രമം ഗുണമേന്മയില്ലാത്ത ഭക്ഷണശീലം അമിതഭക്ഷണം ഉപയോഗം ഇവയെല്ലാം ഇന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ് പൊണ്ണത്തടി ജീവിതശൈലി രോഗങ്ങൾ ഉദരരോഗങ്ങൾ തുടങ്ങിയവ ഇവയിൽ പെടും ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് ഭക്ഷണത്തിൻറെ കുറവ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഫാഷനായി ഈ കാലത്ത് പലകാരണങ്ങൾ വേണ്ടിയും ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്ന ശീലം പലരിലും കാണാം ഏറെ അപകടം വിളിച്ചു വരുത്തുന്നതാണ് ഈ ശീലവും അതോടൊപ്പം വെള്ളം കുടിക്കുന്ന കാര്യത്തിലും ശരിയായ ശീലം നാം പിന്തുടരേണ്ടതുണ്ട് ആവശ്യത്തിന് വെള്ളം എത്തിയില്ലെങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ ക്കും ശരീരത്തിൻറെ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കും അടക്കം ആരോഗ്യ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും ഉപ്പ് പഞ്ചസാര കൊഴുപ്പ് തുടങ്ങിയവ അമിതമായ അളവിൽ അടങ്ങിയിട്ടുള്ള ജങ്ക് ഫുഡുകളുടെ ഉപയോഗവും നിയന്ത്രിക്കാൻ അമാന്തിക്കരുത് മടി കാണിക്കരുത്

3. ശാരീരിക ചലനവും വിശ്രമവും
സൗകര്യങ്ങൾ അധികരിച്ച് പുതിയ ജീവിത ചുറ്റുപാടിൽ ശരീരത്തിൻറെ ഇളക്കം മിക്കവരിലും വളരെ കുറവാണ് കുട്ടികളിലെ വലിയവരിൽ ഓ എന്ന വ്യത്യാസമില്ലാതെ ശാരീരിക വ്യായാമവും ചലനവും കുറവുള്ള ജീവിത സാഹചര്യത്തിലാണ് ഇന്ന് നാം ഉള്ളത് ഒഴിവു സമയം നാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് നോക്കിയാൽ ഇതിൻറെ തോത് നമുക്ക് മനസ്സിലാവും ടിവി മൊബൈൽ ഫോൺ കമ്പ്യൂട്ടർ ഗെയിമുകൾ തുടങ്ങിയ കാര്യങ്ങൾ വ്യാപൃതരായി വീട്ടിനുള്ളിലോ അടച്ചിട്ട റൂമുകളിൽ അനങ്ങാതെ ഇരിക്കുന്ന ചുറ്റുപാടാണ് പലയിടത്തും കാണാറുള്ളത് ഇവ നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാം അതുകൊണ്ട് ശരീരത്തിന് അനുസരിച്ചുള്ള വ്യായാമമുറകളും കളികളിൽ ഏർപ്പെടും ജോലി ആവശ്യാർത്ഥം മറ്റെന്തെങ്കിലും പേരിലോ ശരീരം ഇളക്കി നടക്കുന്ന ശീലം ഉണ്ടാവും അത്യാവശ്യമാണ് ഇത്തരം ചലനങ്ങൾ മനുഷ്യശരീരത്തിലെ താപനില വർദ്ധിപ്പിക്കുകയും പല പ്രവർത്തനങ്ങളെയും ത്വരിതപ്പെടുത്തുവാൻ ഇവ സഹായിക്കുകയും ചെയ്യുന്നു കൂടാതെ വിവിധതരത്തിലുള്ള മാലിന്യങ്ങളെ അലിയിച്ചു കളയും പുറന്തള്ളാനും ഇത്തരം കൂടിയ താപനില ശരീരത്തിലെ സഹായിക്കുന്നുണ്ട് ഇതിൻറെ മറുവശമാണ് വിശ്രമം. ആവശ്യമായ വിശ്രമം എന്നുള്ളത് ഒരു ചലനത്തിന് വിശ്രമം എപ്പോഴും ആവശ്യമാണ് അമിതമായ കായികാധ്വാനം വും ശാരീരിക ചലനങ്ങളും മനുഷ്യനെ ക്ഷീണത്തിൽ ആകും ശരിയായ ശാരീരിക പ്രവർത്തനത്തിന് സന്തുലിതമായ ചലനവും അതിനാവശ്യമായ വിശ്രമമാണ് ആവശ്യം അല്ലാത്തപക്ഷം ആരോഗ്യം രോഗം പെട്ടെന്ന് പിടിപെടുന്നത് ആയുസ്സ് കുറയുന്നതിനും കാരണമായേക്കാം

 4.മാനസിക ചലനവും വിശ്രമവും തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരെയും കിട്ടാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത് ഇത് ചെറിയ രൂപത്തിൽ തുടങ്ങി പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട് ഉണ്ട് നയിക്കാറുണ്ട് ഇന്ന് അതിവേഗം വളരുന്ന ഒരു ആരോഗ്യ മേഖലയാണ് മാനസികാരോഗ്യത്തിന് ഏത് ശരിയായ രീതിയിൽ ആവശ്യമായ അളവിലുള്ള വിചാര വികാരങ്ങളുടെ പ്രകടനം മനുഷ്യനെ അത്യാവശ്യമാണ് എന്നാൽ അതിനനുസരിച്ച് തന്നെ മനുഷ്യമനസ്സിന് സ്വസ്ഥതയും സമാധാനവും കൂടി ആവശ്യമുണ്ട് ശരിയായ രീതിയിൽ വികാരപ്രകടനങ്ങൾ സാധ്യമാവാത്ത ഒരാളെ ആലോചിച്ചുനോക്കൂ ജീവിതത്തിൽ ഒരു അർത്ഥവും ആന കണ്ടെത്താൻ കഴിഞ്ഞു എന്ന് വരില്ല ചിരിക്കേണ്ട സമയത്ത് ചിരിക്കാനും തമാശയുടെ കാര്യത്തിൽ ഇടപെടുവാനും ആവശ്യമായ വികാരങ്ങളെ ആവശ്യമായ സമയത്ത് പ്രകടിപ്പിക്കുവാനും കഴിയണം നമ്മുടെ വിചാരങ്ങളും ചിന്തകളും അതിനനുസരിച്ച് ചലനാത്മകം ആയിരിക്കണം എന്നാൽ എപ്പോഴും വികാരത്തിന് അടിമപ്പെട്ടു ചിന്താവിഷ്ടനായ പിരിമുറുക്കത്തെ കഴിയേണ്ടി വരിക എന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് അറിയുമോ ശരീരത്തിന് ലഭിക്കുന്നത് പോലെതന്നെ മനസ്സിനും വിശ്രമം ആവശ്യമാണ് അല്ലാത്തപക്ഷം ഇന്നു കാണുന്നതുപോലെ നിരവധി ശാരീരിക അസുഖങ്ങൾ മാനസിക ബുദ്ധിമുട്ടിൽ നിന്ന് ഉൽഭവിച്ച് വരാം അറിവില്ലായ്മകൊണ്ട് ശ്രദ്ധക്ക് ഉണ്ടോ ഇപ്പോഴും നമ്മുടെ നാടുകളിൽ മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കാണാൻ പലരും ശ്രമിക്കാറില്ല ഇത് ഈ അവസ്ഥ ഗുരുതരം ആക്കി വിഷാദം പോലെയുള്ള രോഗങ്ങളിലേക്കും പലപ്പോഴും അതിരുകടന്ന ആത്മഹത്യാ പ്രവണതയിലേക്ക് വരെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട് ശരീരത്തിന് നാം എങ്ങനെയെല്ലാം ചികിത്സ കൊടുക്കുന്നുവോ അതുപോലെ മനസ്സിനും ആവശ്യമായ സമയങ്ങളിൽ ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ് ചെറിയ കാര്യങ്ങളിൽ തന്നെ ഇവയെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ശരിയായ മാനസികാവസ്ഥ നിലനിർത്താൻ കഴിയും പിരിമുറുക്കം ടെൻഷൻ ഓ നമുക്ക് തമ്മിൽ ബാധിക്കുമ്പോൾ സ്വന്തം കൂട്ടുകാരോടൊപ്പം പങ്കാളിയോട് വേണ്ടപ്പെട്ട മറ്റാരോടെങ്കിലും തുറന്ന് സംസാരിക്കുകയും മനസ്സിലെ ഭാരം ഇറക്കി വെക്കുകയും ചെയ്യുന്ന ഒരു ശൈലി തുടർന്നാൽ ഒരു പരിധിവരെ മനസ്സിനെ കാര്യം ശരിയായ താളത്തിൽ കൊണ്ടുനടക്കാൻ നമുക്ക് കഴിയും
5.ഉറക്കവും ഉണർവ്വും.
മാറിയ ജീവിത സാഹചര്യത്തിൽ ശരിയായ ഉറക്കിന്റെ കാര്യത്തിൽ ശ്രദ്ധ കുറഞ്ഞു വരുന്ന സമീപനമാണ് പലരിലും കാണുന്നത്. പ്രത്യേകിച്ച് ന്യൂജനറേഷൻ. എന്നാൽ ഇത് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ അപകടകരമാണ്. നിരവധി അസുഖങ്ങൾ ക്ഷണിച്ചുവരുത്താനും പല അസുഖങ്ങളും വഷളാകാനും ഇത് കാരണമാകും. പകൽസമയത്തെ ജോലിയിലും മറ്റു കാര്യങ്ങളിലും അലസത, ക്ഷീണം, ഏകാഗ്രതയില്ലായ്മ തുടങ്ങിയ പല കാര്യങ്ങളും ഇതുമൂലം സംഭവിക്കാം. ആരോഗ്യവാനായ ഒരാൾക്ക് അവരുടെ ശരീരപ്രവർത്തനത്തിന് അനുസരിച്ച് 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.  കൂടുതൽ അധ്വാനശീലം ഉള്ള ആളുകൾക്ക് 8 മണിക്കൂർ വരെയും എന്നാൽ അത്ര അധ്വാനമില്ലാത്ത ഇരുന്ന് മാത്രം ജോലി ചെയ്യേണ്ടി വരുന്ന ആളുകൾക്ക് ആറു മണിക്കൂറും എന്നതോതിൽ ഉറക്കം വേണം.
അമിതമായ ഭക്ഷണം, രാത്രി വൈകിയുള്ള ആഘോഷങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങിയ പല കാര്യങ്ങൾ ഉറക്കക്കുറവ് ലേക്ക് നയിക്കുന്നതായി കാണാം.
 ചെറിയ കുട്ടികളുടെ കാര്യത്തിൽ ഉറക്ക സമയം ഇതിലും കൂടുതലാണ് വേണ്ടത്.
 ഇതോടൊപ്പം വേണ്ടതാണ് ആവശ്യത്തിനുള്ള ഉറക്കം കഴിഞ്ഞാൽ ഉണർന്നിരിക്കുക എന്നത്. കുറച്ചുപേരിലെങ്കിലും അമിതമായ ഉറക്കം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സന്തുലിതമായ രീതിയിൽ ഉറക്കവും ഉണർവ്വും ഉണ്ടായെങ്കിൽ മാത്രമേ ശരിയായ ജീവിതശൈലിയും അതിലൂടെ ആരോഗ്യവും നിലനിർത്താൻ കഴിയുകയുള്ളൂ.

