*ആരോഗ്യം നില നിർത്താൻ 6 കാര്യങ്ങൾ*
Dr OK Abdul Azeez
പ്രകൃതിയുമായി ഏറ്റവും ഇടപഴകി
ജീവിക്കാൻ ബാധ്യസ്ഥരാണ് മനുഷ്യർ. എന്നാൽ മനുഷ്യർ നിരന്തരം പ്രകൃതിനിയമങ്ങളെ ലംഘിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഗ്രാമ ജീവിതങ്ങളെ അപേക്ഷിച്ച് നഗര ജീവിതത്തിൽ നിത്യജീവിതത്തിന് വേണ്ട കാര്യങ്ങളിൽ പ്രകൃതിയിൽ നിന്ന് കൂടുതൽ അകന്നു നിൽക്കേണ്ടി വരുന്നു.
ആധുനിക വത്കരണം മൂലം മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ.. അതിൽ പലതും നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും അവ ആരോഗ്യ പരിതസ്ഥിതിയെ ദോഷകരമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ജീവിതശൈലീ മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ ഏറ്റവും അനിവാര്യമായ ആറ് കാര്യങ്ങളാണ് യൂനാനി വൈദ്യശാസ്ത്ര പ്രകാരം അസ്ബാബെ സിത്ത സരൂരിയ എന്നറിയപ്പെടുന്ന ഘടകങ്ങൾ
മനുഷ്യശരീരത്തിലെ ആരോഗ്യ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അടിസ്ഥാനം വേണ്ട കാരണങ്ങളാണ് ഈ ആറു കാര്യങ്ങൾ. മനുഷ്യൻറെ ജീവശാസ്ത്രപരമായ താള ക്രമത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഇവ. ഈ ആറു കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ ശരീര പ്രകൃതത്തിൽ ( Temperament) അഥവാ മിസാജിൽ മാറ്റം വരുത്തുകയും അവ ആരോഗ്യത്തിന് മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യും. ഈ ആറു കാര്യങ്ങൾ സന്തുലിതാവസ്ഥയിൽ നിലനിൽക്കുമ്പോൾ ആരോഗ്യം നില നിർത്തപ്പെടുന്നു.
1. ശുദ്ധമായ അന്തരീക്ഷവായു
ജീവൻറെ ഓരോ തുടിപ്പും അന്തരീക്ഷ ശുദ്ധവായു ആവശ്യമാണ് മനുഷ്യൻറെ ആത്മാവിനും ശരീരത്തെയും ഭക്ഷണമാണ് ശുദ്ധവായു. അതിനാൽ നിരന്തരം ശുദ്ധവായു ലഭിക്കുക എന്നത് മനുഷ്യൻറെ നിലനിൽപ്പിന് അത്യാവശ്യമാണ്. ശരീരത്തിൻറെ ഓരോ കോശങ്ങളിൽ നിന്നും മറ്റു കോശങ്ങളിലേക്ക് പകർന്നു നല്കപ്പെടുന്ന ശുദ്ധവായു ഗുണമേന്മയുള്ള ആയിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അന്തരീക്ഷമലിനീകരണവും മറ്റും ശുദ്ധ വായുവിനെ ലഭ്യതയിൽ ഭീതിജനകമായ കുറവ് വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആരോഗ്യത്തിന്റെ സമൃദ്ധിയെ സാരമായി ബാധിക്കുന്ന ഈ വായു മലിനീകരണം മനുഷ്യൻറെ നിലനിൽപ്പിന് തന്നെ അപകടകരമാണ്. പല തരത്തിലുള്ള മാറ്റങ്ങൾ അന്തരീക്ഷ വായുവിനെ സംഭവിക്കാം. ചിലത് അതിൽ ചിലത് ഗുണകരം ആണെങ്കിൽ മറ്റു