Tuesday, February 21, 2012

ഫലസ്തീനിലൊരു 'ഗാന്ധി'- മാധ്യമം

 മുങ്കുറിപ്പ് : എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും നോക്ക് കുത്തിയാക്കി, ഒരു കുറ്റവും ചുമത്താതെ വിചാരണ പോലും നടത്താതെ അറസ്റ്റ് ചെയ്ത് അനന്തമായി ജയിലിലിട്ട് ക്രൂരമായി പീഡിപ്പിച്ച് ഭീകര വാഴ്ച തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ തടവില്‍ കിടന്ന് ഇത്തരം ഒരു ഫലസ്തീന്‍ ഇര 'ഖാദര്‍ അദ്നാന്‍ '  നടത്തുന്ന നിരാഹാര സമരത്തെ കുറിച്ച് 20012 feb 21 നു 'മാധ്യമം' എഡിറ്റോറിയല്‍
ഫലസ്തീനിലൊരു 'ഗാന്ധി'


  ഗാന്ധിജിയുടെ മാതൃകയെപ്പറ്റി ഊറ്റംകൊള്ളുന്ന നാം ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാനും പിന്തുണക്കാനും പറ്റേണ്ട ഒന്നായിരുന്നു ഖാദര്‍ അദ്നാന്റെ സമരം. ഇസ്രായേലി ജയിലില്‍ അന്യായത്തടങ്കലിലുള്ള അദ്ദേഹം തന്നെപ്പോലുള്ളവര്‍ക്ക് നീതി ആവശ്യപ്പെട്ട് രണ്ടു മാസത്തിലേറെയായി സമരത്തിലാണ്. സമരായുധമോ, തന്റെ സ്വതന്ത്ര നിയന്ത്രണത്തില്‍ ഇപ്പോഴുള്ള ഏക വസ്തുവായ സ്വശരീരവും. 65 ദിവസമായി നിരാഹാരസമരം തുടരുന്ന അദ്നാന്റെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഇനി ഒരാഴ്ചപോലും ഇങ്ങനെ തുടരാന്‍ പറ്റാത്തവിധം അവശനായിട്ടും അദ്ദേഹം ആവേശപൂര്‍വം സമരം തുടരുകയാണ്.
ഇസ്രായേലി അധിനിവേശത്തില്‍ സ്വന്തമായ നാടുപോലുമില്ലാതായ ഒരു ജനതയുടെ പ്രതീകമാണ് ഖാദര്‍ അദ്നാന്‍. ജനീവ കരാറിന്റെ ലംഘനമാണ് ഇസ്രായേല്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ എന്ന വിശാലമായ തടങ്കല്‍പാളയത്തില്‍ മര്‍ദനത്തടവറകള്‍ ധാരാളം. വ്യാജ ആരോപണങ്ങളടക്കം ഉന്നയിച്ചുള്ള അറസ്റ്റും തടങ്കലും മാത്രമല്ല അവിടെയുള്ളത്. കുറ്റപത്രമോ ആരോപണംപോലുമോ ഇല്ലാതെ, ഭരണസൗകര്യത്തിനായുള്ള തടങ്കല്‍ (അഡ്മിനിസ്ട്രേറ്റിവ് ഡിറ്റന്‍ഷന്‍) എന്ന മനുഷ്യാവകാശ ലംഘനവും സാര്‍വത്രികമാണ്. ഒരു ചെറുത്തുനില്‍പു പാര്‍ട്ടിയില്‍ അംഗമായ അദ്നാന്‍ എന്തെങ്കിലും അക്രമം നടത്തിയതിന് തെളിവില്ല. കുറ്റാരോപണമോ കേസോ ഒന്നുമില്ലാതെ അദ്ദേഹത്തെ വെറുതെ തടവിലിട്ടിരിക്കുന്നു. ഫലസ്തീനില്‍ അന്യായമായി തടവിലാക്കപ്പെട്ട ഇത്തരം മനുഷ്യര്‍തന്നെ 300ല്‍പരമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ കിരാത നീതിക്കെതിരെ ശബ്ദിക്കാന്‍ ആഗോളവേദികളോ രാജ്യങ്ങളോ തയാറല്ല. മരവിച്ചുപോയ ഈ മനുഷ്യ മനസ്സാക്ഷിക്കെതിരെ കൂടിയാണ് അദ്നാന്റെ ഗാന്ധിയന്‍ സമരം.
 -----------------------------------------------------------------------------
 


 

6 comments:

 1. ഈ പോസ്റ്റിനു ആദ്യമായി താങ്കള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.അദ്നാനെ മോചിപ്പിക്കുമെന്നും അദ്ദേഹം നിരാഹാരം നിര്‍ത്തുമെന്നും ഇന്ന് വാര്‍ത്തയുണ്ട്.ഫിലസ്തീന്റെ കുഞ്ഞുമക്കളെ നിഷ്ക്കരുണം കൊന്നൊടുക്കുന്ന ഇസ്രായേല്‍ വംശവെറിക്ക് ഒരവസാനം ഇനിയും എന്നാണാവോ ?പ്രാര്‍ഥിക്കാം നമുക്ക്....

  ReplyDelete
  Replies
  1. itharam prathikaranagal iniyum undavatte...... aashamsakal..... blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY......... vayikkane..........

   Delete
 2. വായന സമ്മാനിച്ചതിനു നന്ദി ..

  ReplyDelete
 3. Mohammedkutty irimbiliyam,jayarajmurukkumpuzha,NisamudheeN,ഫൈസല്‍ ബാബു..
  കൂടെ കൂടിയ എല്ലാവര്ക്കും നന്ദി..

  66 ദിവസം പിന്നിട്ട നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിന്‌ നേരെ അവസാനം ഇസ്രായേലിനു കണ്ണ് തുറക്കേണ്ടി വന്നു..
  ഏപ്രില്‍ 17 ഓടു കൂടി അദ്നാനെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത് സൈബര്‍ ലോകത്തടക്കം അദ്ധേഹത്തെ പിന്തുണച്ചു മുന്നോട്ടു വന്ന ആയിരങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്തയായിരുന്നു...
  ചെറുതായെങ്കിലും ആശ്വാസത്തിന്റെ നെടുവീര്‍പ്പ് വിടാന്‍ ഒരവസരം.. അതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഇപ്പൊ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല...

  ReplyDelete
 4. ഖാദര്‍ അദ്നാന്റേയും ഇറോം ശാർമ്മിളയുടേയും ആ ധൈര്യത്തിന് മുന്നിൽ കുമ്പിടുകയല്ലാതെ വേറെ ഒന്നും പറയാനില്ല. നല്ല ഒരു വായന തന്നതിന് വളരേയധികം നന്ദി ഉണ്ട്. ആശംസകൾ.

  ReplyDelete

Related Posts Plugin for WordPress, Blogger...