6.വിരേചനവും നിലനിർത്തലും.  ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിയാവുന്ന മാലിന്യങ്ങൾ ആവശ്യാനുസരണം ശരീരത്തിൽനിന്ന് പുറന്ത ആരോഗ്യത്തിന് ആവശ്യമാണ്.  പ്രകൃതിദത്തമായ വഴികളിലൂടെ മൂത്രം മലശോധന വിയർപ്പ് തുടങ്ങിയ രീതിയിലാണ് ഇത് നടക്കേണ്ടത് ഇവ ശരിയായ രൂപത്തിൽ അല്ലെങ്കിൽ ആരോഗ്യത്തിന് അപകടമാണെന്ന് നമുക്കെല്ലാവർക്കും അറിയാം ഇതിൽ ഏറ്റവും പ്രധാനമാണ് നിത്യ ശോധന യുടെ കാര്യം പലപ്പോഴും നാം ഇതിൽ അമാന്തം കാണിക്കുന്നത് കൊണ്ട് പിന്നീട് രോഗാവസ്ഥ വന്നതിനു ശേഷം മാത്രം ശ്രദ്ധിക്കേണ്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് സ്ഥിരമായി മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നതായി കാണാം സുഖകരമായ മലശോധനക്ക് രാത്രിയിലെ അമിത ഭക്ഷണശീലവും വെള്ളം കുടിയുടെ കുറവും മസാല വിഭവങ്ങളുടെ ആധിക്യവും അമിതമായ ഇറച്ചി വിഭവങ്ങളുടെ ഉപയോഗവും ഉറക്കക്കുറവും എല്ലാം കാരണമായേക്കാം സ്ഥലം ആയാലും മൂത്രം ആയാലും വിവേചനത്തിന് പിടിച്ചുനിർത്തുന്നത് പാടില്ലാത്തതാണ് സ്ത്രീകളിൽ പ്രത്യേകം കാണുന്ന ഒരു ശീലമാണ് മൂത്രം പിടിച്ചു നിർത്തുക എന്നത് പലപ്പോഴും മൂത്രകടച്ചിൽ മൂത്രപ്പഴുപ്പ് പോലെയുള്ള പല രോഗങ്ങൾക്കും ഇത് കാരണമായേക്കാം. അതുപോലെ മറ്റൊന്നാണ് ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പുറത്തുപോകാതെ നിലനിർത്തുക എന്നത്.ജലാംശം, ധാതുലവണങ്ങൾ, പോഷക മടകങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് അമിതമായി നഷ്ടപ്പെടുന്നത് രോഗത്തിന് കാരണമാകും. ശരീരത്തിൽ നിന്ന് പുറത്തു പോകേണ്ടത് പിടിച്ചു നിർത്തുന്നതും പിടിച്ചു നിർത്തപ്പെടേണ്ടത് പുറത്തു പോകുന്നതും അപകടകരമാണ്.
Dr OK Abdul Azeez
Kottakkal Unani Hospital 

Monday, January 27, 2020

പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ

*പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ?*
Dr OK Abdul Azeez

പൂച്ചയുടെ കടിയേറ്റ് ഒരാഴ്ചയ്ക്കുശേഷം പേവിഷബാധയേറ്റ് കുട്ടി  മരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് നാം ഏവരും കേട്ടത്. തീർത്തും ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് അറിവില്ലായ്മയുടെ പേരിൽ സംഭവിച്ചത്. 11 വയസ്സുകാരനെ പൂച്ച കടിച്ചപ്പോൾ കാര്യമായ പരിക്കുകളോ മുറിവോ ഒന്നുമില്ലാത്തതിനാൽ നിസ്സാരം ആക്കുകയും ഒരാഴ്ചയ്ക്കുശേഷം ശാരീരിക ബുദ്ധിമുട്ടുകൾ വന്നത് കണ്ടു ആശുപത്രിയിൽ കാണിച്ചതിന് ശേഷം പിന്നീടുള്ള പരിശോധനയിലാണ് പേവിഷബാധയേറ്റ വിവരമറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കടിച്ച പൂച്ച ചത്ത വിവരവും മനസ്സിലാക്കാൻ കഴിഞ്ഞു.

 പേവിഷബാധ എന്ന് കേൾക്കുമ്പോൾ പട്ടിയെ മാത്രമാണ് സാധാരണ നമ്മുടെ മനസ്സുകളിലേക്ക് ഓടിയെത്തുന്നത്. 'പൂച്ച കടിച്ച് പേവിഷബാധ ഏൽകുകയോ' എന്ന് ചിന്തിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. പട്ടി മാത്രമല്ല പൂച്ച, ആട്, പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾ വഴിയും പേവിഷബാധ ഏൽക്കാം എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.
 ഇനി നാം മനസ്സിലാക്കേണ്ട ഒരു കാര്യം പേവിഷ ബാധക്ക് കാരണമായ റാബീസ് വൈറസ് പിടിപെട്ടാൽ ദാരുണമായ മരണം സംഭവിക്കുക എന്നതല്ലാതെ ചികിത്സിച്ചു മാറ്റുക സാധ്യമല്ല. എന്നാൽ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുക്കുന്നതിലൂടെ 100% ഇതിനെ ഒഴിവാക്കാവുന്നതാണ്. അതിനാൽ ഇത്തരം വളർത്തു ജന്തുക്കളുടെ കടി ഏൽക്കുന്നതും നമ്മുടെ ശരീരത്തിലുള്ള മുറിവിൽ അവർ നക്കുന്നതും ഇനിമുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. ഇതിലൂടെ പേവിഷബാധ ഉണ്ടാവാനിടയുണ്ട് എന്ന് മനസ്സിലാക്കുക.
 ഇത്തരം ജന്തുക്കൾ കടിച്ചാൽ മുറിവ് നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പറയത്തക്ക മുറിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടിയേറ്റാൽ ഉടനെ സംശയിച്ചു നിൽക്കാതെ ഡോക്ടറെ കാണിക്കുകയും ടി ടി ആവശ്യമുള്ളവക്ക് ടി ടി എടുക്കുകയും ഉടനെതന്നെ ഫസ്റ്റ് ഡോസ് ആൻറി റാബിസ് വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയും ചെയ്യേണ്ടതാണ്. ഈ കുത്തിവെപ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യവും എളുപ്പത്തിൽ ലഭ്യവുമാണ്. ഇത്തരം മുറിവ് തുന്നേണ്ടത് ആവശ്യം വരാറില്ല. തനിയെ ഉണങ്ങുന്നതിന് ചിലപ്പോൾ മരുന്ന് നൽകിയേക്കാം. ഒന്നാമത്തെ ഡോസ് വാക്സിൻ എടുത്തശേഷം 3, 7, 28 തുടങ്ങിയ ദിവസങ്ങളിൽ തുടർ കുത്തിവെപ്പുകളും ആവശ്യമാണ്. ഇവയൊന്നും മുടങ്ങാതെ യഥാസമയം എടുക്കേണ്ടതുണ്ട്. കടിച്ച പട്ടിയെ മാറ്റിനിർത്തി കൂട്ടിലാക്കുകയോ കെട്ടിയിടുകയോ ഒക്കെ ചെയ്യുന്നത് രോഗത്തിൻറെ ലക്ഷണങ്ങൾ അവരിൽ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉണ്ടെങ്കിൽ അവ ചാവുന്നത് മനസിലാക്കാനും രോഗവ്യാപനം തടയാനും  അല്ല അല്ലാത്തപക്ഷം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കും. എന്നാൽ പത്ത് ദിവസം കഴിഞ്ഞു ഈ മൃഗത്തിന് യാതൊരു രോഗലക്ഷണവും കാണുന്നില്ല എങ്കിൽ ഉറപ്പ് വരുത്തിയ ശേഷം അവയെ പുറത്തു വിടുകയോ സ്വതന്ത്രമാക്കുകയോ ചെയ്യാവുന്നതാണ്.

 ഓർക്കുക, കടിച്ച ഉടനെ പേവിഷബാധ  ഏൽക്കണമെന്നില്ല. കുറേ കാലങ്ങൾക്കു ശേഷവും വരാം. വർഷങ്ങൾക്കുശേഷം പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നതും അസുഖം ബാധിച്ച ആൾ മരിക്കുന്നതും ആയ ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സംശയത്തിനു കാത്തുനിൽക്കാതെ പേവിഷബാധ സംശയിക്കുന്ന അവസരങ്ങളിലെല്ലാം കുത്തിവെപ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പുവരുത്താൻ മറക്കാതിരിക്കുക. അതല്ലാതെ മറ്റൊരു പോംവഴിയും വിഷബാധയെ തടയാൻ നിലവിലില്ല എന്ന് മനസ്സിലാക്കുക.
Dr OK Abdul Azeez
Kottakkal Unani Hospital
-------------------------------------

Tuesday, January 7, 2020

കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ?

*കുട്ടികൾ_ഭക്ഷണം_കഴിക്കുന്നില്ലേ?*
Dr OK Abdul Azeez, Kottakkal Unani Hospital
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല എന്ന പരാതി അമ്മമാർ നിരന്തരം ഉന്നയിക്കാറുണ്ട്. പിടിവലി യും ഒച്ച വെക്കലും ഭീഷണിപ്പെടുത്തലും അടിക്കലും എല്ലാം ഇക്കാര്യത്തിൽ പല വീടുകളിലും നടക്കുന്നതാണ്. ഇതിനൊരു പരിഹാരം ലഭിക്കാൻ എന്താണ് വഴി എന്ന് അമ്മമാർ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

കുട്ടികൾ ശരിയായ ഭക്ഷണ രീതി അവലംബിക്കാൻ ആദ്യം വേണ്ടത് അമ്മമാർക്കു ബോധവൽക്കരണം ലഭിക്കുക എന്നതാണ്. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം തന്നെ. കാരണം അവരുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും മാത്രമല്ല പെരുമാറ്റവും ജീവിത ശൈലികളും വരെ ഭക്ഷണശീലം സ്വാധീനിക്കുന്നുണ്ട്. ശരിയായി ഭക്ഷണം കഴിക്കുന്ന ദിവസം കുട്ടികളെ ശ്രദ്ധിച്ചുനോക്കൂ അവരുടെ വാശിയും വികൃതിയും തനിയെ കുറയുന്നതായി കാണാം.  കഴിപ്പിക്കുന്നതിൽ മാത്രമല്ല ശ്രദ്ധിക്കേണ്ടത്,  ഭക്ഷണം തയ്യാറാക്കുന്നതിലും   ഭക്ഷണത്തിൽ വിഭവങ്ങൾ തീരുമാനിക്കുന്നതിലും കുട്ടികളുടെ കാര്യം മനസിൽ വേണം. കൊടുക്കേണ്ട സമയത്തിലും വിഭവത്തിലും കൃത്യമായ പ്ലാനിങ്ങോടെയാവണം കുട്ടികളുടെ ഭക്ഷണ കാര്യം തീരുമാനിക്കേണ്ടത്.  ഓരോ കുട്ടിക്കും ഭക്ഷണത്തിലുള്ള താല്പര്യം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവം, ഇഷ്ടപ്പെടുന്ന രീതി, ഇഷ്ടപ്പെടുന്ന ആകൃതി, ഇഷ്ടപ്പെടുന്ന സമയം ഇവയെല്ലാം അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്. അതിനനുസരിച്ച് ഭക്ഷണം കഴിപ്പിക്കുന്ന സമയത്ത് അവരുടെ ഇഷ്ടത്തെ പരിഗണിക്കേണ്ടതാണ്.