ചിലത് ദോഷകരവും. കാലാവസ്ഥാ പരമായ വ്യതിയാനങ്ങൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാണ് എങ്കിൽ പകർച്ചവ്യാധികൾ പോലെയുള്ള സമയത്ത് ദോഷകരമായ അവസ്ഥയിലേക്ക് വായുവിനെ മലിനീകരണം മാറുന്നു. പലവിധത്തിലുള്ള പകർച്ചവ്യാധികൾക്ക് കാരണക്കാർ ആവുന്ന അണുക്കളുടെ സാന്നിധ്യം അന്തരീക്ഷവായുവിൽ ലഭ്യമാകുമ്പോൾ ശ്വസിക്കാൻ ഇടയുള്ള മുഴുവൻ മനുഷ്യരുടെയും ആരോഗ്യത്തിന് ഇത് ഹാനികരമായി ഭവിക്കുന്നത്. ശരിയായ ആരോഗ്യത്തിന് ശുദ്ധവായു എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ആയതിനാൽ മലിനം ആവാത്ത അന്തരീക്ഷവായുവിലെ സംരക്ഷണത്തിന് ഓരോ പൗരനും അതിൻറെ തായ് കടപ്പാടുണ്ട് അത് നമുക്ക് മറക്കാതിരിക്കാം
2. ഭക്ഷണവും വെള്ളവും
ശരീരത്തിൻറെ നിർമ്മിതിയും ശാരീരിക പ്രവർത്തനങ്ങളും സാധ്യമാകുന്നത് ഭക്ഷണം കഴിക്കുന്നതിലൂടെ ആണ് ശരിയായ ഭക്ഷണക്രമം ആരോഗ്യവാൻ ആകുന്നു എന്ന് മാത്രമല്ല രോഗം വരാതെ തടയുകയും ചെയ്യുന്നു എന്നതാണ് പ്രധാനം ഗുണമേന്മയുള്ളതും സന്തുലിതമായ തുമായ ഭക്ഷണക്രമം ശീലിക്കേണ്ടത് മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും ആവശ്യമാണ് അനാരോഗ്യകരമായ ഭക്ഷണ ക്രമം ഗുണമേന്മയില്ലാത്ത ഭക്ഷണശീലം അമിതഭക്ഷണം ഉപയോഗം ഇവയെല്ലാം ഇന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ് പൊണ്ണത്തടി ജീവിതശൈലി രോഗങ്ങൾ ഉദരരോഗങ്ങൾ തുടങ്ങിയവ ഇവയിൽ പെടും ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് ഭക്ഷണത്തിൻറെ കുറവ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഫാഷനായി ഈ കാലത്ത് പലകാരണങ്ങൾ വേണ്ടിയും ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്ന ശീലം പലരിലും കാണാം ഏറെ അപകടം വിളിച്ചു വരുത്തുന്നതാണ് ഈ ശീലവും അതോടൊപ്പം വെള്ളം കുടിക്കുന്ന കാര്യത്തിലും ശരിയായ ശീലം നാം പിന്തുടരേണ്ടതുണ്ട് ആവശ്യത്തിന് വെള്ളം എത്തിയില്ലെങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ ക്കും ശരീരത്തിൻറെ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കും അടക്കം ആരോഗ്യ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും ഉപ്പ് പഞ്ചസാര കൊഴുപ്പ് തുടങ്ങിയവ അമിതമായ അളവിൽ അടങ്ങിയിട്ടുള്ള ജങ്ക് ഫുഡുകളുടെ ഉപയോഗവും നിയന്ത്രിക്കാൻ അമാന്തിക്കരുത് മടി കാണിക്കരുത്
3. ശാരീരിക ചലനവും വിശ്രമവും
