Tuesday, February 14, 2012

'ഖാദര്‍ അദ്നാന്‍' മരണത്തിലേക്കോ ??

ഒരു പക്ഷെ ഈ കുറിപ്പ് അവസാനിക്കും മുമ്പേ ആ മരണ വാര്‍ത്ത നിങ്ങളെ തേടി എത്തിയേക്കാം. 
എന്നാല്‍ അദ്ദേഹത്തിനിപ്പോഴും  ഒന്നേ പറയാനുള്ളൂ "അന്തസ്സാണ് എനിക്ക് ഭക്ഷണത്തെക്കാള്‍ വലുത്"..

ഒരു കാരണവുമില്ലാതെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് പോയി ജയിലിലടച്ച്‌ ഒരു കുറ്റം പോലും ചുമത്താതെ ഒരു വിശദീകരവും നല്‍കാതെ ക്രൂര മര്‍ദനം അഴിച്ചു വിടുന്ന ഇസ്രയേല്‍ കാട്ടാള നീതിക്കെതിരെ രണ്ടു മാസത്തോളമായി 'ഖാദര്‍ അദ്നാന്‍' ജയിലില്‍ നടത്തി വരുന്ന നിരാഹാര സമരം അതിന്റെ മൂര്ധന്യദയില് എത്തിയിരിക്കുന്നു. 58  ദിവസം പിന്നിട്ട നീതിക്ക് വേണ്ടിയുള്ള ആ സമരം ഖാദറിന്റെ ജീവന് അങ്ങേ അറ്റം ഭീഷണി ഉയര്‍ത്തുമ്പോഴും ഉറച്ച മനസുമായി ഖാദര്‍ തന്റെ നയത്തില്‍ നിന്നും അണുവിട തെറ്റാതെ മുന്നേറുന്ന കാഴ്ച സങ്കടകരവും അതിലേറെ അതിശയവുമായിരിക്കുന്നു. 

ബദല്‍ മാധ്യമ സംവിധാനങ്ങളിലൂടെ ലോകത്താകമാനം ഖാദറിന് വേണ്ടി ശബ്ദം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. 



എന്താണ് താന്‍ ചെയ്ത തെറ്റെന്നോ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തെതെന്നോ പോലും അദ്ദേഹത്തോട്    പറയാനില്ലാതെ ഇസ്രയേല്‍ സൈനിക മേധാവികള്‍ ഈ ക്രൂര വിനോദം ആസ്വദിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.

കട്ടിലില്‍ കെട്ടിയിടപ്പെട്ട ഖാദര്‍ ന്റെ ആരോഗ്യ സ്ഥിതി അത്യന്തം വഷളായതായി അറിഞ്ഞ ശേഷം
'ആംനെസ്റ്റി' ക്ക് പിറകെ 'ഹുമന്‍ റൈറ്റ്സ് വാച്'(H R W ) ഉം കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. H R W യുടെ മിഡില്‍ ഈസ്റ്റ് ഡയരക്ടര്‍  സാറ വിത്സണ്‍  പറയുന്നു:"ഇസ്രയേല്‍ അടിയന്തിരമായി ഈ അനീതി അവസാനിപ്പിക്കണം. ഒന്നുകില്‍ കുറ്റം ചുമത്തുക, അല്ലെങ്കില്‍ വിട്ടയക്കുക" അവര്‍ തുടരുന്നു:" ഒരുപക്ഷെ ഖാദര്‍ നിരാഹാരം മൂലം മരണത്തിലേക്ക് അതിവേഗം  അടുക്കുന്നു, എന്നിട്ടും ഇസ്രയേല്‍ അദ്ധേഹത്തെ കിടക്കയില്‍ കേട്ടിയിടുന്നതിലാണ് ശ്രദ്ധിക്കുന്നത്, അന്യായമായെങ്കിലും ഏറ്റവും ചുരുങ്ങിയത് ഒരു കള്ളക്കേസ് ചാര്ത്താനെങ്കിലും നോക്കാതെ"..

'ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍' ന്റെ ഒരു പഠനം എടുത്തു കാണിച്ച്‌, 55 മുതല്‍ 75 ദിവസത്തിനുള്ളില്‍ ഇത്തരം നിരാഹാരക്കാര്‍ക്ക് മരണം സംഭവിക്കാം എന്നും H R W ചൂണ്ടിക്കാണിക്കുന്നു...


"FREE KHADER ADNAN, who's dying2live"
 

3 comments:

  1. ഇസ്രയേലും, ജൂതപ്പടയും നടത്തുന്ന കിരാത വാഴ്ചയുടെ നേര്‍ചിത്രം പകര്‍ത്തിയത്തിനു ആശംസകള്‍

    ReplyDelete
  2. കൂടെ കൂടിയ എല്ലാവര്ക്കും നന്ദി..

    66 ദിവസം പിന്നിട്ട നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിന്‌ നേരെ അവസാനം ഇസ്രായേലിനു കണ്ണ് തുറക്കേണ്ടി വന്നു..
    ഏപ്രില്‍ 17 ഓടു കൂടി അദ്നാനെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത് സൈബര്‍ ലോകത്തടക്കം അദ്ധേഹത്തെ പിന്തുണച്ചു മുന്നോട്ടു വന്ന ആയിരങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്തയായിരുന്നു...
    ചെറുതായെങ്കിലും ആശ്വാസത്തിന്റെ നെടുവീര്‍പ്പ് വിടാന്‍ ഒരവസരം.. അതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഇപ്പൊ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല...

    ReplyDelete

Related Posts Plugin for WordPress, Blogger...