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇരിക്കുമ്പോൾ അമ്മമാർക്ക് പരമാവധി ക്ഷമയും മനസ്സാന്നിധ്യവും വേണം. അവരിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടികളുടെ കൂടെ കുട്ടിയായി നിന്ന് അവരുടെ ഇഷ്ടം നേടിയെടുത്തു വേണം ഭക്ഷണം കഴിപ്പിക്കാൻ. കുട്ടികൾക്ക് അഞ്ചു സമയമെങ്കിലും ഭക്ഷണം നൽകണം. മൂന്ന് പ്രധാന ഭക്ഷണങ്ങളും രണ്ട് പലഹാരമോ ഇട വിഭവങ്ങളോ നൽകാം.
 എന്നും ഒരേ വിഭവം തന്നെ നൽകാതെ വ്യത്യസ്ത വിഭവങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. അതുതന്നെ ആരോഗ്യത്തിന് കൂടുതൽ ഗുണകരമായ പ്രോട്ടീൻ, വൈറ്റമിൻ, ജീവകങ്ങൾ, ധാതുക്കൾ എല്ലാം ഉൾപ്പെടുന്ന ഒരു സമീകൃത രീതി സ്വീകരിക്കേണ്ടതാണ്. എല്ലാ ഭക്ഷണ വിഭവങ്ങളും പരിചയിക്കാനും ഇഷ്ടപ്പെടാനും ഇത് സഹായിക്കും.

 കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ച് മുൻകൂട്ടി ഒരു പ്ലാൻ തയ്യാറാക്കുക. അവർക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങൾ സെലക്ട് ചെയ്യുവാനും അവർ  കഴിക്കുന്ന സമയത്തെ മുൻകൂട്ടി മനസ്സിലാക്കി ആ സമയത്ത് തന്നെ കഴിപ്പിക്കാനും ശ്രമിക്കുക. കുട്ടികളുടെ ഭക്ഷണരീതിയിൽ അച്ഛനമ്മമാർ തന്നെയാണ് മാതൃകയാകേണ്ടത്.  കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് കുട്ടികളോടൊത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കണം. അവർ ഇഷ്ടപ്പെടുന്ന രീതിയിൽ തമാശകളിലൂടെയും മറ്റും ഭക്ഷണം അവരറിയാതെ കഴിക്കുന്ന ശീലം മടിയുള്ള കുട്ടികളിൽ പ്രയോഗിക്കാം. ഒരിക്കലും ഭക്ഷണം കഴിക്കാത്തതിന് കുട്ടികളെ പേടിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ അടിക്കുകയോ ചീത്ത വിളിക്കുകയോ ഒന്നും ചെയ്യരുത്. ഒരു സമയത്ത് കഴിച്ചില്ലെങ്കിൽ കുറച്ചുസമയം കഴിഞ്ഞ് മറ്റൊരു സമയത്ത് അവർ ഇഷ്ടപ്പെടുന്ന രീതിയിലൂടെ കൊടുക്കാർ ശ്രമിക്കാം.  അനുനയത്തിന്റെ രീതിയാണ് എപ്പോഴും വേണ്ടത്.

 വൈകുന്നേര സമയത്തെ ബേക്കറി പലഹാരങ്ങളുടെ പകരം വീട്ടിൽ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ വിഭവങ്ങൾ പരീക്ഷിക്കാം. വൈവിധ്യം എപ്പോഴും ഭക്ഷണത്തിൽ പരീക്ഷിക്കണം. കുട്ടികൾക്ക്  വിവിധ ആകൃതിയിലുള്ള ഭക്ഷണങ്ങൾ അതുപോലെ വിവിധ കളറിലുള്ള ഭക്ഷണങ്ങളും നൽകാൻ മടിക്കരുത്. ഉദാഹരണത്തിന് ചപ്പാത്തി ചുടുമ്പോൾ ഇടക്കൊക്കെ ചതുരാകൃതിയിലോ ത്രികോണ ആകൃതിയിലോ പരീക്ഷിച്ചുനോക്കൂ. കുട്ടികൾ ഇഷ്ടപ്പെടുന്നത് കാണാം. പുട്ടിൽ തേങ്ങ ചേർക്കുന്നതിനു പകരം ക്യാരറ്റ് ചിരവിയതോ ബീറ്റ്റൂട്ടോ ഒക്കെ ഉപയോഗിക്കാം. കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം ഒരേ സമയത്തു തന്നെ എല്ലാ ദിവസവും കൊടുക്കാൻ ശ്രമിക്കുക.  രാവിലെ ബാക്കിയായ ഭക്ഷണവിഭവങ്ങൾ അടുത്ത സമയത്തേക്കു നൽകുന്ന പതിവ് ഉണ്ടാവരുത്.  പ്രധാന ഭക്ഷണങ്ങളുടെ കൂടെ പച്ചക്കറി സലാഡുകളും പഴങ്ങളുമൊക്കെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്. ഇത് സമീകൃതാഹാരം നിലനിർത്താൻ സഹായിക്കും.
Dr OK Abdul Azeez
Kottakkal Unani Hospital
8590113344
------------------------------

Monday, November 18, 2019

സർപ്പഗന്ധിയും സൈഡ്എഫക്ടുകളും; ചില തെറ്റിദ്ധരിപ്പിക്കലുകളുടെ യാഥാർത്ഥ്യങ്ങൾ

സർപ്പഗന്ധിയും സൈഡ്എഫക്ടുകളും; ചില തെറ്റിദ്ധരിപ്പിക്കലുകളുടെ യാഥാർത്ഥ്യങ്ങൾ
*****************
പൊന്നു ഡോക്ടറേ ഇനിയും ഇങ്ങിനെ തെറ്റിദ്ധരിപ്പിക്കരുത്.
.......... ........... ................. ...............
"സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും. മോഡേൺ മെഡിസിനിൽ സാധാരണ ചെയ്യുന്നത് പോലെ പഠനങ്ങൾ നടന്നു. അപ്പോഴാണ് ഒരു കാര്യം മനസിലായത്. ഗുരുതരമായ ഒരു പാർശ്വഫലം അതിനുണ്ട്. വിഷാദം പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കാനിടയുള്ളതാണ് പ്രസ്തുത മരുന്ന്. അക്കാരണം കൊണ്ടും കൂടുതൽ മികച്ച മരുന്നുകൾ വികസിപ്പിച്ചെടുത്തതുകൊണ്ടും രക്തസമ്മർദ്ദത്തിനുള്ള മരുന്നെന്ന നിലയിൽ അതിന്റെ സേവനം ആധുനിക വൈദ്യശാസ്ത്രം അവസാനിപ്പിച്ചു. ഇപ്പോഴും " സൈഡ് എഫക്റ്റില്ലാത്ത " മരുന്നായി ഇതര ശാസ്ത്രങ്ങളിൽ അത് തുടരുന്നു. ശരിയല്ലെങ്കിൽ അവർ പറയട്ടെ..".. 

കണ്ടില്ലേ, മോഡേൺ മെഡിസിൻ അല്ലാത്ത സിസ്റ്റത്തിൽ  'മ്യാരകമായ സൈഡ് ഇഫക്റ്റുകൾ ഉള്ള' മരുന്നുകളുടെ ഉപയോഗം നിർബാധം തുടരുന്നു എന്ന് കാണിക്കാൻ ഒരു  മോഡേൺ ഡോക്ടർ ഉദാഹരിച്ചത്.

ഞാൻ ഒരു യുനാനി ഡോക്ടർ. എനിക്ക് പറയാനുള്ളത്
താങ്കൾ ultra modern ഉം സൂപ്പർ ഡോക്ടറും ആവാൻ ശ്രമിക്കുന്നതിനു മുമ്പ് ആദ്യം ആൾട്ടർനേറ്റ് സിസ്റ്റത്തെ കുറിച്ച് ബ്രൈനിൽ സ്ട്രക്ചർ ചെയ്തു വെച്ച ആ cognitive മാപ് ഒന്ന് restructure ചെയ്യുന്നത് നന്നാവും എന്നാണ്. അല്ലെങ്കിൽ ഇൗ "സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ എന്ന ഒരു ശാഖ തന്നെ ഞങ്ങൾക്കുണ്ടല്ലോ"എന്ന് പറയുമ്പോൾ"അതിൽ ഞങ്ങൾക്ക് പിജി ഉണ്ട് എന്ന് മറ്റു സിസ്റ്റത്തിന്റെ ആളുകൾ പറഞ്ഞാൽ ആളുകൾ ചിരിക്കും. 

ഇൗ സർപ്പഗന്ധി വിഷയം മുമ്പൊരിക്കൽ താങ്കൾ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ അവതരിപ്പിച്ചതും എന്ന് സുഹൃത്ത് dr Abdul Vahab കാര്യം വിശദീകരിച്ചതും ഓർക്കുന്നു. താങ്കൾ ശ്രദ്ധിച്ചു കാണില്ല.

..."സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും.."..

ഇവിടെ ഡോക്ടർ ഇനിയും ശ്രദ്ധിക്കാത്ത കാര്യമുണ്ട്. മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത് സർപ്പഗന്ധി യിൽ നിന്ന് 1930 കളിൽ യുനാനി ഗവേഷകൻ  വേർതിരിച്ച് എടുത്ത ajmaline, ajmalicine ( ഇൗ പേരുകൾ യുനാനി ഭിഷഗ്വരനും യുനാനി ഗവേഷണ സംരംഭങ്ങളുടെ പിതാവും സ്വാതന്ത്ര്യ സമര നായകനും indian national congress നേതാവുമായിരുന്ന ഹകീം അജ്മൽ ഖാൻ നോട് ചേർത്തി നൽകപ്പെട്ടത്) അടക്കം വിവിധങ്ങളായ ആൽകലോയിടുകളിൽ ഒന്നായ reserpine എന്ന ഒരു ആൽക ലോയിഡാണെങ്കിൽ ഞങ്ങൾ ഉപയോഗിക്കുന്നത് സർപ്പഗന്ധി അല്ലെങ്കിൽ അസ്റോൾ എന്ന് പറയുന്ന, ഇത് വരെ കണ്ടുപിടിച്ചതും ഇനിയും കണ്ട് പിടിക്കാത്തതുമായ നിരവധി ഘടകങ്ങൾ അടങ്ങിയ സംയുക്തമാണ്.  അതുകൊണ്ട്:
1. Reserpine നു ഉണ്ടാകുന്ന ദോഷഫലങ്ങൾ അതേ പോലെ ഇൗ plant ന്റെ medicinal part (വേര്, കാണ്ഡം etc) ൽ കാണണമെന്നില്ല. വടിയുമെടുത്ത് വരണ്ട, medicinal plant നെ കുറിച്ചുള്ള പഠനങ്ങളിൽ കാണുന്ന ഒരു പ്രകൃതി സത്യമാണത്.
2. എന്നാൽ ഇൗ മെഡിസിനൽ പാർട്ടിന്റെ dosage മനസ്സിലാക്കി ദോഷഫലങ്ങൾ പഠിച്ച് അതിന്റെ  തീവ്രത കുറക്കുകയോ നിർവീര്യമാക്കുകയോ ചെയ്യാൻ മറ്റു മരുന്നുകൾ ചേർന്ന combination ആയി നിഷ്കർഷിക്കപ്പെട്ട dosage പ്രകാരമാണ് സർപഗന്ധ യുനാനിയിൽ ഉപയോഗിക്കുന്നത്.  അങ്ങിനെതന്നെ ആയിരിക്കും ആയുർവേദത്തിലും. അല്ലാതെ ഡോക്ടർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ serpantina plant ഓ അതിലെ reserpine എന്ന അൽകലോയിഡോ എടുത്ത് രണ്ടു ടീസ്പൂൺ വീതം നാല് നേരം രോഗിക്ക് കൊടുക്കുകയല്ല ചെയ്യുന്നത്.
നേരത്തെ പറഞ്ഞ സർപഗന്ധയുടെ തന്നെ ajmalicine എന്ന alkaloid ഇപ്പോഴും ഹൈപ്പർടെൻഷൻ നു മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്.