സൗകര്യങ്ങൾ അധികരിച്ച് പുതിയ ജീവിത ചുറ്റുപാടിൽ ശരീരത്തിൻറെ ഇളക്കം മിക്കവരിലും വളരെ കുറവാണ് കുട്ടികളിലെ വലിയവരിൽ ഓ എന്ന വ്യത്യാസമില്ലാതെ ശാരീരിക വ്യായാമവും ചലനവും കുറവുള്ള ജീവിത സാഹചര്യത്തിലാണ് ഇന്ന് നാം ഉള്ളത് ഒഴിവു സമയം നാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് നോക്കിയാൽ ഇതിൻറെ തോത് നമുക്ക് മനസ്സിലാവും ടിവി മൊബൈൽ ഫോൺ കമ്പ്യൂട്ടർ ഗെയിമുകൾ തുടങ്ങിയ കാര്യങ്ങൾ വ്യാപൃതരായി വീട്ടിനുള്ളിലോ അടച്ചിട്ട റൂമുകളിൽ അനങ്ങാതെ ഇരിക്കുന്ന ചുറ്റുപാടാണ് പലയിടത്തും കാണാറുള്ളത് ഇവ നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാം അതുകൊണ്ട് ശരീരത്തിന് അനുസരിച്ചുള്ള വ്യായാമമുറകളും കളികളിൽ ഏർപ്പെടും ജോലി ആവശ്യാർത്ഥം മറ്റെന്തെങ്കിലും പേരിലോ ശരീരം ഇളക്കി നടക്കുന്ന ശീലം ഉണ്ടാവും അത്യാവശ്യമാണ് ഇത്തരം ചലനങ്ങൾ മനുഷ്യശരീരത്തിലെ താപനില വർദ്ധിപ്പിക്കുകയും പല പ്രവർത്തനങ്ങളെയും ത്വരിതപ്പെടുത്തുവാൻ ഇവ സഹായിക്കുകയും ചെയ്യുന്നു കൂടാതെ വിവിധതരത്തിലുള്ള മാലിന്യങ്ങളെ അലിയിച്ചു കളയും പുറന്തള്ളാനും ഇത്തരം കൂടിയ താപനില ശരീരത്തിലെ സഹായിക്കുന്നുണ്ട് ഇതിൻറെ മറുവശമാണ് വിശ്രമം. ആവശ്യമായ വിശ്രമം എന്നുള്ളത് ഒരു ചലനത്തിന് വിശ്രമം എപ്പോഴും ആവശ്യമാണ് അമിതമായ കായികാധ്വാനം വും ശാരീരിക ചലനങ്ങളും മനുഷ്യനെ ക്ഷീണത്തിൽ ആകും ശരിയായ ശാരീരിക പ്രവർത്തനത്തിന് സന്തുലിതമായ ചലനവും അതിനാവശ്യമായ വിശ്രമമാണ് ആവശ്യം അല്ലാത്തപക്ഷം ആരോഗ്യം രോഗം പെട്ടെന്ന് പിടിപെടുന്നത് ആയുസ്സ് കുറയുന്നതിനും കാരണമായേക്കാം
4.മാനസിക ചലനവും വിശ്രമവും തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരെയും കിട്ടാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത് ഇത് ചെറിയ രൂപത്തിൽ തുടങ്ങി പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട് ഉണ്ട് നയിക്കാറുണ്ട് ഇന്ന് അതിവേഗം വളരുന്ന ഒരു ആരോഗ്യ മേഖലയാണ് മാനസികാരോഗ്യത്തിന് ഏത് ശരിയായ രീതിയിൽ ആവശ്യമായ അളവിലുള്ള വിചാര വികാരങ്ങളുടെ പ്രകടനം മനുഷ്യനെ അത്യാവശ്യമാണ് എന്നാൽ അതിനനുസരിച്ച് തന്നെ മനുഷ്യമനസ്സിന് സ്വസ്ഥതയും സമാധാനവും കൂടി ആവശ്യമുണ്ട് ശരിയായ രീതിയിൽ വികാരപ്രകടനങ്ങൾ സാധ്യമാവാത്ത ഒരാളെ ആലോചിച്ചുനോക്കൂ ജീവിതത്തിൽ ഒരു അർത്ഥവും ആന കണ്ടെത്താൻ കഴിഞ്ഞു എന്ന് വരില്ല ചിരിക്കേണ്ട സമയത്ത് ചിരിക്കാനും തമാശയുടെ കാര്യത്തിൽ ഇടപെടുവാനും ആവശ്യമായ വികാരങ്ങളെ ആവശ്യമായ സമയത്ത് പ്രകടിപ്പിക്കുവാനും