Friday, July 20, 2012

...ശഹ് റു റമദാന്‍ ...



വിശുദ്ധ റമദാന്‍ ആഗതമായിരിക്കുന്നു. വിശ്വാസികല്‍ക്കിത് ആത്മ സായൂജ്യത്തിന്റെ ദിന രാത്രങ്ങള്‍ . കഴിഞ്ഞ ഒരു വര്ഷം ഹൃദയത്തിലേറ്റ പാപക്കറകളെ ഒന്നൊന്നായി തുടച്ചു നീക്കുവാനും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് കരുണ കാണിക്കുവാനും പട്ടിണിപ്പാവങ്ങളുടെ വിശപ്പിന്റെ വേദനയില്‍ പങ്കു ചേര്‍ന്ന് മനസ്സുകൊണ്ടെങ്കിലും അവരോടു ഐക്യപ്പെടുവാനും വേണ്ടിയുള്ളതാണ് ഈ മാസം. കേവലം വിശപ്പ്‌ സഹിച്ചു പട്ടിണി കിടന്നത് കൊണ്ട് നോമ്പ് പൂര്തിയാകുന്നില്ല. അതൊരു നിയന്ത്രണമാണ് . സ്വേച്ചകള്‍ക്കു അടിമപ്പെട്ട വിചാര വികാരങ്ങളെ  ആത്മ നിയന്ത്രണത്തിന്റെ വലയത്തില്‍ കൊണ്ട് വന്ന് ദൈവ പ്രീതിക്ക് വേണ്ടി സമര്‍പ്പിക്കലാണ് നോമ്പിന്റെ കാമ്പ്.

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ ദിന രാത്രങ്ങളില്‍ തിന്മകളില്‍ നിന്ന് അകലം പാലിച്ച് നന്മകളെ പുല്കാനും സ്നേഹവും കരുണയും വിട്ടുവീഴ്ചയും മുഖ മുദ്രയാക്കി ജീവിതത്തിന് പുതിയൊരു മാനം നല്‍കുവാനും ഈ റമദാന്‍ നമുക്ക് വഴിയോരുക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.




ഏവര്‍ക്കും റമദാന്‍ മുബാറക്....

5 comments:

  1. ഏവര്‍ക്കും റമദാന്‍ മുബാറക്....

    ReplyDelete
  2. റമദാന്‍ മുബാറക്‌

    ReplyDelete
  3. റമദാന്‍ മുബാറക്‌

    ReplyDelete
  4. ആത്മ സംസ്ക്കരണത്തിന്റെ മാസമായ റമദാൻ മനുഷ്യ മനസ്സുകളുടെ സംസ്ക്കരണത്തിന് ഉതകട്ടെ എന്നാശംസിക്കുന്നു. റമദാൻ മുബാറക്ക്

    ReplyDelete

Related Posts Plugin for WordPress, Blogger...