Vomiting, nausea, gastric irritation, drowsiness  തുടങ്ങിയവ സർപ്പഗന്ധക്ക് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളാണ്.  അവയെ ലഘൂ കരിക്കാനോ ഒഴിവാക്കാനോ വേണ്ടി കൂടിയാണ് ഇത്തരം മരുന്നുകൾ വിവിധ മരുന്നുകളുടെ സംയുക്തങ്ങളാക്കി ഉപയോഗിക്കുന്നത്.
മാത്രമല്ല ഇൗ medicinal plants ഒക്കെ  ഇന്ത്യയിൽ standardise ചെയ്ത് central council for research in unani medicine & central council for research in ayirvedic   എന്നിവക്ക് കീഴിൽ പ്രസിദ്ധീകരിച്ചു വെച്ചതാണ്.  അതിൽ, ഉണ്ടായേക്കാവുന്ന sideeffects ഉം കൃത്യമായ ഡോസേജ് ഉം എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമേ ഇന്ന് ആയുർവേദ, യുനാനി ലേബലിൽ നിയമപ്രകാരം മരുന്ന് നിർമിക്കാൻ സാധിക്കൂ. 

ഇനി യുനാനിയിൽ ഒരു സിംഗിൾ drug നെ കുറിച്ച് പഠിക്കുന്ന പാറ്റേൺ ഒന്ന് കാണാം.

Nomenclature:
Mahiyath (habitat):
Mizaj (temperament):
Nafekhas(chief function)
Afal(functions/indications):
Muzir(contraindications):
Muslih(corrective):
Badal(possible substitutes)
Murakkabath (major compound drugs):
Miqdar(dosage):

ഇൗ തരത്തിലാണ് ug ക്ലാസിൽ രണ്ടാം വർഷം മുതൽ  പഠിപ്പിച്ചു വരുന്നത്. പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് ഇൗ മേഖല മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യും. Pg ലെവലിൽ കൂടുതൽ ഗഹനമായ പഠനങ്ങളും നടക്കും. ഇതൊക്കെ തന്നെയാണ് ആയുർവേദത്തിലും ഉള്ളത്.

ചുരുക്കി പറഞ്ഞാൽ ഓരോ compound drug ലും ഉപയോഗിക്കുന്ന ഓരോ single drug ഉം ഇൗ രൂപത്തിൽ indications ഉം contraindications ഉം dosage ഉം ആവശ്യമായതിന് detoxification ഉം sideeffect നിർവീര്യമാക്കാനോ കുറക്കാനോ ഉള്ള corrective ഉം എല്ലാം പഠിച്ച ശേഷമാണ് അത് ഉപയോഗിച്ചുള്ള മരുന്നുകൾ രോഗിക്ക് നൽകുന്നത് എന്ന് സാരം.

മോഡേൺ മെഡിസിൻ എന്നാൽ  എല്ലാത്തിനെയും കണ്ണടച്ച് തള്ളുക എന്നതല്ല, എനിക്ക് പരിചയമുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയാറുള്ളത് എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വൈദ്യ ലോകം വികസിപ്പിക്കുവാൻ കൂടെ നിൽക്കുക എന്നതാണ്.

Nb: ഹിജാമയെ കുറിച്ചുള്ള പഠനങ്ങൾ വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും ആ 'acupanctur ഗുണകരമാണ്' എന്ന് medicine textbook ൽ കയറിക്കൂടിയത് എങ്ങിനെയെങ്കിലും മറക്കാൻ ശ്രമിക്കണം.

(ഇതെല്ലാം കൂടി ഒരു കമന്റായി ഇടാൻ കഴിയില്ല എന്ന് കൂടി ഓർക്കണം പ്ലീസ്.)

>>പിന്നെ ഈ ആയുഷ് ഡോക്ടർമാർ ഇത്തരം നിരന്തരമായി വരുന്ന തെറ്റിദ്ധാരണ പരത്തലിനെതിരെ ഒരു കൂട്ടായ സമീപനം നീതിയുക്തമായും സത്യസന്ധമായും സ്വീകരിക്കണം എന്നാണ് എന്റെ ഒരിത്...

Thursday, July 11, 2019

മഴക്കാലമാണ്, തീറ്റയും കുടിയും ജാഗ്രതയോടെ വേണം! Dr OK Abdul Azeez

മഴക്കാലമായതോടെ നിരവധി അസുഖങ്ങളാണ് നമ്മുടെ ആരോഗ്യത്തെ തകര്‍ക്കാന്‍ കാത്തു കിടക്കുന്നത്. പകര്‍ച്ചവ്യാധികളും അല്ലാത്തതുമായ ഇത്തരം അസുഖങ്ങള്‍ക്ക് കീഴടങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തിയേ മതിയാവൂ. ഭക്ഷണവും വെള്ളവും വഴി എത്തിച്ചേരാന്‍ ഇടയുള്ള പ്രധാന രോഗങ്ങളാണ് മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഭക്ഷ്യ വിഷബാധ, വയറിളക്കം തുടങ്ങിയവ.
ഭക്ഷണവും വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ള സ്രോതസ്സ് മലിനമാകാതെ സൂക്ഷിക്കുക. ചെറിയ തോട്, കൈവഴികള്‍, കെട്ടിനില്‍ക്കുന്ന വെള്ളം ഇവയൊന്നും ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കുക. മഴയുള്ള സമയത്ത് മാലിന്യക്കുഴികളും മറ്റും നിറഞ്ഞ് പൊങ്ങാന്‍ വഴിയുണ്ട്. ഇവയൊന്നും കിണറുമായോ മറ്റോ കൂടിച്ചേരാതെ നോക്കണം.
സെപ്റ്റിക് ടാങ്കും കിണറും അടുത്ത് നില്‍ക്കുന്നവര്‍ ആവശ്യം തോന്നിയാൽ വെള്ളം പരിശോധിച്ച് അണുക്കളുടെ സാന്നിധ്യമില്ല എന്ന് ഉറപ്പ് വരുത്താൻ മടിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം വെള്ളം കുടിക്കുക. തട്ടുകടകള്‍, കൂള്‍ബാറുകള്‍ മറ്റു സംശയമുള്ള സാഹചര്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വെള്ളവും മറ്റു പാനീയങ്ങളും കുടിക്കാതിരിക്കുക.
ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക. നിരവധി ഭക്ഷ്യവിഷബാധ ഇതു മൂലം കാണപ്പെടുന്നുണ്ട്. അത്യാവശ്യ സമയത്ത് വിശ്വാസ്യത ഉറപ്പ് വരുത്തി മാത്രം മതി ഹോട്ടല്‍ ഭക്ഷണം.
വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയും മാലിന്യ സാഹചര്യങ്ങളില്‍ നിന്ന് അകന്നും ഇരിക്കണം.
ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണ്ണമായും അടച്ചുസൂക്ഷിക്കുക.
ഈച്ച, കൊതുക് തുടങ്ങിയവ ഭക്ഷ്യവസ്തുക്കളില്‍ ഇരിക്കാനിട വരാതെ സൂക്ഷിക്കണം.
പൊതുവായി ഇഞ്ചി, കുരുമുളക്, മല്ലി ഇവ തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക.Dr OK Abdul Azeez Kottakkal 

Saturday, November 17, 2018

യുനാനി വൈദ്യശാസ്ത്രത്തെ അടുത്തറിയാം

യുനാനി വൈദ്യശാസ്ത്രം - ഒരാമുഖം
Dr OK Abdul Azeez. BUMS,PGDC
======================

ബദൽ ചികിത്സാരംഗത്ത്‌ ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ യുനാനി വൈദ്യശാസ്ത്രം. ശാസ്ത്രങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തിട്ടുള്ള ഗ്രീക്കിൽ നിന്നുതന്നെയാണു യുനാനിയുടെയും ഉത്ഭവം. അതുകൊണ്ടുതന്നെ ഗ്രീക്ക്‌ മെഡിസിൻ എന്നാണിതു വിളിക്കപ്പെടുന്നത്‌.

ബി.സി 460ൽ ജീവിച്ചിരുന്ന ഗ്രീക്ക്‌ തത്വചിന്തകനും ഭിഷഗ്വരനുമായിരുന്ന ബുഖറാത്ത്‌ (Hippocrates) ആണ്‌ ഈ വൈദ്യശാസ്ത്രത്തിന്‌ അടിത്തറ പാകിയത്‌. വൈദ്യത്തിന്‌ ഒരു ശാസ്ത്രീയ അടിത്തറ നൽകി അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ സങ്കൽപങ്ങളിൽ നിന്ന് വൈദ്യ മേഖലയെ മാറ്റിയെടുത്തതുകൊണ്ടുകൂടിയാണ്‌ ലോകം അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ (Father of Medicine) എന്ന് അംഗീകരിച്ചുപോരുന്നത്‌. ഹിപ്പോക്രാറ്റിസിന്റെ ചതുർഭൂത – ചതുർ ദോഷ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഇപ്പോഴും നിലനിന്നുപോരുന്ന ഒരേയൊരു വൈദ്യശാസ്ത്രമാണ്‌ യുനാനി വൈദ്യശാസ്ത്രം. ശേഷം വന്ന തത്വചിന്തകനും ഫിസിഷ്യനുമായ ജാലിനൂസ്‌ (Galen) ഈ ദർശനങ്ങളെ ഒന്നുകൂടി വിശദീകരിക്കുകയും കൂടുതൽ വ്യാപകമാക്കുകയും ചെയ്തു. പിന്നീട്‌ പ്രശസ്ത വൈദ്യശാസ്ത്ര ആചാര്യന്മാരായ റാസി (Rhazes), ഇബ്നുസിന (Avicenna) തുടങ്ങിയവർ യുനാനി വൈദ്യശാസ്ത്രത്തെ പരിപോഷിപ്പിക്കുകയും സമ്പൂർണ്ണമാക്കുകയും ചെയ്തു. ഇബ്നുസിനയുടെ “Encyclopedia of Medicine” എന്നറിയപ്പെടുന്ന “The canon of Medicine” (അൽ ഖാനൂൻ ഫിത്തിബ്‌) അടക്കം പല പ്രമുഖ യുനാനി ഭിഷഗ്വരന്മാരുടെ ഗ്രന്ഥങ്ങളും ലോകത്തെ അറിയപ്പെടുന്ന വൈജ്ഞാനിക കേന്ദ്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളായി അംഗീകരിച്ചുവരികയും ഇപ്പോഴും വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ അമൂല്യ ഉറവിടമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിൽ:

വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്ത ഉപഭൂഖണ്ഡങ്ങളിലൂടെ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ അതുല്യമായ സംഭാവനകളർപ്പിച്ച്‌ വികസിച്ചുവന്ന യുനാനി മുഗൾ ഭരണകാലത്താണ്‌ ഇന്ത്യയിൽ വ്യാപകമായത്‌. വിവിധ ഭരണകർത്താക്കളുടെ കാലത്ത്‌ കൊട്ടാര വൈദ്യന്മാരായി തിളങ്ങിനിന്ന യുനാനി ഹക്കീമുകളിലൂടെ യുനാനി ചികിത്‌സ ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി വളർന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏറെ തഴയപ്പെട്ടെങ്കിലും പിൽക്കാലത്ത്‌ യുനാനി വൈദ്യശാസ്ത്രം രാജ്യത്തിന്റെ തനതു വൈദ്യശാസ്ത്രമായി രൂപം കൊള്ളുകയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന അജ്മൽ ഖാൻ ഇന്ത്യയിൽ യുനാനിയുടെ വളർച്ചയിൽ മുഖ്യ പങ്ക്‌ വഹിച്ച വ്യക്തിയുമായിരുന്നു. ബ്രിട്ടീഷ്‌ അടിച്ചമർത്തൽ സമീപനത്തിലൂടെ പിറകോട്ടു പോയിരുന്ന സാഹചര്യത്തിൽ നിന്ന് മുന്നോട്ടു നയിക്കാൻ പുതിയ ഗവേഷണ സ്ഥാപങ്ങളും ചികിത്സാ കേന്ദ്രങ്ങളും അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. രാജ്യം പിന്നീട്‌ മസീഹുൽ മുൽക്‌ (Healer of the Nation) പട്ടം നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ ഹക്കീം കബീറുദ്ധീൻ, ഹക്കീം അബ്ദുൽ ഹമീദ്‌ സാഹിബ്‌ തുടങ്ങിയ പ്രമുഖർ ഇന്ത്യയിലെ യുനാനിയുടെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവരാണ്‌.

ഇന്ന് ആയുഷ്‌ വിഭാഗത്തിൽ ഉൾപ്പെടുന്ന യുനാനിയുടേതായി  Ministry of Health & Family welfareനു കീഴിൽ Central council for research in Unani medicine (CCRUM) മേൽനോട്ടം വഹിക്കുന്ന നിരവധി ഗവേഷണ – വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.

അടിസ്ഥാന തത്വങ്ങൾ:

ശരീരത്തിന്റെ നിർമ്മിതിയിലെ അടിസ്ഥാന ഘടകങ്ങളായ ജലം, വായു, മണ്ണ്‌, തീ എന്നീ ചതുർഭൂതങ്ങളെയും (Four elements theory) കഫം, പിത്തം, വാതം, രക്തം എനീ ചതുർ ദോഷങ്ങളെയും (Four humoural theory) അടിസ്ഥാനമാക്കിയുള്ള തത്വങ്ങളാണ്‌ യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിത്തറ. ഈ നാലു എലമെന്റുകളിലേക്ക്‌ ചേർത്ത്‌ ചൂട്‌ (Hot), തണുപ്പ്‌ (Cold), ഈർപ്പം (Moisture), വരൾച്ച (Dryness) എന്നീ സ്വഭാവങ്ങളുടെ സമ്മിശ്രമായ നാലു വ്യത്യസ്ത സ്വഭാവഗുണങ്ങൾ ശരീരത്തിന്‌ രൂപപ്പെട്ടു വന്നിട്ടുണ്ടാവും. മിസാജ്‌ (Temperament) എന്നറിയപ്പെടുന്ന ഈ അടിസ്ഥാന ഭൗതിക ഗുണങ്ങൾ : 1 – Hot and Dry (ചൂടും വരൾച്ചയും), 2 – Hot and Moist (ചൂടും ഈർപ്പവും), 3 – Cold and Dry (തണുപ്പും വരണ്ടതും), 4 – Cold and Moist (തണുപ്പും ഈർപ്പവും) എന്നിവയാണ്‌. വ്യത്യസ്ത അനുപാതത്തിൽ നിലകൊള്ളുന്ന ഈ മിസാജിന്റെ സന്തുലിതാവസ്ഥ ശരീരത്തിന്റെ ആരോഗ്യാവസ്ഥയെയും സ്വാധീനിക്കുന്നു.അടിസ്ഥാന ശരീര ദ്രവങ്ങളായി കണക്കാക്കപ്പെട്ട നാലു humours (ചതുർദ്ദോഷങ്ങൾ) ഓരോ ശരീരത്തിലും വ്യത്യസ്ത അവസ്ഥകളിൽ സന്നിവേശിച്ചു കാണപ്പെടും. അതവർക്ക്‌ ശരിയായ ആരോഗ്യം നിലനിർത്തുന്നതിൽ പങ്ക്‌ വഹിക്കുന്നു. ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ രോഗസാഹചര്യം സൃഷ്ടിക്കുകയും മിസാജിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.

ആരോഗ്യം സംരക്ഷിക്കാൻ 6 കാര്യങ്ങൾ

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ആറ്‌ നിർബന്ധ കാര്യങ്ങൾ (Asbab Sitha Zarooriah) യുനാനി മുന്നോട്ടുവെക്കുന്നു:

വായു: അന്തരീക്ഷ വായു ജീവൻ നിലനിർത്താൻ അത്യാവശ്യമാണെങ്കിൽ അതിന്റെ ഗുണനിലവാരം ശരീരത്തിന്റെ Temperament/മിസാജിൽ മാറ്റം വരുത്തുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ഭക്ഷണം: പോഷക സമ്പുഷ്ടവും സമീകൃതവുമായ ആഹാരം ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്‌
ശാരീരിക പ്രവർത്തനങ്ങളും വിശ്രമവും: ആവശ്യത്തിനുള്ള ശാരീരിക ചലനവും വിശ്രമവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. വ്യായാമം ജീവിതശൈലീ രോഗങ്ങളിൽ നിർണായക പങ്കാണു പലപ്പോഴും വഹിക്കുന്നത്‌.
മാനസിക പ്രവർത്തനങ്ങളും ശാന്തതയും: ശരിയായ മാനസിക പ്രവർത്തനങ്ങൾ മനുഷ്യന്‌ ആരോഗ്യത്തോടെ ജീവിക്കാനുള്ള ഊർജ്ജം നൽകുന്നു.
ഉറക്കവും ഉണർച്ചയും: ഓരോ രോഗിയുടെയും ജീവിതസാഹചര്യത്തിനനുസരിച്ചുള്ള ശരിയായ അനുപാതത്തിലുള്ള ഉറക്കവും ഉണർച്ചയും അയാൾക്ക്‌ കിട്ടിയിരിക്കണം.
വിസർജനവും പോഷകാംശ ആഗിരണവും: ഉപാപചയ പ്രവർത്തനങ്ങൾക്ക്‌ ശേഷം ശരീരത്തിനാവശ്യമായ ഘടകങ്ങളുടെ ആഗിരണവും അനാവശ്യഘടകങ്ങളുടെ വിസർജനവും സമ്പൂർണമായില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്നു.
ചികിത്സ

രോഗം ഒരു സാധാരണ പ്രകൃതി പ്രക്രിയയും ലക്ഷണങ്ങൾ അതിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളുമാണെന്നാണ്‌ യുനാനിയുടെ പക്ഷം. യുനാനിയുടെ കാഴ്ചപ്പാട്‌ പ്രകാരം ഓരോ വ്യക്തിക്കും ഒരു ആന്തരിക ശക്തി ശരീരത്തിന്റെ ആരോഗ്യസന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കുവ്വത്തെ മുദബിർ ബദൻ (Quwate Mudabir Badan) എന്ന ഈ കഴിവിനെ പരിപോഷിപ്പിക്കലാണ്‌ യുനാനി ചികിത്സയുടെ അടിസ്ഥാന വശം. ഇതുവഴി ശരീരം സ്വയം രോഗത്തെ ചെറുക്കുന്നു.

നാലു ചികിത്സാരീതികളാണു യുനാനിയിൽ ഉള്ളത്‌.

Ilaj bil Ghiza (Dietotherapy): ഭക്ഷണത്തെ ഉപയോഗിച്ച്‌ രോഗശമനം സാദ്ധ്യമാക്കാൻ യുനാനിയിൽ പ്രഥമ പരിഗണന നൽകുന്നു.
Ilaj bil Dawa (Pharmacotherapy): ആവശ്യഘട്ടത്തിൽ പ്രകൃതിദത്തമായ മരുന്നുകൾ ഒറ്റമൂലിയായോ മിശ്രിത രൂപത്തിലോ രോഗിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.
Ilaj bil Thadbeer (Regimenal therapy): വിവിധ യുനാനി കർമ്മ ചികിത്സകളായ മസാജ്‌, ഹിജാമ, ഫസദ്‌, ലീച്ചിംഗ്‌, നുതൂൽ തുടങ്ങിയ നൂറുകണക്കിനു രീതികളാണിതിൽ ഉപയോഗിക്കുന്നത്‌.
Ilaj bil Yad (Surgery): മറ്റു ചികിത്സകൾ ഫലവത്താവാത്ത സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

 Dr OK Abdul Azeez Kottakkal

കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

KOTTAKKAL UNANI HOSPITAL,
OPP.NANDILLATH,
COLLEGEPADI, EDARIKODE NH,
KOTTAKKAL, MALAPPURAM
KERALA
PH: 8590113344; 9747962823

Thursday, June 8, 2017

ഹിജാമ വെറും രക്തം ഊറ്റലല്ല മിഷ്ടർ

ഹിജാമ വെറും രക്തം ഊറ്റലല്ല മിഷ്ടർ
***  ***  ***  ***  ***  ***

കാടടക്കി വെടിവെക്കുന്ന ശൈലിയിൽ ഇൻഫൊക്ലിനിക്കിൽ ഹിജാമയെ വിമർശിച്ചു വന്ന ലേഖനം ഇപ്പൊൾ ഹിറ്റാണല്ലോ. നിരവധി പേരാണ് അതിനുശേഷം വിഷയത്തിൽ നിലപാട് ആരാഞ്ഞ് സമീപിച്ചിരിക്കുന്നത്. അതിനിടക്കാണു  ഇൻഫൊക്ലിനിക്കിലെ ഈ ലേഖനം പൂട്ടിച്ചു എന്നു കേൾക്കുന്നത്. അതിനുമാത്രം എന്താണ് ഉണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതോ ഫോട്ടോ അപ്ലോഡ് പോളിസിയുമായി ബന്ധപ്പട്ട ഇഷ്യുവോ മറ്റോ ആവുമോ അറിയില്ല. ഏതായാലും ഈ പരിപാടി ആശയത്തെ ആശയം നേരിടാന്‍ കഴിയാത്തവരുടെ ഭീരുത്വമാണെന്നതില്‍ സംശയമില്ല.

ഈ തലവാചകം തന്നെ വായിച്ചാൽ അറിയാം ഇതെഴുതിയ ഡോക്ടർമാർ ഒരു ഗൃഹപാഠവും നടത്താതെ ഹിജാമയെ ശരിയായ രൂപത്തിൽ അല്ലാതെ ഉപയോഗിക്കുന്ന വ്യാജ അവകാശവാദക്കാരുടെ ജൽപ്പനങ്ങൾ മാത്രം കേട്ട് ഇടംവലം നോക്കാാതെ ഉറഞ്ഞു തുള്ളിയതാണെന്ന്.