കഴിയണം നമ്മുടെ വിചാരങ്ങളും ചിന്തകളും അതിനനുസരിച്ച് ചലനാത്മകം ആയിരിക്കണം എന്നാൽ എപ്പോഴും വികാരത്തിന് അടിമപ്പെട്ടു ചിന്താവിഷ്ടനായ പിരിമുറുക്കത്തെ കഴിയേണ്ടി വരിക എന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് അറിയുമോ ശരീരത്തിന് ലഭിക്കുന്നത് പോലെതന്നെ മനസ്സിനും വിശ്രമം ആവശ്യമാണ് അല്ലാത്തപക്ഷം ഇന്നു കാണുന്നതുപോലെ നിരവധി ശാരീരിക അസുഖങ്ങൾ മാനസിക ബുദ്ധിമുട്ടിൽ നിന്ന് ഉൽഭവിച്ച് വരാം അറിവില്ലായ്മകൊണ്ട് ശ്രദ്ധക്ക് ഉണ്ടോ ഇപ്പോഴും നമ്മുടെ നാടുകളിൽ മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കാണാൻ പലരും ശ്രമിക്കാറില്ല ഇത് ഈ അവസ്ഥ ഗുരുതരം ആക്കി വിഷാദം പോലെയുള്ള രോഗങ്ങളിലേക്കും പലപ്പോഴും അതിരുകടന്ന ആത്മഹത്യാ പ്രവണതയിലേക്ക് വരെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട് ശരീരത്തിന് നാം എങ്ങനെയെല്ലാം ചികിത്സ കൊടുക്കുന്നുവോ അതുപോലെ മനസ്സിനും ആവശ്യമായ സമയങ്ങളിൽ ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ് ചെറിയ കാര്യങ്ങളിൽ തന്നെ ഇവയെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ശരിയായ മാനസികാവസ്ഥ നിലനിർത്താൻ കഴിയും പിരിമുറുക്കം ടെൻഷൻ ഓ നമുക്ക് തമ്മിൽ ബാധിക്കുമ്പോൾ സ്വന്തം കൂട്ടുകാരോടൊപ്പം പങ്കാളിയോട് വേണ്ടപ്പെട്ട മറ്റാരോടെങ്കിലും തുറന്ന് സംസാരിക്കുകയും മനസ്സിലെ ഭാരം ഇറക്കി വെക്കുകയും ചെയ്യുന്ന ഒരു ശൈലി തുടർന്നാൽ ഒരു പരിധിവരെ മനസ്സിനെ കാര്യം ശരിയായ താളത്തിൽ കൊണ്ടുനടക്കാൻ നമുക്ക് കഴിയും
5.ഉറക്കവും ഉണർവ്വും.
മാറിയ ജീവിത സാഹചര്യത്തിൽ ശരിയായ ഉറക്കിന്റെ കാര്യത്തിൽ ശ്രദ്ധ കുറഞ്ഞു വരുന്ന സമീപനമാണ് പലരിലും കാണുന്നത്. പ്രത്യേകിച്ച് ന്യൂജനറേഷൻ. എന്നാൽ ഇത് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ അപകടകരമാണ്. നിരവധി അസുഖങ്ങൾ ക്ഷണിച്ചുവരുത്താനും പല അസുഖങ്ങളും വഷളാകാനും ഇത് കാരണമാകും. പകൽസമയത്തെ ജോലിയിലും മറ്റു കാര്യങ്ങളിലും അലസത, ക്ഷീണം, ഏകാഗ്രതയില്ലായ്മ തുടങ്ങിയ പല കാര്യങ്ങളും ഇതുമൂലം സംഭവിക്കാം. ആരോഗ്യവാനായ ഒരാൾക്ക് അവരുടെ ശരീരപ്രവർത്തനത്തിന് അനുസരിച്ച് 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കൂടുതൽ അധ്വാനശീലം ഉള്ള ആളുകൾക്ക് 8 മണിക്കൂർ വരെയും എന്നാൽ അത്ര അധ്വാനമില്ലാത്ത ഇരുന്ന് മാത്രം ജോലി ചെയ്യേണ്ടി വരുന്ന ആളുകൾക്ക് ആറു മണിക്കൂറും എന്നതോതിൽ ഉറക്കം വേണം.