നമ്മുടെ നാട്ടിൽ ഹിജാമ രണ്ട്‌ രൂപത്തിൽ ചെയ്തു വരുന്നുണ്ട്. ഒന്ന് ഇന്ത്യയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള യുനാനി വൈദ്യശാസ്ത്രത്തിന്റെ(മ്മേ ശാസ്ത്രം!) ഭാഗമായി അതിന്റെ റെജിമിനൽ തെറാപ്പികളിൽ പെട്ട ഒന്നായി യുനാനി ഡോക്ടർമാർ അവരുടെ ക്ലിനിക്കുകളിൽ ചെയ്തു വരുന്നത്. അത് അത്ര പെട്ടെന്ന് അലോപ്പതിക്കാര്‍ വിചാരിച്ചാൽ എഴുതി തള്ളാമെന്നു തോന്നുന്നില്ല.
മറ്റൊന്ന് അക്യു- പ്രവാചകവൈദ്യ - പ്രകൃതി ചികിൽസാ ലേബലുകളിൽ
 സ്വയം പ്രഖ്യാപിത വൈദ്യ ശിരോമണികൾ ചെയ്തു വരുന്നത്.  ഇത്തരം പൊട്ടിമുളക്കുന്ന 'ഹിജാമ ചികിൽസ'കരുടെ പരീക്ഷണങ്ങൾ കാരണം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായതും അതിനെതിരെ ഇന്‍ഫോ ലേഖനത്തിന് മുന്നേ മുതലേ അംഗീകൃത ഡോക്ടര്‍മാര്‍ രംഗത്ത് വന്നതുമാണ് മിഷ്ടര്‍.

ഇനി യുനാനിയുടെ ഭാഗമായി ചെയ്തു വരുന്ന ഹിജാമയുടെ കാര്യമാണെങ്കിൽ ഇതു പൂർണമായും  യുനാനി സിദ്ധാന്തങ്ങളെ ആസ്പദമാക്കി നിലകൊള്ളുന്ന ഒരു തെറാപ്പിയാണ്. ഇതിൽ രക്തം ശുദ്ധീകരിച്ച് കിഡ്നിയുടെ റോള്‍ ചെയ്യിക്കുന്ന ഏര്‍പ്പാട് ഇല്ല. ഇന്‍ഫോ ലേഖനത്തിൽ വലിയൊരു ഭാഗവും ഈ രക്തശുദ്ധി പല്ലവിയോടുള്ള ചോദ്യങ്ങളായതിനാല്‍ നമുക്ക് എതിര്‍പ്പില്ല. പക്ഷെ ലേഖകര്‍ ഇതിനെ കൊട്ടിഘോശിക്കും മുമ്പ് അറിവുള്ളവരോട് ഇതിന്‍റെ ഉദ്ദേശ്യം ചോദിച്ചു മനസ്സിലാക്കാമായിരുന്നു.

 ഹിജാമയുടെ യുനാനി വശം.

പ്രധാന ആര്‍ട്ടറികളോ വെയ്നുകളോ കാര്യമായി മുറിപ്പെടുത്താതെ കാപ്പില്ലറീസിനെയാണ് ഹിജാമയില്‍ ഫോക്കസ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ രക്തക്കുഴലുകളിലെ flowing blood ശേഖരിക്കുന്നതിനു പകരം കാപ്പിലറീസ് ശാഖകളില്‍ നിന്ന് diffusion mechanism വഴി രക്തം ആഗിരണം ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. ഈ കാപിലറി സര്‍കുലേഷന്‍റെ പല ഭാഗങ്ങളിലും രക്തയോട്ടം സുഗുമമല്ലാത്ത അവസ്ഥകൾ നീറ്റക്കെട്ട് കൊണ്ടോ മറ്റു സ്റ്റഗ്നേഷന്‍ മൂലമോ ഉണ്ടാകാം. ഇവയെ റിലാക്സ് ചെയ്യുക എന്നത് ഹിജാമയിലൂടെ സംഭവിക്കുന്നു. ഇതില്‍ നിന്ന് രക്തദാനവും ഹിജാമയും തമ്മിലുള്ള അന്തരം മനസ്സിലാക്കാവുന്നതേ ഉള്ളൂ.
കൂടാതെ ഹിജാമയിലൂടെ കിട്ടുന്ന രക്തത്തിൽ നിര്‍ജ്ജീവ കോശങ്ങളും മറ്റും കൂടുതലായി കാണുന്നു എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.

തന്‍ഖിയ എ മവാദ്/ഗല്‍ബയെ ഖില്‍ത്:

യുനാനിയുടെ അടിസ്ഥാന തത്വമനുസരിച്ച് നാല് Body Humours ആണ് ആരോഗ്യ- രോഗാവസ്ഥകളുടെ പ്രാഥമിക പ്രഭവ കേന്ദ്രം. രക്തം, വാതം, കഫം, പിത്തം എന്നീ നാലില്‍ ഒന്നിന്‍റെയോ അധികത്തിന്‍റെയോ വിവിധ ഘടകങ്ങളിലുള്ള ശരിയായ അനുപാതത്തിൽ വരുന്ന വ്യതിചലനവും അതുമൂലമുള്ള ഗല്‍ബ എ ഖില്‍ത് (morbid matter)ന്‍റെ ചില കോശ ഭാഗങ്ങളിലുള്ള accumulation ഉം ആ ഭാഗത്തെ കാപിലറി സര്‍കുലേഷനെ ബാധിക്കാം. ഇതിൽ morbid matter നെ നീക്കം ചെയ്യുക എന്ന ചികിത്സാ തത്വത്തില്‍ ഹിജാമ ഒരു ചികിത്സാ മാര്‍ഗമായി വരുന്നു.

ഇമാല എ മവാദ് (diversion of matter to associated organ):

 ഇത് ഒരേ രക്തക്കുഴലിന്‍റെ വ്യത്യസ്ത ശാഖകള്‍ വഴി ബന്ധിപ്പിക്കപ്പെട്ട രണ്ട് അവയവങ്ങളുടെ/ഭാഗങ്ങളുടെ കാര്യത്തിലാണ് നടക്കുന്നത്.
ഇവിടെ ടാര്‍ഗെറ്റ് ചെയ്യപ്പെടുന്ന അവയവത്തിന്‍റെ morbid matter നെ, ഈ അവയവത്തിലേക്കുള്ള രക്തചംക്രമണ വ്യവസ്ഥയുടെ മറ്റു ബ്രാഞ്ചുകളില്‍ ഹിജാമ ചെയ്യുക വഴി മറ്റൊരു ഭാഗത്തേക്ക് divert ചെയ്യുക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഇതിലൂടെ തബിയ്യത് മുദബ്ബിര്‍ ബദന്‍ എന്ന സിദ്ധാന്തം വഴി ഖില്‍തി(Humour)ന്‍റെ തബഇ കൈഫിയ്യത് (Homeostasis) കൈവരുന്നു.

ഇനി ശാസ്ത്രീയതയുടെ കാര്യം

ഈ പറഞ്ഞ തിയറികളെ മുഴുവൻ അ ലോപ്പതിക്ക് ശാസ്ത്രീയമായി കാണിച്ചു കൊടുത്താൽ മാത്രമേ അംഗീകാരമുള്ളൂ എന്നു പറഞ്ഞാല്‍ ശുദ്ധ അസംബന്ധം എന്നേ പറയേണ്ടൂ. കാര്യം ഇന്ത്യാ രാജ്യത്ത് ministry of Health ന്‍റെ കീഴില്‍ ആയുഷ് വിഭാഗത്തിൽ ഉള്‍പ്പെടുത്തി അംഗീകരിച്ചു പോരുന്ന ആയുര്‍വ്വേദ, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രങ്ങളൊന്നും അലോപ്പതിയുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവയല്ല. എന്നല്ല കേരളത്തിലെ പല അലോപ്പതി ഡോക്ടര്‍മാരും ഇവയെ മൊത്തം കപട ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നവരാണ്. എന്നിട്ടല്ലേ ഹിജാമയുടെ കാര്യം. മാത്രമല്ല ഈ മെഡിക്കല്‍ സിസ്റ്റങ്ങളുടെ സിദ്ധാന്തങ്ങളോ അവയിലെ ചികിത്സാ തത്വങ്ങളോ വിവിധ തെറാപ്പികളോ 'ശാസ്ത്രീയ'മാണ് എന്ന് തെളിയിക്കപ്പെട്ടതാണോ? ഈ സിസ്റ്റങ്ങളിലെല്ലാം എന്തുമാത്രം തെറാപ്പികള്‍ വേറെയുണ്ട്.ലീച്ചിംഗ്(അട്ട ചികിത്സ),venesection, ഉഴിച്ചില്‍ ഇവയൊന്നും പൂര്‍ണ്ണമായി ശാസ്ത്രീകരിക്കേണ്ടേ? അങ്ങനെ ശാസ്ത്രീയ ലേബല്‍ കിട്ടാത്തതു മുഴുവന്‍ എഴുതിത്തള്ളാന്‍ ഇവര്‍ക്കാരാണ് അധികാരം കൊടുത്തത്? അലോപ്പതിയില്‍ സര്‍ജറി നിര്‍ദേശിക്കുന്ന Cervical spondylosis, frozen shoulder, carpel tunnel syndrome തുടങ്ങിയ പല രോഗാവസ്ഥകളും സര്‍ജറിയില്ലാതെ യുനാനി ആയുര്‍വേദ പോലോത്ത സിസ്റ്റത്തിലെ റെജിമിനല്‍ തെറാപ്പികളെ കൊണ്ട് മാറിയെടുക്കാമെന്ന് പഠിപിക്കുകയും ക്ലിനിക്കലി പ്രാവര്‍ത്തികമാക്കി വരികയും ചെയ്യുന്നു. ഇതൊക്കെ ശാസ്ത്രീയമാണോ മിഷ്ടര്‍?
വിവിധ സിസ്റ്റങ്ങളുടെ ക്ലാസിക്കല്‍ വിഭവങ്ങളായ ഇത്തരം ചികിത്സാ മുറകളെയെല്ലാം അതാത് മെഡിക്കല്‍ സിസ്റ്റത്തിൽ ഉള്‍പ്പെടുത്താന്‍ ക്ലിനിക്കല്‍ ലവലിലുള്ള വിവിധങ്ങളായ പരീക്ഷണ നിരീക്ഷണ അനുഭവ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സിലബസിന്‍റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ അതിനു നിയോഗിക്കപ്പെട്ടexpert body യുടെ  പഠനങ്ങളും നടന്നിട്ടുണ്ട്. അതിനെയൊക്കെ ഒറ്റയടിക്ക് അങ്ങ് ഉൗതിക്കളയാം എന്നു വെച്ചാല്‍ അത്ര എളുപ്പമല്ല മിഷ്ടര്‍.

എന്നാൽ മോഡേൺ സയൻസിനെ തള്ളിപ്പറയാനല്ല ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിൻസ് ശ്രമിക്കാറുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ പഠനങ്ങളിലൂടെ നടത്തി ക്ലാസിക്കൽ സംഹിതകളെല്ലാം ആധുനിക വല്‍കരിക്കാന്‍ ശ്രമിക്കാറാണ് പതിവ്. ഇപ്പോള്‍ തന്നെ യുനാനിയിലെ ഇന്ന് ഉപയോഗിക്കേണ്ട മരുന്നുകളെയെല്ലാം സ്റ്റാന്‍ഡേര്‍ടൈസ് ചെയ്തു കഴിഞ്ഞു. റെജിമിനല്‍ തെറാപ്പികളുടേതും മറ്റും പഠനങ്ങള്‍ നിരന്തരം നടന്നുവരുന്നു. ഹിജാമയുടേതാണെങ്കില്‍ യുനാനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലടക്കം  നിരവധി പഠനങ്ങള്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ്. അതില്‍ പലതും നിങ്ങള്‍ക്ക് ഒണ്‍ലൈനില്‍ ലഭ്യവുമാണ്. അതായത് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ചികിത്സാ മുറകള്‍ അതാതു കാലത്തെ ശാസ്ത്ര കാഴ്ചപ്പാടുകൾക്കനുസരിച്ച പഠനങ്ങളും ക്ലിനിക്കൽ ട്രയലുകളും നടത്തിയ ശേഷം indications ഉം contraindications ഉം ഒക്കെ രേഖപ്പെടുത്തിയാണ് അംഗീകരിക്കപ്പെടുന്നത്. യുനാനിയില്‍ ഹിജാമയും പുരാതന കാലത്തില്‍ നിന്ന് വ്യത്യസ്തമായി കാലാനുസൃത ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അപ്ഡേറ്റ് ചെയ്താണ് ഉപയോഗിച്ചു വരുന്നത്.

ഇവിടെ ഹിജാമ ചെയ്യുന്നത് ഒരു ഡോക്ടറുടെ നേതൃത്വത്തിലാണ്. രോഗിയുടെ vitals, history, present conditions, contraindications തുടങ്ങിയ മുഴുവൻ കാര്യങ്ങളും പ്രാഥമിക പരിശോധനയില്‍ ഉറപ്പു വരുത്തിയ ശേഷം പൂര്‍ണ്ണ സ്റ്റെറൈല്‍ മുന്‍കരുതലോടെ ചെയ്യുന്ന ഹിജാമയില്‍ ഇന്‍ഫോയില്‍ പറഞ്ഞ രക്തജനൈ രോഗങ്ങളുടെ കാര്യവും വിളര്‍ച്ച പോലോത്ത കാര്യങ്ങളും ഇന്‍ഫോയില്‍ പറയാത്ത hypotension, vasovagal shock, anxiety, vomiting തുടങ്ങി പല കാര്യങ്ങളും കരുതിവെക്കപ്പെടുന്നുണ്ട് മിഷ്ടര്‍. എന്നാല്‍ ഇതൊന്നും അറിയാതെ വാ.. കിടക്ക് ഒരു ഹിജാമ എടുക്കട്ടെ എന്ന് രക്തമൂറ്റ് നടത്തുന്ന വ്യാജ ലോബികള്‍ ഉള്ളതും അവയെ തടയേണ്ടത് ആവശ്യവുമാണ്.

ശാസ്ത്രീയ വശങ്ങള്‍

1. ഹിജാമയുടെ പല പ്രധാന പോയിന്‍റുകളിലും ഹിജാമ ചെയ്യുന്നതോടെ ശരീരത്തിലെ autonomic nervous system ത്തിന്റെ ഭാഗമായ sympathetic and parasympathetic nervous സിസ്റ്റത്തില്‍ താല്‍കാലിക stress and relax (controlled temporary stress) മെത്തേഡിലൂടെ, ഈ nervous supply യിലൂടെ body functions നിയന്ത്രിക്കപ്പെടുന്ന ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുക വഴി ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നു.
2. പ്രത്യേകം ആസൂത്രണം ചെയ്തു അണുവിമുക്ത അവസ്ഥയിൽ കൃത്രിമമായി ഉണ്ടാക്കുന്ന നിയന്ത്രിത മുറിവിനെ (planned sterile injury induced under sterile condition -hijama) ഉപയോഗപ്പെടുത്തി ശരീരത്തിന്റെ innate immunity യെ ത്വരിതപ്പെടുത്തുന്നു. ഇവിടെ റിലീസ് ചെയ്യപ്പെടുന്ന antimicrobial peptides AMPs ഉം അതിലൂടെ ഉണ്ടാവുന്ന പ്രതി പ്രവര്‍ത്തനങ്ങളും വഴി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ പുനരുജ്ജീവിപ്പിക്കുകയും ഈ പ്രക്രിയയെ ചികിത്സയിൽ ഉപയോഗിക്കുകയുമാണ്.
3.ഹിജാമയുടെ sterile injury യിലൂടെ innate immune response വര്‍ധിപ്പിച്ച് epidermal growth factor ലൂടെ ശരീരത്തിന്റെ സെല്ലുലാർ ഗ്രോത്ത് ഉദ്ദീപിപ്പിക്കുന്നു. ചില പര്‍ടികുലര്‍ ഹിജാമ പോയിന്‍റുകള്‍ (sunna point) parotid and submandibular glands നെ parasympathetic branch വഴി സ്റ്റിമുലേറ്റ് ചെയ്യിക്കുന്നവയാണ്. ഇതിലൂടെ salivary EGF പ്രവര്‍ത്തനക്ഷമമാവുകയും അതു വഴി ചിലതരം erosions, ulcer പോലോത്തവയുടെ ഹീലിങ്ങില്‍ സഹായകമാവുകയും ചെയ്യുന്നു. കൂടാതെ food track ലെ പല അവസ്ഥകളിലും EGF ന്‍റെ മെക്കാനിസത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു.
ഇതുപോലെയുള്ള പര്‍ടികുലര്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അവ മോഡേണ്‍ ഡോക്ടേഴ്സിനും ആവാം.
4. ഹിജാമയിലൂടെ wbcs, antibodies  തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ഗുണകരമായി ചികിത്സയില്‍ ഉപയോഗപ്പെടുത്താം.

ഈ പറഞ്ഞവയെല്ലാം ശാസ്ത്രീയ പഠനങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമേ ആവൂ. ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട് എന്ന് അറിയാം. എന്നാലും ഒരു നിഷ്പക്ഷമതിക്ക് ശാസ്ത്രീയ വശം മനസ്സിലാക്കാന്‍ ഇവ ഉപകാരപ്രദമാവും എന്ന് വിശ്വസിക്കട്ടെ.

ഇന്ന് ഹിജാമയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരില്‍ മോഡേണ്‍ ഡോക്ടേര്‍സ് നിരവധിയാണ്. കേരളത്തിനകത്തും പുറത്തും ഹിജാമ നടത്തുന്നവരും ചെയ്യുന്നവരും ചെയ്യിക്കുന്നവരും ആയ MBBS,BDS ബിരുദധാരികളെ പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് (അതുകൊണ്ട് ഹിജാമ ശാസ്ത്രീയമാണെന്ന് വരുന്നില്ല എന്ന് ബോധ്യമുണ്ട്).
നിരവധി ക്ലിനിക്കല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹിജാമയുടെ വിശദീകരിക്കാന്‍ കഴിയാത്ത ഗുണങ്ങള്‍ ശാസ്ത്രീയതയുടെ മാത്രം പേരില്‍ തള്ളിക്കളയാന്‍ ആവില്ല. നൂറുകണക്കിന് അനുഭവസ്ഥര്‍ ഇതിനു തെളിവായി ഉണ്ട്. ശാസ്ത്രീയമായി ഇനിയും പരിശോധിച്ച് തെളിയിക്കപ്പെടുമായിരിക്കും.

ഹിജാമയെ കുറിച്ച് അറിയേണ്ട ചില വസ്തുതകള്‍

*ഹിജാമ ഒരു സര്‍വരോഗ സംഹാരിയൊന്നുമല്ല. മറ്റു ചികിത്സകള്‍ക്ക് ഒരു പൂര്‍ണ്ണ ബദലോ ആയിക്കൊള്ളണമെന്നില്ല.
* ഹിജാമ മറ്റു ചികിത്സയുടെ കൂടെ ഏറിയോ കുറഞ്ഞോ ചികിത്സക്ക് ഫലം നല്‍കുന്ന ഒരു തെറാപ്പിയാണ്
*  രോഗമില്ലാത്ത അവസ്ഥയില്‍ ഹിജാമ കൊണ്ട് ശരീരത്തിന് റെജുവനേഷന്‍ ലഭിക്കുവാനും ഹെല്‍ത്തി ആയി നിലനില്‍ക്കുവാനും സഹായിക്കും
*  ഹിജാമക്ക് വ്യക്തമായ indication ഉം contraindication ഉം ഉണ്ട്.
*  ഹിജാമ മറ്റു alternative treatment methodകളെ പോലെതന്നെ പൂര്‍ണ്ണമായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല.
* സാധാരണ ശരിയായി ഹിജാമ ചെയ്താല്‍ harmful complications ഒന്നും ഇല്ല. എങ്കിലും സാധ്യതയുള്ള complicationsഇവയാണ്
Fear and anxiety
Hypotension
Vomiting on full stomach hijama
Vasovagal shock
Blood born diseases
Scars
Blisters
Bruises
Tissue damage

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ മിഷ്ടര്‍. ശാസ്ത്രീയതക്കപ്പുറത്ത് ഇനിയും പലതുമുണ്ട് ഈ ലോകത്ത് പ്രത്യേകിച്ച് ഇതുപോലുള്ള മെഡിക്കല്‍ സിസ്റ്റങ്ങളില്‍. അതില്‍ വിശ്വാസമില്ലാത്ത സമ്പൂര്‍ണ്ണ ശാസ്ത്ര വാദികള്‍ക്ക് ഇതൊക്കെ പ്ലാസിബൊ ആയിരിക്കാം. അവരുടെ അവകാശത്തെ മാനിക്കുന്നു. തല്‍കാലം ഹിജാമയും ആ പ്ലാസിബൊ എഫക്റ്റുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് എണ്ണാം. പക്ഷെ തങ്ങള്‍ക്ക് അപ്രാപ്യമായതൊക്കെ കെട്ടുകഥകളും അജ്ഞതയുമാണെന്ന് വിധിയെഴുതാന്‍ നിങ്ങള്‍ക്ക് അവകാശമില്ല മിഷ്ടര്‍...

NB: ഹിജാമയുടെ അനുഭവസ്ഥരോ അഭ്യുദയ കാംക്ഷികളോ ആയ ധാരാളം സീനിയർ മോഡേൺ ഡോക്ടേര്‍സ്  വിവിധ യുനാനി ഡോക്ടേഴ്സിന് റഫറ് ചെയ്യാറുള്ളതും അവരുടെ നിര്‍ദേശങ്ങളും പഠനവിധേയമാക്കാന്‍ വേണ്ട സഹായങ്ങളും ചെയ്യുന്നതും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ട കൈത്താങ്ങാണ്. ഇനിയും അത്തരം സഹായങ്ങള്‍ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നു.