അമിതമായ ഭക്ഷണം, രാത്രി വൈകിയുള്ള ആഘോഷങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങിയ പല കാര്യങ്ങൾ ഉറക്കക്കുറവ് ലേക്ക് നയിക്കുന്നതായി കാണാം.
ചെറിയ കുട്ടികളുടെ കാര്യത്തിൽ ഉറക്ക സമയം ഇതിലും കൂടുതലാണ് വേണ്ടത്.
ഇതോടൊപ്പം വേണ്ടതാണ് ആവശ്യത്തിനുള്ള ഉറക്കം കഴിഞ്ഞാൽ ഉണർന്നിരിക്കുക എന്നത്. കുറച്ചുപേരിലെങ്കിലും അമിതമായ ഉറക്കം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സന്തുലിതമായ രീതിയിൽ ഉറക്കവും ഉണർവ്വും ഉണ്ടായെങ്കിൽ മാത്രമേ ശരിയായ ജീവിതശൈലിയും അതിലൂടെ ആരോഗ്യവും നിലനിർത്താൻ കഴിയുകയുള്ളൂ.
6.വിരേചനവും നിലനിർത്തലും. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിയാവുന്ന മാലിന്യങ്ങൾ ആവശ്യാനുസരണം ശരീരത്തിൽനിന്ന് പുറന്ത ആരോഗ്യത്തിന് ആവശ്യമാണ്. പ്രകൃതിദത്തമായ വഴികളിലൂടെ മൂത്രം മലശോധന വിയർപ്പ് തുടങ്ങിയ രീതിയിലാണ് ഇത് നടക്കേണ്ടത് ഇവ ശരിയായ രൂപത്തിൽ അല്ലെങ്കിൽ ആരോഗ്യത്തിന് അപകടമാണെന്ന് നമുക്കെല്ലാവർക്കും അറിയാം ഇതിൽ ഏറ്റവും പ്രധാനമാണ് നിത്യ ശോധന യുടെ കാര്യം പലപ്പോഴും നാം ഇതിൽ അമാന്തം കാണിക്കുന്നത് കൊണ്ട് പിന്നീട് രോഗാവസ്ഥ വന്നതിനു ശേഷം മാത്രം ശ്രദ്ധിക്കേണ്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് സ്ഥിരമായി മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നതായി കാണാം സുഖകരമായ മലശോധനക്ക് രാത്രിയിലെ അമിത ഭക്ഷണശീലവും വെള്ളം കുടിയുടെ കുറവും മസാല വിഭവങ്ങളുടെ ആധിക്യവും അമിതമായ ഇറച്ചി വിഭവങ്ങളുടെ ഉപയോഗവും ഉറക്കക്കുറവും എല്ലാം കാരണമായേക്കാം സ്ഥലം ആയാലും മൂത്രം ആയാലും വിവേചനത്തിന് പിടിച്ചുനിർത്തുന്നത് പാടില്ലാത്തതാണ് സ്ത്രീകളിൽ പ്രത്യേകം കാണുന്ന ഒരു ശീലമാണ് മൂത്രം പിടിച്ചു നിർത്തുക എന്നത് പലപ്പോഴും മൂത്രകടച്ചിൽ മൂത്രപ്പഴുപ്പ് പോലെയുള്ള പല രോഗങ്ങൾക്കും ഇത് കാരണമായേക്കാം. അതുപോലെ മറ്റൊന്നാണ് ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പുറത്തുപോകാതെ നിലനിർത്തുക എന്നത്.ജലാംശം, ധാതുലവണങ്ങൾ, പോഷക മടകങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് അമിതമായി നഷ്ടപ്പെടുന്നത് രോഗത്തിന് കാരണമാകും. ശരീരത്തിൽ നിന്ന് പുറത്തു പോകേണ്ടത് പിടിച്ചു നിർത്തുന്നതും പിടിച്ചു നിർത്തപ്പെടേണ്ടത് പുറത്തു പോകുന്നതും അപകടകരമാണ്.
Dr OK Abdul Azeez
Kottakkal Unani Hospital