Dr OK Abdul Azeez BUMS

Thursday, June 6, 2013

മൂത്രാശയ കല്ലുകളെ യുനാനിയിലൂടെ ചികിത്സിക്കാം

മൂത്രാശയ രോഗങ്ങളിൽ സർവ്വസാധാരണമായ അസുഖമാണ് 'മൂത്രക്കല്ല്' എന്നാ പേരിൽ  സുപരിചിതമായ 'യൂറിനറി  സ്റ്റോണ്‍ ഡിസീസ്' (Urinary Stone Disease). ഇത് പിന്നീട് മൂത്രാശയ വ്യൂഹത്തിലെ ഏറ്റവും വേദനയേറിയ അസുഖങ്ങളായ റിനൽ  ക്വാളിക് , യുരീറ്റരിക് ക്വളിക് എന്നിവയിലേക്ക് നയിക്കുന്നു. ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുമ്പേ ഈ അസുഖത്തെ സംബന്ധിച്ച വിവരങ്ങൾ പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.മൂത്രാശയ വ്യൂഹം 

രണ്ടു വൃക്കകൾ (Kidney), രണ്ടു മൂത്രവാഹിനിക്കുഴലുകൾ (Ureter), മൂത്രസഞ്ചി(Urinary bladder), മൂത്രനാളി(Urethra) എന്നിവയാണ് ഈ വ്യൂഹത്തിലെ അവയവങ്ങൾ. കിഡ്നിയാണ് മനുഷ്യ ശരീരത്തിലെ രക്തത്തിലെ അഴുക്കുകളും അധികമുള്ള ജലാംശവും മൂത്രം വഴി ശരീരത്തില നിന്ന് പുറന്തള്ളുന്നത്. ഈ മൂതം യുരീറ്റർ എന്നാ നാളികൾ മൂത്രസഞ്ചിയിൽ എത്തിക്കുകയും അവിടെ നിന്ന് പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിനനുസരിച്ച് മൂത്രനാളം(Urethra)  വഴി പുറത്തേക്കു കളയപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ലവണങ്ങളുടെയും മറ്റും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വൃക്കയുടെ പങ്ക് പ്രധാനമാണ്. 

സാധാരണ ഗതിയിൽ വളരെ ചെറിയ കല്ലുകൾ രോഗി അറിയാതെ തന്നെ മൂത്രം വഴി പുറന്തള്ളപ്പെടുന്നു. അതെ സമയം കല്ലുകൾ കഠിനമായ വേദനക്കും വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതിനും കാരണമാവുകയും ചിലപ്പോൾ അടിയന്തിര ചികിത്സ തന്നെ ആവശ്യമാക്കുകയും ചെയ്യുന്നു.

എന്താണ് മൂത്രക്കല്ല്?

വൃക്കയിലൂടെ പുറന്തള്ളപ്പെടുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ചിലതരം ധാതുക്കളും ക്രിസ്റ്റൽ രൂപത്തിലുള്ള ഉറപ്പുള്ള മറ്റു പദാർഥങ്ങളും പ്രധാനമായും വൃക്കയിലോ മൂത്രസഞ്ചിയിലോ അടിഞ്ഞു കൂടുകയും ക്രമേണ അത് വലുതായി മൂത്രാശയ വ്യൂഹത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.ഇങ്ങിനെ വൃക്കയിൽ ഉണ്ടായ കല്ലുകൾ പിന്നീട് മൂത്രവാഹിനി കുഴലിലേക്ക് എത്തുമ്പോൾ മൂത്രതടസ്സം ഉണ്ടാവാം. ഈ സമയം സമീപത്തെ പേശികൾ വലിഞ്ഞു മുറുകി കല്ലിനെ നീക്കി കളയാൻ ശ്രമിക്കുന്നതാണ് വേദനക്ക് പ്രധാന കാരണം.
മൂത്രക്കല്ലുകളിൽ വിവിധ തരം രാസപദാർഥങ്ങൾ അടങ്ങിയിരിക്കാമെങ്കിലും ഏകദേശം 75 % കല്ലുകളിലും കാത്സ്യം അതിന്റെ ഓക്‌സലേറ്റ് (Oxalate) രൂപത്തിലോ ഫോസ്ഫേറ്റ് (Phosphate) രൂപത്തിലോ അടങ്ങിയിട്ടുള്ളതാണ്. ഇതിനു പുറമേ യുറിക് ആസിഡ് (Uric acid) മൂലവും കല്ലുകള ഉണ്ടാവാം. അപൂര്വ്വമായി പഴക്കം ചെന്ന മൂത്രാശയ അണുബാധ (Chronic urinary tract infection) കാരണമായും മൂത്രക്കല്ലു രോഗം ഉണ്ടാവാം. 

യുനാനിയിൽ

മൂത്രക്കല്ല് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകങ്ങളായി പറയുന്നത് ശരീരത്തിന്റെ അമിതോഷ്ണ (ഹറാറത്ത്) പ്രകൃതവും ശരീര ദോഷങ്ങളിൽ (HUMOURS) ചിലതിന്റെ ആധിക്യവും ഗുണ വ്യത്യാസവും മറ്റുമാണ്. ഉഷ്ണ പ്രകൃതം കാരണം, സ്വഭാവഗുണത്തിൽ വ്യത്യാസം വന്ന ദോഷങ്ങളിൽ നിന്ന് ജലാംശം വലിചെടുക്കപ്പെടുകയും ക്രിസ്റ്റൽ രൂപത്തിലുള്ള പദാർഥങ്ങൾ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളിൽ വെള്ളത്തിന്റെ ഉപയോഗം കുറയുകയും കല്ല്‌ രൂപീകരണത്തെ സഹായിക്കുന്ന പദാർഥങ്ങൾ അടങ്ങിയ ഭക്ഷണം അമിതമാവുക കൂടി ചെയ്യുമ്പോൾ മൂത്രക്കല്ലിന്റെ  വളര്ച്ചയ്ക്ക്  ആക്കം കൂടുകയും ചെയ്യുന്നു. ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുനവരിൽ ഇത് കൂടുതലായി കണ്ടു വരുന്നുണ്ട്.സ്ത്രീകളെ അപേക്ഷിച്ച് 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് മൂത്രക്കല്ല് രോഗം കൂടുതൽ കാണുന്നത്. അതും മൂന്നിരട്ടിയോളം. ഒന്നിൽ കൂടുതൽ തവണ ഈ അസുഖം ഉണ്ടായവർക്കും പാരമ്പര്യ ഘടകം ഉള്ളവർക്കും സാധ്യത ഒന്ന് കൂടി കൂടുന്നു.

അപ്രതീക്ഷിതമായി അരക്കെട്ടിനു പിന്നിൽ നിന്ന് തുടങ്ങി അദിവയട്ടിലെക്കും തുദയിദുക്കിലെക്കും ലിംഗാഗ്രത്തിലേക്കും പടരുന്ന കധിനമായ വേദനയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. പലപ്പോഴും വലിയ കല്ലുകള ഉണ്ടെങ്കിൽ പോലും തുടക്കത്തില ഒരു ലക്ഷണവും കാണിക്കാതെ വന്നേക്കാം. എന്നാൽ ആ കല്ല്‌ സ്ഥാനം തെറ്റുമ്പോഴാണ് ഇത്തരം വേദന പ്രത്യക്ഷപ്പെടുന്നതും രോഗി ഇരുന്നും നടന്നും ആശ്വാസമില്ലാതെ വിഹ്വലത അനുഭവിക്കുകയും ചെയ്യുന്നത്. കല്ലിന്റെ അഗ്രം തട്ടി രക്തം മൂത്രത്തിൽ കലന്നും കണ്ടേക്കാം. ചിലർക്ക് കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ഛർദി, മനം പിരട്ടൽ തുടങ്ങിയവയും ഉണ്ടാവാറുണ്ട്.

പരിഹാരം

മൂത്രക്കൽല്ലു രോഗികൾക്ക് പൊതുവെ നല്കപ്പെടുന്ന ഉപദേശമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. എന്നാൽ വെളളത്തിന്റെ അളവ് കൃത്യമായി നിർവചിക്കാൻ കഴിയാറില്ല. എന്നാലും സാധാരണയിലും ഇരട്ടിയിലധികം കുടിക്കേണ്ടതായി വരുന്നു. മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഉപ്പും പാലുൽപ്പന്നവും കുറയ്ക്കുക എന്നത് പ്രധാനമാണ്. ഇലക്കറികൾ, തക്കാളി, കാബേജ് തുടങ്ങിയവ അധികം കഴിക്കരുത്. ഇത്തരം അസുഖക്കാർ മാട്ടിറച്ചിയും ഡ്രൈ ഫ്രുട്ട്സും തല്ക്കാലത്തേക്ക് കുറയ്ക്കുന്നതാണ് നല്ലത്. ഉറക്കക്കുറവും ശോധന കുറവും ഇതോടോപം പരിഹരിക്കേണ്ട പ്രധാന കാര്യങ്ങളാണ്.

കൂടാതെ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ആഹാരക്രമത്തിൽ ഇനിയും മാറ്റം വരുത്താൻ ശ്രദ്ധിക്കണം.


ചികിത്സ

ഭക്ഷണ നിയന്ത്രണങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാനാവാതെ വരുമ്പോൾ മൂത്രക്കല്ലുകൾക്ക് മരുന്ന് ചികിത്സ തന്നെ വേണ്ടി വരും. യുനാനിയിൽ കല്ലുകളെ പൊടിച്ചു കളയാനും മൂത്രത്തിലൂടെ പുറന്തള്ളാനുമുളള ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണ 4 mm വരെ വലിപ്പമുള്ള കല്ലുകൾ മരുന്നുകൾ കൊണ്ട് മൂത്രത്തിലൂടെ നിഷ്പ്രയാസം ഒഴിവാക്കി കളയാം.

അതിനു മുകളില വലിപ്പമുള്ള കല്ലുകൾക്കാണ് പൊടിച്ചു കളയാൻ ശേഷിയുള്ള ഔഷധങ്ങൾ നല്കുന്നത്. മൂത്രക്കല്ലുകളുടെ ചികിത്സക്ക് താഴെ പറയുന്ന ഔഷധ കൂട്ടുകൾ ഒരു യുനാനി ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്.

1. ഹജറുൽ യഹുദ് - 40gm , സന്ഗെ സർമഹി - 20gm, തുഖ്മെ കുരഫ്സ്, തുഖ്മെ തുർബ്, ജവാഖാർ ഓരോന്നും 6gm എന്ന ക്രമത്തിൽ എടുത്ത് നന്നായി പൊടിച്ച്   6gm വീതം ശര്ബത് ബസൂരിയിലോ ഞെരിഞ്ഞിൽ തിളപ്പിച്ച വെള്ളത്തിലോ ചേർത്തി കഴിക്കുക.
2. ഹജറുൽ യഹുദ് -10gm , സന്ഗെ സർമഹി -10gm രണ്ടും പൊടിച്ച് ജവരിഷ് സരൂനി അര സ്പൂണ്‍ ചെര്തി രാത്രി.
3. ദവെ സംഖ് 1/ 2 സ്പൂണ്‍ ഞെരിഞ്ഞിൽ .വെള്ളത്തിൽ  രണ്ടു നേരം കൊടുക്കാം. കൂടാതെ വിവിധ യുനാനി മരുന്നുകളായ മാജുൻ ഹജറുൽ യഹുദ്, സഫുഫ് ഇക്സിരെ ഹിസത്, ശര്ബത് ആലുബലു, മാജുൻ അഖ്രബ്, ഖുര്സ് കുശ്ത ഹജറുൽ യഹുദ് തുടങ്ങിയവയും മൂത്രക്കല്ലുകൾക്ക് ഫലപ്രദമായ  യുനാനി ഔഷധങ്ങളാണ്.

Related Posts Plugin for WordPress, Blogger...